ലോകകഥ (Page 3)

അവർ രണ്ടുപേരും സംസാരിക്കുന്നതിലേറെ പിറുപിറുക്കുകയായിരുന്നു: ആ ബന്ധം അല്പം മുമ്പു തുടങ്ങിയിട്ടേയുള്ളു, രണ്ടുപേരുടെയും തല പമ്പരം കറങ്ങുന്നുമുണ്ട്; അതു പ്രണയമായിരുന്നു. പ്രണയവും അതിനെത്തുടർന്നുവരുന്ന മറ്റേതും: അസൂയ. -കൊള്ളാം, നീ ആദ്യമായി പ്രേമിക്കുന്നത് എന്നെയാണെന്നു നീ പറയുന്നതു ഞാൻ വിശ്വസിക്കാം, അതു കേൾക്കുന്നത് എനിക്കിഷ്ടവുമാണ്‌. എന്നാൽ നീ നേരു പറയണം, നേരു മാത്രം പറയുകയും വേണം: എന്നെ ചുംബിക്കുന്നതിനു മുമ്പ് മറ്റൊരു സ്ത്രീയേയും നീ ചുംബിച്ചിട്ടില്ല? കാര്യം ലളിതമായിരുന്നു. -ഉണ്ട്, മുമ്പ്Continue Reading

  [dropcap]ഞാ[/dropcap]നിപ്പോൾ പറയാൻ പോകുന്ന കഥയിൽ കാര്യമായിട്ടൊന്നും കണ്ടില്ലെന്നു വരാം, അതിനി ഒരു കഥ തന്നെയല്ലെന്നും തോന്നാം; എന്നാല്ക്കൂടി എനിക്കതു പറയാതെയും പറ്റില്ല. അതിന്റെ തുടക്കമെന്നു പറയുന്നത് പത്തു കൊല്ലം മുമ്പാണുണ്ടായത്, കുറച്ചു ദിവസം മുമ്പ് അതിന്‌ ഒരവസാനവുമുണ്ടായി…. കുറച്ചു നാൾ മുമ്പ് ഞാൻ ട്രെയിനിൽ ഒരു റയിൽപാലം കടന്നു പോവുകയായിരുന്നു; ഒരിക്കൽ, യുദ്ധത്തിനു മുമ്പ്, അത് ബലത്തതും നല്ല വീതിയുള്ളതുമായിരുന്നു; എന്നു പറഞ്ഞാൽ, എവിടെയും കാണുന്ന ബിസ്മാർക്ക്പ്രതിമകളുടെ നെഞ്ചിലെContinue Reading

  [dropcap]കോ[/dropcap]പ്പൻഹാഗെൻ തുറമുഖത്തിനടുത്തായി വെസ്റ്റെർവോൾഡ് എന്നു പേരുള്ള ഒരു തെരുവുണ്ട്; താരതമ്യേന പുതിയതെങ്കിലും ആൾപ്പെരുമാറ്റം കുറഞ്ഞ, വീതിയേറിയ ഒരു വഴി. വീടുകൾ വളരെ ചുരുക്കമായേ കാണാനുള്ളു, ഗ്യാസ് ലൈറ്റുകളും ചുരുക്കം, ആളുകളെ കാണാനില്ലെന്നുതന്നെ പറയാം. ഈ വേനല്ക്കാലത്തു പോലും അപൂർവ്വം ചിലരേ അവിടെ നടക്കാനിറങ്ങിയതായി കാണാനുള്ളു. എന്നെ അത്ഭുതപ്പെടുത്തിയതെന്നു പറയാവുന്നതൊന്ന് പോയ രാത്രിയിൽ ആ തെരുവിൽ വച്ചുണ്ടായി. ഞാൻ നടപ്പാതയിലൂടെ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞപ്പോഴാണ്‌, ഒരു സ്ത്രീ എനിക്കെതിരേContinue Reading

ഇറ്റാലോ കാൽവിനോ (വിവ : രവികുമാര്‍ ) [dropcap]ബാ[/dropcap]ങ്കർ പോമ്പോണിയോയുടെ വില്ലയിൽ വരാന്തയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു വിരുന്നുകാർ. അതാ, ജനറൽ അമലസുന്റ; മൂന്നാം ലോകമഹായുദ്ധം എങ്ങനെയിരിക്കുമെന്ന് കപ്പുകളുടേയും സ്പൂണുകളുടേയും സഹായത്തോടെ വിശദീകരിക്കുകയാണയാൾ. അതു കേട്ടിട്ട് സിനോറ പോമ്പോണിയോ പറയുന്നു: “എത്ര ഘോരം!” അങ്ങനെയിങ്ങനെ കുലുങ്ങുന്ന പ്രകൃതമായിരുന്നില്ലല്ലോ അവർ. സിനോറ അമലസുന്റ മാത്രമേ എന്തെങ്കിലും പരിഭ്രമം പുറത്തു കാണിച്ചുള്ളു; അതിനവരെ കുറ്റം പറയാനുമില്ല; എന്തെന്നാൽ നാലു മുന്നണികളിലൂടെയും ഇരച്ചുകയറി അടച്ചുകെട്ടിയുള്ള ഒരാക്രമണംContinue Reading

താ[dropcap]താ[/dropcap]മസിക്കാൻ സൗകര്യപ്രദമായ ഒരു സ്ഥലം നോക്കി നടക്കുന്നതിനിടയിൽ ഒരു ദിവസം നഗരത്തിനു തൊട്ടുപുറത്ത്, ട്രാം വേയ്ക്കു വളരെ അടുത്തുമായി കൗതുകം തോന്നിക്കുന്ന ഒരു വീടു കണ്ട് ഞാൻ കയറിച്ചെന്നു; പ്രൗഢവും പഴക്കമുള്ളതും ആരും നോക്കാനില്ലെന്നു തോന്നിച്ചതുമായ ആ കെട്ടിടത്തിന്റെ പുറംകാഴ്ച ഒറ്റനോട്ടത്തിൽ എന്നെ വശീകരിച്ചുകളഞ്ഞു. നല്ല വീതിയും വെളിച്ചവുമുള്ള കോണിപ്പടി സാവധാനം കയറുമ്പോൾ പൊയ്പോയൊരു ചാരുതയുടെ ശബ്ദങ്ങളും ഗന്ധങ്ങളും എനിക്കു ചുറ്റുമുണ്ടായിരുന്നു. ഗതകാലസൗന്ദര്യം എന്നു വിളിക്കപ്പെടുന്ന സംഗതി ചിലരെ വല്ലാതങ്ങാകർഷിച്ചുകളയും.Continue Reading