മാര്‍ട്ടിന്‍ ഈരേശ്ശേരില്‍

കഥാകാരനും നോവലിസ്റ്റുമാണ്‌. പ്രമുഖപ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. വംശം എന്ന നോവലിനു ശേഷം പുതിയൊരു കൃതിയുടെ തയ്യാറെടുപ്പിലാണ്‌. ആലപ്പുഴ സ്വദേശി.

പശു അയവിറക്കുന്നത് പോലെ നവമാധ്യമ പുംഗവന്മാരും ചാനലുകളും നാട് ഭരിക്കുന്നവരും ലാ അക്കാഡമി സംഘര്‍ഷം അയവിറക്കുന്നതല്ലാതെ കുട്ടികളുടെ സമരത്തിന്‌ പരിഹാര മുണ്ടാകുന്നില്ല. ജെ.എന്‍.യു. സമര കാലത്ത് രക്തം തിളച്ചവര്‍ പോലും ഇവിടെ നിശ്ശബ്ദരാണ്. ഒരു സവര്‍ണ്ണ ജാതിയുടെ വാലുകാരി കീഴ് ജാതിക്കാരെ ജാതിപേര്‍ വിളിച്ച് അധിക്ഷേപിച്ചപ്പോള്‍, ജിഷയുടെ മരണകാലത്ത് ജാതിയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയവരെ പോലും പ്രതികരിക്കാന്‍ കണ്ടതുമില്ല. ഇവിടെ പിന്നാംപുറത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. എല്ലാ വിഷയങ്ങളിലും മറഞ്ഞിരിക്കുന്ന രാഷ്ട്രിയ,Continue Reading

നല്ല വെയിലില്‍ വരമ്പത്ത് നില്‍ക്കെ ഇടിമിന്നല്‍ വെട്ടിയ അനുഭവമായിരുന്നു, പലര്‍ക്കും മോഡിജിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം. മുന്‍കൂട്ടി അറിയിക്കാതിരുന്നതിന്‍റെ പരിഭവം പല മേഖലയിലും കണ്ടു. വിശ്വാസത്തില്‍ എടുത്തില്ല എന്നു നമ്മുടെ ധനമന്ത്രി. ഒരു സംസ്ഥാന ധനമന്ത്രിയെ മാത്രം വിശ്വാസത്തില്‍ എടുത്താല്‍ മതിയോ ? എല്ലാ സംസ്ഥാന ധനമന്ത്രിമാരെയും വിശ്വാസത്തില്‍ എടുത്തു മോഡിജി കാര്യം പറഞ്ഞിരുന്നെങ്കില്‍ സംഗതി ലഡ്ഡു പൊട്ടുമ്പോലെ പൊട്ടിയേനെ !! രാജ്യം കണ്ട അവിസ്മരണിയമായ അപ്രതീക്ഷിത നീക്കത്തിലൂടെ മോഡിContinue Reading