ലേഖനം (Page 51)

എന്താണ് ഫാസിസം ?? ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാരംഭിച്ച പ്രത്യയശാസ്ത്രപരമായ ആശയമാണ് ഫാസിസം. ഒരു വിപ്ലവം എന്ന നിലക്കാണ് ഫാസിസത്തെ അന്ന് കണക്കാക്കപ്പെട്ടിരുന്നത്. സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലൂടെ നടത്താൻ ഫാസിസത്തിന് സാധിക്കുമെന്നവർ വിശ്വസിച്ചു. സംഘടിച്ചു ശക്തരാവുക എന്ന ആശയത്തിലൂന്നി “വൈക്കോൽ കെട്ട്” എന്നർത്ഥം വരുന്ന “ഫാസിസ്‌മോ” എന്ന ഇറ്റാലിയൻ വാക്കിൽനിന്നാണ് ഫാസിസം ജന്മം കൊണ്ടത്. ഇടതരായാലും വലതരായാലും, യാഥാസ്ഥിതികാരായാലും പുരോഗമനവാദികളായാലും, മതബോധമുള്ളവരായാലും മതരഹിതരായാലും, സ്വതന്ത്രചിന്തകരായാലും ആരുതന്നെയായാലും ശരി തങ്ങളുടെ ആശയങ്ങൾക്കെതിരായി തോന്നിയാൽContinue Reading

പശു അയവിറക്കുന്നത് പോലെ നവമാധ്യമ പുംഗവന്മാരും ചാനലുകളും നാട് ഭരിക്കുന്നവരും ലാ അക്കാഡമി സംഘര്‍ഷം അയവിറക്കുന്നതല്ലാതെ കുട്ടികളുടെ സമരത്തിന്‌ പരിഹാര മുണ്ടാകുന്നില്ല. ജെ.എന്‍.യു. സമര കാലത്ത് രക്തം തിളച്ചവര്‍ പോലും ഇവിടെ നിശ്ശബ്ദരാണ്. ഒരു സവര്‍ണ്ണ ജാതിയുടെ വാലുകാരി കീഴ് ജാതിക്കാരെ ജാതിപേര്‍ വിളിച്ച് അധിക്ഷേപിച്ചപ്പോള്‍, ജിഷയുടെ മരണകാലത്ത് ജാതിയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയവരെ പോലും പ്രതികരിക്കാന്‍ കണ്ടതുമില്ല. ഇവിടെ പിന്നാംപുറത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. എല്ലാ വിഷയങ്ങളിലും മറഞ്ഞിരിക്കുന്ന രാഷ്ട്രിയ,Continue Reading

  ഭാഗവതത്തിന്‍റെ ഏടുകള്‍ക്കിടയിലാണ് അമ്മ ‘ഉറുപ്പിക’ വെയ്ക്കുക, വീട്ടു ചിലവിനുള്ള കാശ് അവിടെനിന്നു പുറപ്പെടും. മുത്തശ്ശി വഴി അമ്മമ്മ വഴി അമ്മക്ക് കിട്ടിയതാണ് ഈ ശീലം. അതില്‍നിന്നും ഒരുഉറുപ്പിക പോലും ഇന്നുവരെ പോയിട്ടില്ല എന്ന് അമ്മ പറയും. ഞങ്ങളുടെ വീട്ടിലെ ‘ആശ്രിത സമ്പദ്‌ വ്യവസ്ഥ’യിലെ ബാങ്കാണ്‌, അമ്മ എന്നും വായിക്കുന്ന ആ പുസ്തകം. ‘ആശ്രിത സമ്പദ്‌ വ്യവസ്ഥ’ എന്ന് പറഞ്ഞത് വെറുതെയല്ല, ഗള്‍ഫിനെ ആശ്രയിച്ചു ജീവിതം മെച്ചപ്പെടുത്തിയ കേരളീയ ജീവിതത്തെപ്പറ്റിContinue Reading

നിയമനിയന്ത്രിതമായ മുഖ്യധാരാ സമ്പദ് വ്യവസ്ഥക്ക് പുറത്ത് അതാതുരാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമല്ലാതെ ആ രാജ്യത്തിന്‌ അകത്തോ പുറത്തോ വിനിമയം ചെയ്യപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്യപ്പെട്ട രാജ്യത്തിന്‍റെ സമ്പത്തിനെയാണ് കള്ളപ്പണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ഓരോ രാജ്യത്തെയും നിയതമായ നിയമങ്ങൾക്ക് വിരുദ്ധമായി, നികുതിയൊടുക്കാത്ത പണം അതാത് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് പ്രഹരമേല്പിച്ചു കൊണ്ട് രാജ്യങ്ങളുടെ പുറത്തേക്കു മാറ്റപ്പെടുകയാണ് ഫലത്തിൽ സംഭവിക്കുന്നത്. ഏറ്റവും പ്രധാനമായ വസ്തുത, ഇതേ കള്ളപ്പണം വിദേശ നിക്ഷേപം എന്ന പേരിൽ തിരികെContinue Reading

  നവംബർ എട്ടാം തിയ്യതി രാത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. കള്ളപ്പണത്തിനും ഭീകരതയ്ക്കും എതിരെയുള്ള ഇന്ത്യൻ സർക്കാറിന്‍റേയും പ്രധാനമന്ത്രി മോദിയുടേയും ശക്തമായ നടപടി. പണം മാറ്റി വാങ്ങുവാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പ്രധാനമന്ത്രിയും റിസർവ് ബാങ്ക് ചെയർമാനും പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അറിയിച്ചു. പ്രധാനമന്ത്രിയെ അഭിനന്ദിച്ചും തീരുമാനത്തിന് പിന്തുണ അറിയിച്ചും ഞാനുള്‍പ്പെടെ പലരും ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. വിദേശത്തുContinue Reading