നിരൂപണം (Page 8)

ഒൻപത് കഥകളാണ് മുഖ്യധാരയിലെ പ്രധാനപ്പെട്ട നാലു വാരികകളിൽ ഈയാഴ്ച പ്രസിദ്ധീകരിച്ചു വന്നത്. അഷ്ടമൂർത്തി മാതൃഭൂമിയിൽ അഞ്ചു കഥകളുണ്ട്. അഷ്ടമൂർത്തിയുടെ ‘ഓലച്ചൂട്ടിന്റെ വെളിച്ച’മാണ് ആദ്യത്തേത്. തന്റെ അനുഭവ പരിജ്ഞാനം കൊണ്ട് മാത്രം ഒരു വിവരണത്തെ കഥയാക്കി മാറ്റി എന്നു പറയാം. ഒരു പ്രേതകഥ. ഓലച്ചൂട്ടിന്റെ നൊസ്റ്റാൾജിയ മാറ്റി നിർത്തിയാൽ, പല കുറി കേട്ട പ്രേത കഥയുടെ, വലിയ മാറ്റമില്ലാത്ത ആവർത്തനം. ഒഴുക്കോടെ വായിച്ചു പോകാം എന്ന് മാത്രം. ആ ഒഴുക്ക്, കഥയുടെContinue Reading

കഥയെഴുത്ത് എളുപ്പപ്പണിയല്ലായെന്നും, അതിനുള്ള പ്രതിഭയും ആശയവും ഒരാളിലുണ്ടാവുക എന്നത് ഏറെ ആദരിക്കപ്പെടേണ്ടതാണെന്നും അറിയാവുന്നവരാണ് നമ്മൾ. എഴുതി പൂർത്തിയാകും വരെ, ഒരു കഥാകൃത്ത് കടന്നു പോകുന്ന മാനസികമായ ബുദ്ധിമുട്ടുകൾ, അതിനു വേണ്ടി അവർ ഉപയോഗിക്കുന്ന സമയം, അദ്ധ്വാനം എന്നിവയെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ പറയാം. ആരാണ് വായനക്കാരൻ എന്നതിന് പുതിയ നിർവചനം ആവശ്യമാണെന്ന് തോന്നുന്നു. കഥ എഴുതുക. അത് കനപ്പെട്ട ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വരിക. അതുവഴി നമ്മെ സഹൃദയർContinue Reading

കുമാരനാശാനും ശ്രീ നാരായണ ഗുരുവും കഥാപാത്രങ്ങളായി വരുന്ന ഒരു സൃഷ്ടി എങ്ങനെയുണ്ടാവും? എത്രത്തോളം കാവ്യാത്മകവും തത്വചിന്താപരവുമായിരിക്കുമത്! എത്രയെത്ര ഗൃഹപാഠം ചെയ്യേണ്ടിവരും അത്തരം ഒരു കഥ എഴുതണമെങ്കില്‍! “ലോകാനുരാഗമിയലാത്തവരേ, നരന്‍റെയാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ!”എന്നെഴുതിയ കവിയുടെ ലോകാനുരാഗത്തെ, വനയാത്രയെ, അതിലേറെ അദ്ദേഹത്തിന്റെ മരണത്തെ, ആവിഷ്കരിക്കുന്ന ഒന്നാണെങ്കില്‍! അതിലെ ദര്‍ശനങ്ങളുടെ ഗരിമ എത്രത്തോളമാവും? അതൊരു കഥയായി വരുമ്പോള്‍ വായനക്കാരന്റെ പ്രതീക്ഷ എത്ര ഉയര്ന്നതാവും? പ്രത്യേകിച്ചും, മലയാളത്തിലെ പുതു തലമുറContinue Reading

ഒരു കഥ മഹത്തരമാകുന്നത്, അതിലേക്ക് കൂട്ടിച്ചേർക്കാനോ എടുത്തുകളയാനോ ഒരു വാചകവും ഇല്ലാതെയിരിക്കുമ്പോഴാണ്. മാതൃഭൂമിയിൽ എൻ പ്രഭാകരൻ എഴുതിയ ‘പാതിരാക്കോഴി അഥവാ വഴി തെറ്റി വന്ന ഒരു നാടോടിക്കഥ’, തുടക്കത്തിലെ ഖണ്ഡിക വായിച്ചാൽ മനോഹരമായ കഥ എന്ന് തെറ്റിദ്ധരിച്ചു പോകും. കഥയിൽ ആ ഒരു ഖണ്ഡിക മാത്രമേയുള്ളൂ. അതിനുശേഷം വരുന്ന ഏത് ഖണ്ഡികയും, ഏത് വാചകവും എടുത്തു മാറ്റിയാലും കഥയ്ക്ക് ഒന്നും സംഭവിക്കുന്നില്ല. പ്രത്യേകിച്ച് ഒരു കഥയും അതിലില്ല എന്നത് കൊണ്ടാണിത്.Continue Reading

ഒരു കഥാകൃത്ത് ആകണമെങ്കിൽ ജന്മസിദ്ധമായ പ്രതിഭ ആവശ്യമാണ്. പൂർവസൂരികളായ മഹാരഥന്മാരുടെ കലാസൃഷ്ടികളുടെ വായന വഴി തന്നിലുള്ള ആ പ്രതിഭയെ ജ്വലിപ്പിക്കുമ്പോഴാണ് എഴുത്തുകാരൻറെ കഥകൾ ഏറ്റവും സുന്ദരമാകുന്നത്. കഥയെഴുതാൻ ആഗ്രഹം മാത്രം പോരാ, സ്വാഭാവികമായ അഭിരുചി കൂടി വേണം. എങ്കിലും, കഥയെഴുത്തുകാരനായേ തീരൂ എന്ന ഉത്കടമായ ആഗ്രഹം കൊണ്ട്, മേൽപ്പറഞ്ഞ സഹജ പ്രതിഭ ഇല്ലെങ്കിലും കഥകളെഴുതി പ്രതിഫലിപ്പിക്കാൻ ചിലർക്ക് സാധിക്കും. ഭാഷയും പ്രയോഗങ്ങളും അവതരണവും കൊണ്ടുള്ള രചനാചാതുരി, ചിലപ്പോൾ ശുദ്ധമായ കലയാണെന്നുള്ളContinue Reading