ചന്ദ്രബാബു പനങ്ങാട്

പന്തളത്ത് പനങ്ങാട് സ്വദേശി. അമ്മകണ്ടകര, മെഗാഷോ, കർക്കിടക്കവാവിൽ രാമൻ, പക്ഷിപ്പേടിയുടെ കാലം, വീട്ടിൽ പോകാതിരിക്കാൻ എന്തുചെയ്യണം എന്നീ കഥാസമാഹാരങ്ങളും ഇരുൾ പെയ്യുന്ന സൂര്യൻ, വിലയിടുന്നതിലെ സൂത്രവാക്യങ്ങൾ, വിട്ടുപോയത് പൂരിപ്പിക്കാൻ ദൈവത്തിനൊരവസരം എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ നോവൽ 'സ്വപ്നവിത്തുകളുമായി ഒരു തീവണ്ടി' മാതൃഭൂമി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്നു...

പട്ടികുരയുടെ ഉണര്‍ത്തുപാട്ടുകേട്ട് നമ്മുടെ രാമാനുജം കാലത്തുണര്‍ന്നത് ഭയന്നുവിറച്ചു കൊണ്ടാണ്. അയാള്‍ ഒടുവില്‍ കണ്ടു നിര്‍ത്തിയ സ്വപ്നത്തില്‍ വീട് മാഞ്ഞുപോയി; ഭൂമിയില്‍ ഒട്ടും അവശേഷിക്കാതെ, ഒരു നിലവിളി പോലുമില്ലാതെ. എന്നാല്‍ കിടക്ക വിട്ടെഴുന്നേറ്റപ്പോള്‍ വീട്, ആ പരുക്കന്‍ ചുമരുകളും, ഇളകിപ്പൊടിഞ്ഞ തറയും, മാറാല മൂടിയ കഴുക്കോലുകളും, കറുത്തുപോയ കൊല്ലം മേച്ചിലോടുമായി അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. രാമാനുജത്തിന് അതൊരോര്‍മ്മപ്പെടുത്തലായിരുന്നു. അയാളുടെ തൊഴില്‍ശാല വില്‍ക്കപ്പെട്ടു. പിരിച്ചു വിടുമ്പോള്‍ ഡയറക്ടര്‍ നല്‍കിയ തുക തീരാറായി. ഇനിContinue Reading