ലോകകഥ (Page 4)

  1916ലെ മഞ്ഞുകാലത്ത് ഒരു കോപ്പെക്കു പോലും കൈയിലില്ലാതെ, ഒരു കള്ളപ്പാസ്പോർട്ടുമായി ഞാൻ സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിപ്പെട്ടു. റഷ്യൻ സാഹിത്യം പഠിപ്പിക്കുന്ന അലെക്സി കസാന്ത്സേവ് എനിക്കഭയം തന്നു.   പെസ്കിയിലെ* തണുത്തുകോച്ചുന്ന, മഞ്ഞിച്ച, നാറുന്ന ഒരു തെരുവിലാണ്‌ അയാൾ താമസിച്ചിരുന്നത്. അല്പശമ്പളക്കാരനായ അയാൾ അധികവരുമാനത്തിനു വേണ്ടി സ്പാനിഷിൽ നിന്ന് പരിഭാഷകൾ ചെയ്തിരുന്നു; ബ്ലാസ്ക്കോ ഇബാനെഥിന്റെ* പേര്‌ പൊങ്ങിവരുന്ന സമയമായിരുന്നു അത്.   കസാന്ത്സേവ് ഇന്നേവരെ സ്പെയിനിൽ പോയിട്ടില്ലെന്നു മാത്രമല്ല, അതുവഴിContinue Reading

  വൃക്ഷനിബിഡമായ കുന്നുകൾ വലയം ചെയ്യുന്ന, വസന്തത്തിന്റെ വർണ്ണങ്ങൾ കൊണ്ടു പ്രസന്നമായ ഒരു താഴ്‌വരയിൽ രണ്ടു വലിയ വീടുകൾ അടുത്തടുത്തു നിന്നിരുന്നു; വെറും കല്ലും സിമന്റും കൊണ്ടു പണിത അനലംകൃതമായ കെട്ടിടങ്ങൾ. ഒരേ കൈകളാണവ പണിതെടുത്തതെന്നു തോന്നിപ്പോകും. ഓരോ വീടിന്റെയും മുന്നിൽ കുറ്റിച്ചെടികൾ കൊണ്ടു വേലി കെട്ടിത്തിരിച്ചിരുന്ന പൂന്തോട്ടങ്ങൾക്കു പോലും ഒരേ വലിപ്പവും രൂപവുമായിരുന്നു. എന്നാൽ അവയിലെ അന്തേവാസികളുടെ തലയിലെഴുത്തുകൾ വ്യത്യസ്തമായിരുന്നു. അതിലൊന്നിൽ- ഈ സമയത്ത് നായ തുടലിൽ കിടന്നുContinue Reading

  ഒരു കെമിസ്റ്റിന്‍റെ മകൻ വിദേശത്തു പഠിക്കുകയായിരുന്നു. അച്ഛന്‍റെ മരണശേഷം അയാൾ നാട്ടിൽ മടങ്ങിയെത്തി ഡിസ്പെൻസറിയുടെ ചുമതല ഏറ്റെടുത്തു; അങ്ങനെ അയാൾ മാന്‍റുവാ പ്രവിശ്യയിലെ വിയാഡാനയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ കെമിസ്റ്റ് ആയി. അയാളുടെ പഠിപ്പിനെക്കുറിച്ച് നാടു മുഴുവൻ ശ്രുതി പരന്നിരുന്നു; അയാളുടെ കൂറ്റൻ പുസ്തകശേഖരത്തെക്കുറിച്ചും ചെവിവേദനയ്ക്ക് അതിഫലപ്രദമായ അയാളുടെ മരുന്നിനെക്കുറിച്ചും പാടം നനയ്ക്കുന്നതിന്‌ അയാൾ ഉപയോഗിച്ചിരുന്ന അത്യന്താധുനികമായ രീതിയെക്കുറിച്ചും പന്ത്രണ്ടു ഭാഷകളിലുള്ള പ്രാവീണ്യത്തെക്കുറിച്ചും ആളുകൾ പറഞ്ഞുനടന്നു; അയാളിപ്പോൾContinue Reading

ഒരിക്കൽ നിക്കോളയേവ് സ്റ്റേഷനിൽ വച്ച് രണ്ടു കൂട്ടുകാർ കണ്ടുമുട്ടി; ഒരാൾ നന്നായി തടിച്ചിട്ടായിരുന്നു, മറ്റേയാൾ ശരിക്കും മെലിഞ്ഞും. തടിച്ചയാൾ സ്റ്റേഷനിൽ നിന്ന് ഡിന്നർ കഴിച്ചിറങ്ങുകയായിരുന്നു; വെണ്ണയുടെ മയം മാറാത്ത ചുണ്ടുകൾ മൂത്ത ചെറിപ്പഴങ്ങൾ പോലെ മിനുങ്ങുന്നു. മേൽത്തരം വീഞ്ഞിന്റെയും വാസനത്തൈലത്തിന്റെയും മണം അയാളെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. മെലിഞ്ഞയാൾ ട്രെയിനിൽ നിന്ന് ഇറങ്ങിയപാടെയാണ്‌. കുറേ സഞ്ചികളും കെട്ടുകളും പെട്ടികളും അയാൾ അടുക്കിപ്പിടിച്ചിരിക്കുന്നു. പന്നിയിറച്ചിയും വില കുറഞ്ഞ കാപ്പിപ്പൊടിയുമാണ്‌ അയാളെ മണക്കുന്നത്. അയാളുടെ പിന്നിൽContinue Reading

  സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയാണ്‌. ആളുകൾ ചേക്കയേറാൻ വീടുകളിലേക്കു പായുന്ന നേരമാണ്‌; പക്ഷേ എനിക്കു ചേക്കയേറാൻ ഒരിടവുമില്ല. വീടുകൾക്കിടയിലെ ഇടുങ്ങിയ വിടവിലൂടെ ഞാൻ സാവധാനം നടത്തം തുടരുകയാണ്‌. തെരുവുകൾക്കിരുപുറവുമായി എത്രയോ വീടുകൾ നിരന്നു നില്പുണ്ടെങ്കിലും എനിക്കായി ഒരു വീടില്ലാത്തതെന്തുകൊണ്ടാണ്‌? ഒരു നൂറാമത്തെ തവണ ആ ചോദ്യം ഞാൻ മനസ്സിൽ ആവർത്തിച്ചു. ചിലപ്പോൾ ഒരു ടെലിഫോൺ തൂണിനു മുന്നിൽ നിന്നു മൂത്രമൊഴിക്കുമ്പോൾ തൂണിൽ നിന്ന് ഒരു കയർ കഷണം തൂങ്ങിക്കിടക്കുന്നത് കാണാറുണ്ട്;Continue Reading