ലേഖനം (Page 49)

മുഹമ്മദ്‌ ഗോറിയെ പരാജയപ്പെടുത്തിയ അടിമ കുത്തബ്-ഉദ്-ദിന്‍ സ്ഥാപിച്ച കുത്തബ് മിനാറിനു താഴെ സഹസ്രാബ്ദങ്ങളോളം ദില്ലി എന്ന തലസ്ഥാന നഗരം ഭരണ സ്ഥിരതയെക്കാള്‍ അസ്ഥിരതയെ നട്ട് നനച്ച് വളര്‍ത്തി . സിന്ധു നദീ തടം മുതല്‍ ബംഗാള്‍ വരെ കീഴടക്കിയ ദില്ലി സുല്ത്താന്‍ ഇല്ത്തുത്മിഷിന്‍റെ സമ്പൂര്‍ണ്ണത ഉത്തരേന്ത്യന്‍ ഭരണം മംഗോളിയന്‍ വാള്‍ത്തലപ്പിനു മുന്നില്‍ പിടഞ്ഞത് കഷ്ടിച്ച് പത്ത് വയസ്സിനു മേല്‍ ആയുസ്സുള്ളപ്പോള്‍. അവിടുന്നിങ്ങോട്ട് ബ്രിട്ടീഷുകാരുടെ ഭരണം വരെ സിംഹാസനങ്ങളുടെ മലക്കം മറിച്ചിലുകളായിരുന്നുContinue Reading

  കേരളത്തിൽ ഈയടുത്തായി ആവർത്തിക്കപ്പെടുന്ന സ്ത്രീ പീഡനങ്ങളും, പ്രണയ പ്രതികാരങ്ങളും, ഹിംസയുമൊക്കെ ഒരു ചെറിയ വിഭാഗം ആളുകളെയെങ്കിലും ഏറെ വേദനയോടെയും, ഭീതിയോടെയും ചിന്തിപ്പിക്കുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാങ്കേതിക കാരണങ്ങൾ വിശകലനം ചെയ്ത് പലരും ഈ പ്രശ്നത്തിന്റെ വേര് തേടാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. എനിക്ക് ഈ സംഭവങ്ങളെ, സാമൂഹിക അവസ്ഥയെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യാനാണിഷ്ടം. സ്ത്രീയെക്കുറിച്ച് പുരുഷന്റെ ഉള്ളിൽ നിർമിക്കപ്പെട്ടിട്ടുള്ള ധാരണകളും ചിത്രങ്ങളും ഒന്നൊന്നായി പൊളിക്കേണ്ടതുണ്ട്, കെട്ടുപിണഞ്ഞു കിടക്കുന്ന വിശ്വാസങ്ങളും, കാഴ്ചപ്പാടുകളുംContinue Reading

      ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒമ്പതു ജനുവരി പതിനാറാം തീയതിയാണ് മലയാള സിനിമയുടെ നിത്യഹരിത നായകനായ പ്രേം നസീർ അന്തരിച്ചത്. എഴുപത് വയസ്സായിരുന്നു പ്രായം. പ്രായേണ സ്ത്രൈണത കൂടിയ ഒരു നായക സങ്കല്പത്തിലായിരുന്നു നസീറിന്റെ ഒതുക്കം അതിനാൽത്തന്നെ അമിതമായ കായിക പരിശീലനവും പേശീവികസനവും അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിനു അത്യന്താപേക്ഷിതമായിരുന്നില്ല. ഹോർമോൺ ചികിത്സയും പ്ലാസ്റ്റിക് സർജറിയും മുടി കിളിർപ്പിക്കലും പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ ചെയ്യുന്ന സൗന്ദര്യContinue Reading

  ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് പിൻപറ്റിയ പാർലമെൻററി  സമ്പ്രദായം പാകപ്പിഴവുകൾ നിറഞ്ഞതാണ്.  അതുപ്രകാരം  നമ്മൾ  ഏതാനും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു, അവർ ഒരു നിർവ്വഹണ സംഘത്തെയും. ഈ സംഘത്തിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ, സർക്കാർ വീഴുകയും പുതിയ തിരഞ്ഞെടുപ്പ്  ആവശ്യമായി വരികയും ചെയ്യുന്നു. ഫലമോ? ഇന്ത്യയുടെ 29  സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആറു  മാസം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടക്കും. ഇവ ഓരോന്നും ദില്ലിയിലെ കേന്ദ്ര സർക്കാരിനെ കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പായി കണക്കാക്കപ്പെടുകയും   ചെയ്യും.Continue Reading

“പൊതു ഇടങ്ങളാണ് എന്റെ ഗ്യാലറിയും മ്യൂസിയവും, എന്റെ കാഴ്ചക്കാരാകട്ടെ പൊതുജനങ്ങളും,” കാനായി കുഞ്ഞിരാമൻ പറയുന്നു. കേരളത്തിന്റെ ദൃശ്യമണ്ഡലത്തിൽ വ്യതിരിക്തമായ ശില്പങ്ങൾ കൊണ്ട് അനേകം മാറ്റങ്ങൾ വരുത്തിയ ഒരു ശില്പിയാണ് ഇത് പറയുന്നതെന്നറിയുമ്പോൾ അതിൽ നാം അശേഷം അതിശയോക്തി കാണുന്നില്ല. ഒന്നോർത്തു നോക്കുക, എപ്പോഴാണ് നാം കാനായിയുടെ ചിത്രമോ ശില്പമോ അവസാനമായി ഒരു ഗ്യാലറിയിൽ കണ്ടത്? ഏതു കലാസ്വാദകനും ഈ ചോദ്യത്തിന് മുന്നിൽ ഒന്ന് പരുങ്ങും. വെളുത്ത ചുമരുകളും കൃത്രിമ പ്രകാശവുംContinue Reading