LITERATURE (Page 181)

വസന്താഗമത്തിന്റെ കിളിയൊച്ചകൾ അവർക്കു- ണർത്തു പാട്ടായപ്പോൾ അവൾ ഭീതിയുടെ കരിമ്പടത്തിൽ തല പൂഴ്ത്തിക്കിടന്നു. മാൻമിഴിയെന്നും തേന്മൊഴിയെന്നും മാറത്തു പൂവുള്ള കുളിരരുവിയെന്നും വിളിയുടെ മുന്തിരിച്ചാറുകൾ അവരുടെ ചുണ്ടുകളിൽ കൊതിപ്പിക്കുന്ന മധുരമായി കിനിഞ്ഞിറങ്ങുന്നത് അവൾ പേക്കിനാവിൽ കണ്ടു. നെടുവീർപ്പുകൾ കൂട്ടിയിടിക്കുന്ന രാത്രിയുടെ യാമങ്ങളിൽ അവരുടെ ഉറക്കങ്ങൾക്ക്‌ മീതെ തൂങ്ങിയാടിയ നിറമുള്ള ബലൂണുകൾ അവൾ ഒച്ചയനക്കമില്ലാതെ പൊട്ടിച്ചെറിഞ്ഞു. ഒറ്റയ്ക്ക് മെടഞ്ഞു കെട്ടിയ വേലികൾ ചിതലുകൾ തിന്നു തീർക്കാതിരിക്കാൻ മരുന്ന് തളിച്ച് ജന്മം മുഴുവൻ ഉറങ്ങാതെContinue Reading

മുളപൊട്ടിയ തോന്നലുകള്‍ പങ്കു വെക്കാനാവാതെ ഏകാന്തത നൂറുമേനി വിളഞ്ഞ മനസ്സുമായി മാതുവമ്മ പ്രാഞ്ചി പ്രാഞ്ചി നടന്നു. ഒരു രാത്രി- തുറന്നിട്ട ജനലിലൂടെ മാനമിറങ്ങി വന്ന ചന്ദ്രന്‍ ഉറക്കമറ്റു കിടന്ന മാതുവമ്മയുടെ ചെവിയില്‍ അടക്കം പറഞ്ഞതും അവര്‍ പായ വിട്ടെഴുന്നേറ്റു വാതില്‍ തുറന്നു പുറത്തിറങ്ങി, തിളങ്ങുന്ന ചന്ദന മുറ്റത്തൊരു കുഴി കുഴിച്ചു. നിലത്തു കാലുംനീട്ടിയിരുന്നു പറയാനുള്ളത്ര പറഞ്ഞും കരയാനുള്ളത്ര കരഞ്ഞും ചിരിക്കാനുള്ളത്ര ചിരിച്ചും മനസ്സൊഴിച്ച് കുഴി മണ്ണിട്ട്‌ മൂടി. അന്ന് നിലാവില്‍Continue Reading

പ്രണയം കൊണ്ടോടിക്കയറി ശിഖ തുമ്പിലെത്തി പൊട്ടിത്തെറിച്ചു വേരുകളാൽ ഊറ്റിയെടുത്തോരാ വേദനയപ്പോൾ . ഹൃദയം മൊട്ടിട്ടു കുമ്പിട്ട് മണ്ണ് വാറ്റിയെടുത്തോരാ നിറവുമായ് കുലച്ചു പൂത്തുലഞ്ഞു മരമാകെ നിറയവേ ആകെ മഞ്ഞയായി പോയല്ലോ നീ കൊന്നപ്പൂവേ ..എന്ന് സൂര്യനപ്പോൾ മേലാകെ തുടുത്ത് ലജ്ജ കൊണ്ട് ഒരു കണ്ണു തുറന്നു മഞ്ഞു നീക്കി നോക്കവേ ആകെ ചോന്നു പോയല്ലോ ചെമ്പരത്തി…. എന്ന് ഒളിച്ചിരുന്നു മന്ത്രിക്കുന്നു ചെറു കാറ്റ് ജലമാകെ തണുപ്പേറ്റി ശാന്തമായ് ചേറു, ചെളി കളഞ്ഞുContinue Reading

ഉത്തർ പ്രദേശിലെ ഒരു നാടോടി കൂട്ടം തങ്ങളുടെ വായ്ത്താരി കൊണ്ട് കോടതികളെ സ്തംഭിപ്പിക്കുന്നതായി പറഞ്ഞുകേള്‍ക്കാറുണ്ട്. സണ്ടോ ഓയിൽ എന്നറിയപ്പെടുന്ന ഒരു തരം ലൈംഗിക ഉത്തേജന എണ്ണ വിൽക്കുന്നവർ ആണിവര്‍. ഏറെ ആളുകൾ കൂടുന്ന കോടതി പരിസരത്തും വർഷങ്ങളായി അവർ വില്‍പ്പന നടത്താറുണ്ട്, . വായ്ത്താരിയുടെ മാസ്മര ശക്തി കൊണ്ട് കക്ഷികളേയും, വക്കീലന്മാരേയും മൊത്തം ആള്‍ക്കൂട്ടത്തേയും പിടിച്ചു നിര്‍ത്തിയാണ് ഇവരുടെ വ്യാപാരം . ഈ വില്പന പലപ്പോഴും, കോടതി വ്യവഹാരങ്ങളെ സ്തംഭിപ്പിക്കുകയോ  മന്ദഗതിയിൽ ആക്കുകയോContinue Reading

നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തേക്ക് വന്നിട്ടുള്ള ഒരു വിദേശിയും ഇത്രയും മഹാനായ ഒരാൾ യഥാർത്ഥത്തിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകുമെന്ന് വിശ്വസിച്ചിട്ടുണ്ടാവില്ല. അതൊരു ഐതിഹ്യമായിരിക്കുമെന്നും മനുഷ്യഭാവനയിൽ മാത്രമായിരിക്കും അതിന്‍റെ സ്ഥാനമെന്നും അവർ അനുമാനിച്ചു. നിർഭാഗ്യവശാൽ ആ വിശ്വാസം നമ്മളും സ്വീകരിച്ചു. പക്ഷെ, നമുക്ക് തെറ്റുപറ്റിയതാണെങ്കിലോ …? ശിവഭഗവാൻ ഭാവനാകല്പിതമല്ലെങ്കിലോ …? പകരം രക്തവും മാംസവുമുള്ള മനുഷ്യനായിരുന്നെങ്കിലോ…? കർമ്മം മൂലം ഈശ്വരരൂപം കൈവരിച്ച ഒരു മനുഷ്യന്‍…! ആ അനുമാന കല്പനയിൽ കാല്പനികതയും ചരിത്ര യാഥാർത്ഥ്യങ്ങളുംContinue Reading