ലേഖനം (Page 52)

    എഴുപത്തിയെട്ടിലെ ജനതാ സർക്കാർ ആയിരം രൂപാ നോട്ടു മാർക്കറ്റിൽ നിന്ന് പിന്‍വലിക്കുമ്പോൾ ഒരു ഇന്ത്യൻ സൈനികന്‍റെ കുറഞ്ഞ ശമ്പളം അമ്പതു രൂപാ ആയിരുന്നു. അതായത് ആ ആയിരം രൂപാ നോട്ട് പിൻവലിക്കൽ ഒരിക്കലും അവനെ ബാധിച്ചിരുന്നില്ല. കാരണം അവൻ അത് ഒരിക്കലും കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. അന്നത്തെ അതേ സൈനികനു ഇന്ന് ലഭിക്കുന്ന പെൻഷൻ മാസം മുപ്പതിനായിരം രൂപയാണ്. അതായത് അയാളുടെ ഒരു ദിവസത്തെ ചെലവിന് ആവശ്യമായി വരുന്നത്Continue Reading

പ്രണയം പെണ്ണിൽ ഉലയുന്നതും അത് പൂവും കായുമാവുന്നതും കാണണമെങ്കിൽ​​ നളിനിച്ചേച്ചിയോടൊപ്പം കൂടണം.​ ​ഇടക്ക് രാത്രിയിൽ പ്രതീക്ഷിക്കാതെ​ ​വരുന്ന വിളിയുണ്ട്,​ ​അത് നളിനിച്ചേച്ചിയുടേതായിരിക്കും.​ ​എന്നെ വിളിക്കാൻ അവർക്ക് സമയചിന്തകളില്ല. ഏതെങ്കിലും പാർട്ടിയിലിരിക്കുമ്പോഴോ അതിൽ നിന്നും വേറിട്ടതിനു​ ​ശേഷമോ ആയിരിക്കും അവർ വിളിക്കുക.​ ​വിളിക്കുമ്പോഴൊക്കെ ലഹിരിയുടെ വലിയൊരു ചിറ അവർ നീന്തിക്കടന്നിട്ടുണ്ടാവും.​ ​പ്രണയത്തിൽ പൊതിഞ്ഞിരുന്നായിരിക്കും അവർ സംസാരിക്കുക.​ ​പ്രണയം ആരോടൊക്കെയാവും എന്നൊന്നും പറയാൻ കഴിയില്ല.​ ​ആരോടെന്നില്ലാതെ എല്ലാറ്റിനോടുമുള്ള പ്രണയമെന്നാണ് അവരുടെ തളിർത്ത മാനസികാവസ്ഥയെContinue Reading

  കണ്ണൂരിന്‍റെ രാഷ്ട്രീയം കൊടുവാൾ രാഷ്ട്രീയമായതിന്‍റെ ക്ഷീണം കേരളം ഇന്നനുഭവിച്ചറിയുകയാണ്. സ്‌കോർ ബോർഡിൽ അക്കങ്ങൾ മാറ്റിയിട്ടു കൊണ്ട് മാധ്യമങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും ഈ രാഷ്ട്രീയ പകപോക്കലുകൾക്കു വളവും വെള്ളവും ഏകുന്നുമുണ്ട്. ഈ അക്രമ രാഷ്ട്രീയം മറ്റൊരു സംസ്ഥാനത്തും ഇതുപോലുള്ള ദുരിതങ്ങൾ വിതച്ചിട്ടുണ്ട്, ആയിരക്കണക്കിനാണ് മരണ സംഖ്യ … ആന്ധ്രപ്രദേശിലെ റായലസീമ ആണ് കണ്ണൂരിന്‍റെ മുന്നിൽ നിൽക്കുന്ന ആ രാഷ്ട്രീയ പകപോക്കലിന്‍റെ ആയുധശാല. കര്‍ണൂല്‍, കഡ്ഡപ്പ ,അനന്ത്പൂർ ,ചിറ്റൂർ എന്നിവയാണ് ഈContinue Reading

  കേരളപ്പിറവിദിനത്തില്‍ നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു കാര്യമാണ്, ഇന്‍ഡ്യയില്‍ പല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചതും മാതൃകയായതും നമ്മുടെ കൊച്ചുകേരളമാണ് എന്ന വസ്തുത. ദാ, ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിനു തെരുവില്‍ ഇറങ്ങി നില്‍ക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുകരി ക്കാവുന്ന ഉത്തമ മാതൃക. സര്‍ക്കാര്‍ Vs സര്‍ക്കാര്‍. വട്ടം കറങ്ങുന്നത് ജനവും. സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ തെരുവിലിറങ്ങിയത് തെരുവുകളുടെ സംരക്ഷണത്തിന് വേണ്ടിയല്ല; തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനാണ്. ഭരണഘടന മനുContinue Reading

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും പലവഴികളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും എല്ലാം ചെന്നുനില്‍ക്കുന്നത് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി എന്ന ഒറ്റമൂലിയിലേയ്ക്കാണ്. പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ-യുവജന-സാംസ്കാരിക സംഘടനകളും ഒരേ മനസ്സോടെ എതിര്‍പ്പുയര്‍ത്തിയിട്ടും നിര്‍ദ്ദിഷ്ട ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലും പുറത്തും നടത്തിയ പ്രഖ്യാപനങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ AIYF വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.Continue Reading