മൂന്നേമുക്കാൽമണിപ്പൂക്കൾ
നേരത്തേയെത്തും ചിലർ,കാത്തു നിൽക്കുംതിടുക്കമില്ലാച്ചിരികടുപ്പമില്ലാ മുഖംഏതു നിറത്തിനും ചേരും വൈകല്ലേയെന്ന്ഒട്ടുമോർമ്മിപ്പിക്കണ്ട,ട്രാഫിക്കിൽ പെടുമെന്നസ്ഥിരം പറച്ചിലേയില്ല,കിതപ്പില്ല,വിയർപ്പില്ലധൃതിയില്ല…“എന്റെ സമയത്തേയെത്തൂ..”എന്ന ശാഠ്യങ്ങളില്ല കരച്ചിലാണെങ്കിൽവന്നു തൊട്ട് നിൽക്കുംപറച്ചിലാണെങ്കിൽഒപ്പം കേട്ടിരിക്കുംവിറച്ചിലാണെങ്കിൽമിണ്ടാതെ,ഉള്ളം കൈ, ഉരച്ചുരച്ച്തണുപ്പിക്കും… നേരത്തെയെത്തുന്നവർ,മൂന്നേമുക്കാൽമണിപ്പൂക്കൾഉള്ളു തണുപ്പിന്റെവിരിവാണ്,അപൂർണ്ണമെങ്കിലുംഅവരിൽസർവ്വവർണ്ണങ്ങളുംതെളിഞ്ഞു നിൽക്കുംഅവർ പൂക്കുന്നതാണ് സമയം! നോക്കി നിൽക്കെ,തെളിഞ്ഞ പോലത്തന്നെ,വിരിഞ്ഞ പോലെത്തന്നെമറയും,തിരിച്ചൊരു ചിരി പോലും വേണ്ട… അന്നേരത്തും,നാലുമണിക്കേയെത്താമെന്ന് ചിരിച്ച്ട്രാഫിക്കിൽ വിരിഞ്ഞു നിൽപ്പുണ്ടെന്ന്പിന്നേം പിന്നേംഇളക്കത്തോടെ മറുപടിയിടുന്നവരെ ഓർക്കുംപൂത്തതൊക്കെയുംസമാധാനമെന്ന് ശ്വസിക്കും… കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading





















