LITERATURE (Page 119)

കർണാടകയിലെ ഹിജാബ് പ്രതിസന്ധി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്നു പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു . ഉഡുപ്പിയിൽ ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ച വിദ്യാർത്ഥിനിയുടെ പിതാവിന്റെ ഹോട്ടൽ അക്രമികൾ അടിച്ചു പൊളിക്കകയും സഹോദരനെ കയ്യേറ്റം ചെയ്യുകയും ഉണ്ടായി ദിവസം കഴിയുന്തോറും അധികൃതർ കൂടുതൽ വിദ്യാലയങ്ങളിലേക്കു താൽക്കാലിക ഉത്തരവിന്റെ മറവിൽ നിരോധനം ബാധകമാക്കുകയാണ്. 2021 ഡിസംബറിൽ ലോക്ക് ഡൌൺ കഴിഞ്ഞു കോളേജ് തുറന്നപ്പോൾ ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ച ആറു കുട്ടികൾ പ്രവേശിക്കാൻ ശ്രമിക്കുകയുംContinue Reading

പാതി ചാരിയ വാതിലിന്നിപ്പുറംമാറിനില്ക്കുന്നുനീയുറങ്ങുന്ന പാട്ടല്ലവെറും പാട്ടുമൂളുവാൻ കാറ്റല്ലകാറ്റു പോംവഴി ചാരാതെ,നോക്കി നിൽക്കുന്നുമിണ്ടാതനങ്ങാതെ.വേർപ്പിനാൽ ചാലുകീറുന്നനെറ്റിമേൽഉമ്മയാം കാറ്റുഞാനല്ല,ദാഹമേറുന്ന ചുണ്ടിലുറങ്ങാത്തപൂത്തിരിയാം നറുംചിരി ഞാനല്ലഒട്ടിയേറെയമർന്നോരടിവയർമെല്ലെയേറ്റുന്ന ശ്വാസവുംഞാനല്ലകാലടികളിൽ നീ കണ്ടലോകത്തെ ഏറ്റിടുംമൺതരികളും ഞാനല്ലനിൻ്റെ കണ്ണിലെ നക്ഷത്രമല്ലഞാൻനിൻ്റെ വേർപ്പണി മെയ്യല്ലനിൻ്റെയോർമ്മതൻ പൂക്കണിഞാനല്ല , നിന്നിലൂറുംമധുരവുമല്ല ഞാൻനീ വിടർന്നു പരിലസിക്കാനായികത്തി നില്ക്കുന്ന സൂര്യനതല്ലഞാൻനിൻ്റെയോമൽ വിരൽത്തുമ്പുഗാഢമായ്കോർത്തുനില്ക്കുന്നൊരത്താണി ഞാനല്ലകെട്ട സ്വപ്നത്തിലിന്നു നീഞെട്ടലാൽവിങ്ങിയേങ്ങും വിതുമ്പലിൻകൂടു ഞാൻഅറ്റമില്ലാത്ത യാത്രയിൽമേലിൽനീ ഏറ്റിടുന്നോരധികമാംഭാരം ഞാൻതള്ളിടുമ്പൊഴുമേറ്റംവെറുപ്പിനാൽതട്ടിമാറ്റുന്നോരോർമ്മയതാണുഞാൻഎൻ്റെയുള്ളിലെയുൺമയെഊറ്റിയീകൈത്തലം മീതെയിറ്റുന്നനീർക്കണംചുംബനം പോലെയേകട്ടെ –യാന്തലാൽപിന്തിരിയുന്നുപിന്നെയുമെന്തിനോ നാളെയേറെ പഴികൾ ഞാൻകേട്ടിടുംചത്തുപോകിലുംജീവിച്ചിരിക്കിലുംഎങ്കിലും നീയറികനിന്നമ്മയ്ക്കുപാകമായിരുന്നില്ലയീ ജീവിതംതെറ്റി വന്നൊരിക്കാലവുംദേശവുംകാക്കുമോ ത്യജിച്ചീടുമോ,നിന്നെയും!Continue Reading

മിഴിവുള്ളൊരോർമ്മ പോലെതുങ്ങിക്കിടപ്പുണ്ടൊരുഭസ്മക്കൊട്ടയെന്റെഉമ്മറക്കോലായിലിന്നും,തനിച്ച് നാമം ജപിച്ച്പതിറ്റടിപ്പൂവിൽ സന്ധ്യവിരുന്നിനെത്തുമ്പോൾവരുന്നില്ലേയിന്നുംദീപാരാധനയ്ക്കെന്ന്കാറ്റിൻ മൂളലാലരയാൽമർമ്മരമുതിർക്കെആരെയോ കാത്ത്കുളക്കടവ് നിശബ്ദംകിടക്കവെ, ദൂരെ ദൂരെവളവിലൊരു നീളൻനിഴൽ കാത്ത് നിൽക്കെവരമ്പിലൂടൊരുപട്ടുപാവാടയുലയവേഓർമ്മകൾ പോലെഇരുട്ട് പുള്ളികുത്തിയൊരുസന്ധ്യ പടിയിറങ്ങുന്നുമാഞ്ഞ് പോയൊരുവെളിച്ചം തേടിഇരുട്ടിലൂടൊരാൾമിഴി തുഴയുന്നുപടിപ്പുര കരഞ്ഞുവോവാതിൽക്കലെത്തിയോനിൻ, പാദ നിസ്വനംവെറുതെ, ശൂന്യത പോലെതൂങ്ങിക്കിടപ്പൂ, ഭസ്മക്കൊട്ടകോലായിലും, ഞാനകത്തും. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

ഒരു കഥ മഹത്തരമാകുന്നത്, അതിലേക്ക് കൂട്ടിച്ചേർക്കാനോ എടുത്തുകളയാനോ ഒരു വാചകവും ഇല്ലാതെയിരിക്കുമ്പോഴാണ്. മാതൃഭൂമിയിൽ എൻ പ്രഭാകരൻ എഴുതിയ ‘പാതിരാക്കോഴി അഥവാ വഴി തെറ്റി വന്ന ഒരു നാടോടിക്കഥ’, തുടക്കത്തിലെ ഖണ്ഡിക വായിച്ചാൽ മനോഹരമായ കഥ എന്ന് തെറ്റിദ്ധരിച്ചു പോകും. കഥയിൽ ആ ഒരു ഖണ്ഡിക മാത്രമേയുള്ളൂ. അതിനുശേഷം വരുന്ന ഏത് ഖണ്ഡികയും, ഏത് വാചകവും എടുത്തു മാറ്റിയാലും കഥയ്ക്ക് ഒന്നും സംഭവിക്കുന്നില്ല. പ്രത്യേകിച്ച് ഒരു കഥയും അതിലില്ല എന്നത് കൊണ്ടാണിത്.Continue Reading

ഈ ലോകം,എത്ര വ്യാജമാണെന്ന് നോക്കൂ.മിനുട്ടിന്റെ സെക്കന്റിന്റെ മണിക്കൂറുകളുടെഎത്ര വ്യാജ സംഖ്യകളിലാണ്സൂചി വെറുതെ മിടിക്കുന്നത്.പത്തുമണിക്കു എത്തേണ്ട ബസ്ഒൻപത് അൻപത്തിഒൻപതിനെത്തിസ്റ്റാൻഡ് വിട്ട് പോകുന്നു.ഞാൻ എന്റെ വാച്ചിലെ‘കൃത്യം പത്തുമണിക്ക് ‘ എത്തുന്നു.എന്നാൽ നിങ്ങളുടെ വാച്ചിലത്‘പത്ത് ഒന്ന് ‘ ആയിരിക്കും. ക്യാമറയിൽനമ്മൾ എത്രമാത്രംവ്യാജമാണെന്ന് ഓർത്തിട്ടുണ്ടോ.നട്ടുപിടിപ്പിച്ച ചെടിയിൽ നിന്ന്ചിരിയെ നുള്ളിക്കളയുമ്പോൾ വീണആ കരുവാളിപ്പ് കാണാനേയില്ല. ലോകത്തെ പിടിച്ചു വെച്ച്സെൽഫിയെടുക്കുന്നൊരുവളുടെഗാലറിയിൽ നിറയെ ലോകംപുറം തിരിഞ്ഞു നിന്നതിന്റെനരച്ച സെൽഫികളാണ്.നോക്കൂ,ലോകം നമ്മോടൊപ്പമാണെന്ന്മഹാന്മാരുടെഎത്ര വ്യാജമായ കണ്ടെത്തലാണ്! മരണം വ്യാജമാണെന്ന്ജനനം പറയും.മരിച്ചു ജീവിക്കുന്നവരെ ചൂണ്ടി‘അതാContinue Reading