കഥ (Page 28)

നേരേ നോക്കിയാൽ കണ്ണാടി മതിലിനപ്പുറത്തെ കാഴ്ച തവിട്ടുനിറം കലർന്ന് മങ്ങിക്കാണുന്നതിനു കാരണമാകുന്നത് കണ്ണാടിയിൽ പതിപ്പിച്ച നേർത്ത ഫിലിം. ഉച്ച തിരിഞ്ഞെങ്കിലും ഇപ്പോഴും തീക്ഷ്ണമായിത്തന്നെ തുടരുന്ന വെയിലിനെ അത് ആശുപത്രിയ്ക്കുള്ളിലേക്ക് കടത്തിവിടാതെ മുൻവശത്തെ ലോബിയെ പൊതിഞ്ഞു കാത്തുസൂക്ഷിക്കുന്നു, തണുപ്പ് ചോർന്നുപോകാതെ. ആളുകൾ അടുത്തെത്തുമ്പോൾ ഇരുവശങ്ങളിലേക്ക് താനേ തുറക്കുന്ന കണ്ണാടിവാതിൽ നേരേ മറിച്ചും. ഓരോ വട്ടം വാതിൽ തുറക്കുമ്പോഴും ചൂടുള്ള വെയിൽ നിറഞ്ഞ വായുവിൻ്റെ സാന്ദ്രമായ ഒരു വീശൽ മേലാകെ പടർന്നു പിടിക്കുന്നത്Continue Reading

മുള്ളുവേലി കെട്ടാനുള്ള പണിക്കു ചെന്നപ്പോഴാണ് രാജൻ സുമതിയെ കണ്ടത്. പണിക്കിടയിൽ സുമതിയെ സദാചാരത്തിന്റെ വേലിചാടിക്കാൻ രാജൻ ഒന്നിലധികം തവണ നോക്കിയെങ്കിലും നടന്നില്ല. അവളുടെ സ്വഭാവദൃഢതയിൽ മതിപ്പു തോന്നിയതോടെ അവളെയങ്ങു കെട്ടാൻ ഉറപ്പിച്ചു. സുമതിയുടെ മുത്തശ്ശിയാണ് വേലി കെട്ടുന്നതിന് ആളെ അന്വേഷിച്ചത്. നാട്ടിൽ ആളില്ലാത്തതു കൊണ്ടാണ് പുനലൂരു നിന്നു രാജൻ എത്തേണ്ടി വന്നത്. സുമതിയെ പെണ്ണു ചോദിക്കുന്നതിനു മുൻപ് രാജൻ വീടും പറമ്പും നന്നായി നോക്കി. വീടു കൊള്ളില്ല. അതു പൊളിച്ചുContinue Reading

”ഇതുവരെ കേറീല്യേ…എത്രയാ ടോക്കൺ നമ്പർ ?” അപ്രതീക്ഷിതമായ ചോദ്യം ഞെട്ടിച്ച അവസ്ഥ മാറിക്കിട്ടാൻ അല്പനിമിഷങ്ങൾ എടുത്തു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ചോദ്യത്തിന്റെ ഉറവിടം തിരഞ്ഞ കണ്ണുകൾ അവസാനിച്ചത് ആ നീലക്കണ്ണുകളിലായിരുന്നു. ചെമ്പന്മുടിക്കാരിയുടെ ചുരുണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിനോട് പ്രണയം പങ്കുവയ്ക്കുന്നുണ്ട്. തേനിറ്റു വീഴുമെന്ന് തോന്നിക്കുന്ന ചായം തേയ്ക്കാത്ത ചുവന്ന അധരപുടങ്ങളിൽ തോൽപ്പിച്ചേ എന്ന് വിളിച്ചു പറയുന്ന പതിവ് പുഞ്ചിരി .. ”ആഹാ, നീയിങ്ങു പോന്നോ ? ബ്രേക്ഫാസ്റ്റ് റെഡി ആക്കിയിരുന്നോ?Continue Reading

അരിക്കാടി എന്ന പേരിൽ ഒരു സ്ഥലം സത്യമായും ഉണ്ടാവുമെന്ന് രമേശൻവിദ്യാധരൻ കരുതിയതേ ഇല്ല. അംബികാസുതൻ മാങ്ങാടിന്റെ പുസ്തകം കയ്യിൽകിട്ടുന്നതുവരെ ‘എൻമകജെ ‘ എന്നൊരു സ്ഥലനാമം നമ്മുടെ നാട്ടിൽ ഉണ്ടാവുമെന്ന്ഊഹിക്കാതിരുന്നത് കൊണ്ട് അയാൾക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല.കറുത്ത പോളിസ്റ്റർ പാന്റ്സും വെളുത്ത പോളിസ്റ്റർ ഷർട്ടുമാണയാൾധരിച്ചിരുന്നത്. വേണ്ടി വന്നാൽ ഒരു ജോഡി കൂടി കരുതാൻ പാങ്ങില്ലാത്തതുകൊണ്ടല്ല, അവിടത്തെ അന്തേവാസിനികൾ അടിച്ചു മാറ്റുമോ എന്നഭയം കൊണ്ടുമല്ല, സഹജമായ ലാളിത്യവും മിതത്വവും കൊണ്ട് വേണ്ടെന്നുവച്ചതാണ്. തോളിൽ തൂക്കാനാവുന്നContinue Reading

അതിരാവിലെതന്നെ ജോലികളൊക്കെ ഒതുക്കി നടക്കാനിറങ്ങിയതാണ്. ചിന്തകളും ഭാവനകളും നിറഞ്ഞ പുലർകാലങ്ങൾ വിരിയുന്നതങ്ങനെയാണ്. കുശുമ്പും കുന്നായ്മയും അസൂയയും എന്നുവേണ്ട എല്ലാത്തരം ചിന്തകളും മനസ്സിലൂടെ കേറിയിറങ്ങിപ്പോകും.കഴിഞ്ഞ പ്രാവശ്യം കാണുമ്പോൾ നീതു ധരിച്ചിരുന്ന വെള്ളയും ചുവപ്പും കല്ലുകൾ വെച്ച നെക്‌ലേസ്… അതൊന്നൊന്നര ചിന്തയായി കടന്നു കൂടിയിട്ട് കുറേയായി. ങാ നമ്മുടെ മാവും കായ്ക്കുമായിരിക്കും.ഒരു പുച്ഛഭാവം വന്നത്ആകാശത്തേക്ക് പറത്തി വിട്ടു. ഏയ് ,ഇതെന്താ? ഇനിയിപ്പോ കളിക്കുകയാണോ?ഒന്നും പറയാൻ പറ്റില്ല ടെക്നോളജി അത്രയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു മുട്ടിContinue Reading