പൂമുഖം LITERATUREകവിത ഓര്‍മ്മത്തെറ്റ്

ഓര്‍മ്മത്തെറ്റ്

രു സ്നേഹത്തിന്‍റെ
ചന്ദനം തൊട്ട
കുളിര്‍മ്മയില്‍
ഉടുത്തൊരുങ്ങി
പുറപ്പെട്ടതാണ്
ഇനിയും വീടണയാത്ത
എന്‍റെ കവിത..

ഒരു ഇടവഴിയില്‍
പ്രണയത്തിന്‍റെ
മുള്‍വേലിയിലുടക്കി
വഴിമറന്നു
നില്‍ക്കുകയാണ്
എന്‍റെ ഓര്‍മ്മ..

ഒരു സായാഹ്നത്തിന്‍റെ
നഖക്ഷതമേറ്റ്
ഉടഞ്ഞു തൂവിയ
തോരാത്ത മൗനമാണ്
എന്‍റെ കണ്ണുനീര്‍..

കരിമഷി പടര്‍ന്ന്
വികലമായി
വരി തെറ്റിച്ചു ചൊല്ലിയ
വിടയെന്ന രണ്ടക്ഷരമാണ്
എന്‍റെ ഓര്‍മ്മതെറ്റ്

Comments

You may also like