ലോകകഥ (Page 7)

[dropcap]വി[/dropcap]ജനമായ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ആ വിദേശി കിതയ്ക്കുന്നുണ്ടായിരുന്നു. ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ തനിക്കു തന്നെ ചുമക്കേണ്ടി വന്ന വലിയ പെട്ടി അയാളെ ശരിക്കും ക്ഷീണിപ്പിച്ചു കളഞ്ഞു. തൂവാലയെടുത്ത് മുഖം ഒപ്പിയിട്ട് ഒരു കൈ കണ്ണിനു മേൽ പിടിച്ച് വിദൂരതയിൽ പോയി ലയിക്കുന്ന പാളങ്ങളിലേക്കയാൾ നോക്കിനിന്നു. വിഷണ്ണനും ചിന്താധീനനുമായി അയാൾ വാച്ചിലേക്കു നോക്കി: ട്രെയിൻ പുറപ്പെടുമെന്നു പറഞ്ഞ നേരമായിരിക്കുന്നു. ആരോ ഒരാൾ, അയാൾ എവിടെ നിന്നു പൊട്ടി വീണുവെന്ന് ദൈവത്തിനേ അറിയൂ,Continue Reading

[dropcap]പു[/dropcap]ലർച്ചെ മൂന്നു മണി. ആർദ്രമായ ഏപ്രിൽ രാത്രി എന്റെ മുറിയുടെ ജനാലകൾക്കു പുറത്തു നിന്ന് ഉള്ളിലേക്കെത്തിനോക്കുകയും നക്ഷത്രങ്ങൾ കൊണ്ടെന്നെ നോക്കി വാത്സല്യത്തോടെ കണ്ണു ചിമ്മുകയുമാണ്‌. എനിക്കുറക്കം വരുന്നില്ല, അത്ര സന്തോഷവാനാണ്‌ ഞാൻ! ‘വിചിത്രവും ദുരൂഹവുമായ ഒരനുഭൂതി കൊണ്ട് നെറുക മുതൽ കാലടി വരെ ഞാനാകെ പൊട്ടിത്തരിക്കുകയാണ്‌. ഇപ്പോൾ അതിനെ വിശകലനം ചെയ്യാൻ എനിക്കു കഴിയില്ല- എനിക്കതിനുള്ള നേരമില്ല, എനിക്കതിനു മടിയുമാണ്‌- എന്തു വിശകലനം! ഒരു മണിമേടയിൽ നിന്ന് തല കുത്തനേContinue Reading