LITERATURE (Page 135)

രാഷ്ട്രീയക്കാരും മത മേലാളന്മാരും എന്ത് പറഞ്ഞാലും അതത്ര നിഷ്ക്കളങ്കമായിരിക്കില്ല. അതിന്റെ പുറകിൽ ഒരു അജണ്ടയുണ്ടായിരിക്കും, ലക്ഷ്യമുണ്ടായിരിക്കും. പലപ്പോഴും അത് ഭാവിയിലേക്കുള്ള നീട്ടിയേറുകളായിരിക്കും. പലതരം അധികാരത്തിന്റെയും വില പേശലിന്റെയും രാഷ്ട്രീയമാണത്. ഏറ്റവുമധികം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നതും ഇവർ രണ്ടു കൂട്ടരും തമ്മിലാണ്. ശബരിമല പോലെ കത്തിക്കയറുമോ എന്ന് ഭയപ്പെട്ട പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ജിഹാദ് കാഹളം പല ഭാഗത്ത് നിന്നും പ്രതിധ്വനികളുണ്ടായിട്ടും ( ചീറ്റിപ്പോയി എന്ന് പറയാൻ പറ്റില്ലെങ്കിലും) വേണ്ടത്ര വേരോടിയില്ല. വെള്ളാപ്പള്ളിയുംContinue Reading

“വർക്കിങ് ഫ്രം ഹോം തുടങ്ങി, ഇന്ന് ഒരു വർഷം തികയുന്നു.” പിന്നിലെ ചെറിയ ബാൽക്കണിയിൽ കമ്പിവലയിൽ ചാരിനിൽക്കുകയായിരുന്നു, ഹേമന്ത്. അടുക്കള നിലത്തിന് കുറുകെ അറ്റം വരെയും ചുമരിലേയ്ക്ക് ഏന്തിയും അയാളുടെ മെലിഞ്ഞ നിഴൽ നീണ്ടു. ആരതിയുടെ പ്രതികരണം ഒരു മൂളലിലൊതുങ്ങി. ഇളവെയിൽ അടുക്കളച്ചുവരിൽ വീഴുന്ന അപൂർവ ദിവസങ്ങളാണ്…. കോഫിമേക്കറിൽ നിന്ന് ഡിക്കോക് ഷൻ പാത്രത്തിലേയ്ക്ക് പകരവേ അവൾ മനസ്സിൽ പറഞ്ഞു: വെളിച്ചത്തിൻറെ ആ പാളിയിൽ എൻറെയായാലും നിഴൽ വീഴുന്നത് എനിക്കിഷ്ടമല്ല.Continue Reading

ജീവിതംഒരുശരത്കാല വൃക്ഷംപോലെയാണ്. കൊഴിഞ്ഞ് കൊഴിഞ്ഞ്ഇലകൾസങ്കടത്തോടെപോയിക്കൊണ്ടിരിക്കുന്നഒന്ന്. പൂവരശ് പോലെപൂത്തതായിരിക്കാം അത്.പെട്ടെന്നായിരിക്കുംഅത് സംഭവിക്കുക. അറിയില്ല ,ഞെട്ടിയുടെ താഴത്ത്ഞെരിഞ്ഞ നിസ്സാഹയതവരാനിരിക്കുന്നതണുപ്പിലേക്കുള്ളയാത്രയായിരുന്നുവെന്ന് . പച്ചയിൽ നിന്ന്മഞ്ഞയിലേക്കുള്ളഇലയുടെ നിറപ്പകർച്ചനിശ്ശബ്ദതയുടെതാഴ്വരയിലേക്കുള്ളവീഴ്ചയായിരുന്നുവെന്നും , കാലം അടയാളപ്പെടുത്തിയകൊഴിഞ്ഞു പോക്കെന്നും . ഇലനിശ്ശബ്ദതയിലേക്ക്ഇറങ്ങിപ്പോകുമ്പോൾ , കാലംഅതിന്റെ ചിറക്ഒരേ ദിശയിലൂടെ ചലിപ്പിച്ചുകൊണ്ടിരിക്കുകയായിരിക്കും. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading

‘സുയോധനപുത്രി ലക്ഷ്മണകുമാരിയെ തിരിച്ചറിഞ്ഞിട്ടാകണം ബലകൻ പ്രവേശനകവാടത്തിൽ നിന്നും ഒഴിഞ്ഞു നിന്നത്. ശകുനിയുടെ ദൗഹിത്രിയെ തടയുവാൻ മാത്രം വിഡ്ഢിയല്ല അംഗരക്ഷകൻ. ശിബിരത്തിന്റെ നടുവിലായി കിടന്നിരുന്ന മഞ്ചത്തിൽ നിവർത്തിയിട്ടിരിക്കുന്ന മഞ്ഞ പട്ടുവസ്ത്രത്തിലും, അതിനുള്ളിൽ ശാന്തമായിരിക്കുന്ന പകിടകളിലുമാണ് കണ്ണുകൾ ചെന്നെത്തിയത്. ഗാന്ധാരനരേശന്റെ കൈകൾക്കുള്ളിൽ മാത്രം കണ്ടിരുന്ന പകിടകൾ സ്വതന്ത്രമായിരിക്കുന്ന കാഴ്ചയിൽ അഭിരമിക്കുവാൻ മനസ്സിനാകുന്നില്ല. മരണം മണക്കുന്ന ശിബിരത്തിനുള്ളിൽ ചിതറിക്കിടക്കുന്ന ആയുധങ്ങൾക്കിടയിലായി മുത്തച്ഛൻ നിൽക്കുന്നു. ജാലകത്തിലൂടെ യുദ്ധഭൂമി നോക്കി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് തിരശീലകൾ പരന്നൊഴുകിContinue Reading

പിന്നീടു പാർട്ടി പ്രോപ്പഗാൻഡ കൂടുതൽ രൂക്ഷമായി. വീട്ടിനകത്തേക്ക് പാർട്ടിയംഗങ്ങൾ നേരവും കാലവുമില്ലാതെ കയറിയിറങ്ങി. പൊതുജനങ്ങളെപ്പങ്കെടുപ്പിച്ചു നടത്തുന്ന പാർട്ടി മീറ്റിംഗുകൾ നിർബ്ബന്ധിതവും കൂടുതൽക്കൂടുതൽ പ്രയാസകരവുമായി മാറി. ലോകത്ത് കൃഷിക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട സാഹചര്യങ്ങളുള്ള രാജ്യം സോവിയറ്റ് യൂണിയനാണെന്ന് ട്രാക്റ്റർ എന്ന പുതിയ യന്ത്രം കാണിച്ചും പല പ്രസംഗങ്ങളിലൂടെയും ജനങ്ങളോടു പാർട്ടി പറഞ്ഞുകൊണ്ടിരുന്നു. “ഇതു പോലൊരു കർഷകസമ്മേളനം ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്തു സാദ്ധ്യമാവും എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” ഒരു മീറ്റിംഗിൽ വെച്ച് കമ്മിസാർContinue Reading