കഥ (Page 13)

ഒറീസയിൽ ജോലിക്കെത്തിയ കാലത്ത് ആദ്യത്തെ വെല്ലുവിളി താമസസൗകര്യം കിട്ടുകയെന്നതായിരുന്നു. അവിവാഹിതർക്ക് മുറി കൊടുക്കാൻ പലരും തയ്യാറല്ലായിരുന്നു. താമസം ഹോട്ടലിൽ തുടരുന്നതിനിടയ്ക്കാണ് അതനു ഡേ എന്ന യുവഅദ്ധ്യാപകനെ പരിചയപ്പെടുന്നത്. ഒരു മുൻപരിചയവുമില്ലാതിരുന്നിട്ടും അയാളെന്നെ സ്വന്തം ഭവനത്തിലേക്ക് സ്വാഗതം ചെയ്തു. അവൻ്റെ വാടകവീട്ടിലെ വമ്പിച്ച പുസ്തകക്കെട്ടുകൾക്കിടയിൽ എനിയ്ക്ക് ഒരു മടക്കുകട്ടിൽ വയ്ക്കാനുള്ള ഇടം തന്നു. ഇനി ഇതു നമ്മുടെ വീടാണെന്ന് അവൻ പ്രഖ്യാപിച്ചു. മഹാനദിയിലേക്ക് ശ്രദ്ധയോടിറങ്ങിച്ചെല്ലുന്ന മുനിസിപ്പൽ നിരത്തിന്റെ അരികിലായിരുന്നു ആ വീട്.Continue Reading

ഡ്രേക് ചാക്കോ മരിച്ചു. മൊബൈൽ ഫോണിൽ ഒരു സന്ദേശമായാണ് ആദ്യം ഡ്രേക്കിന്റെ മരണം രവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് . അല്പം കഴിഞ്ഞപ്പോൾ ദുബായിൽ നിന്നൊരു കോൾ. ” ഡ്രേക്ക് മരിച്ചു” ജോൺ ഷാരി ആയിരുന്നു ഫോണിൽ. ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. അയർലണ്ടിൽ നിന്ന് അലനും ഡൽഹിയിൽ നിന്ന് കോയയും വിളിച്ചു. വൈകുന്നേരമായപ്പോൾ നാട്ടിൽ നിന്ന് ജേക്കബും. ജയിലിൽ നിന്നിറങ്ങിയ ശേഷം ജേക്കബ് ആദ്യമായാണ് രവിയെ വിളിക്കുന്നത്. രവിയൊഴികെ എല്ലാContinue Reading

നെടുമ്പാശ്ശേരിയിൽ നിന്ന് കാർ വിട്ടപ്പോൾ ഒരു വലിയ മഴ തുടങ്ങി. ഫ്ലൈറ്റ് കൃത്യസമയത്തിന് ലാൻഡ് ചെയ്തെങ്കിലും പെട്ടി കിട്ടാൻ ഒരുപാട് താമസിച്ചു. പക്ഷെ ഒട്ടും തന്നെ വൈകാതെ അദ്ദേഹം എന്നെ പിക്ക് ചെയ്യുവാൻ എത്തി. ഞാൻ പെട്ടി ട്രങ്കിൽ വച്ചിട്ട് പാസഞ്ചർ സീറ്റിൽ ഇരുന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു “സീറ്റ് ബെൽറ്റ് ഇട്ടോളൂ. ഇപ്പൊൾ ഏഐ ക്യാമറയാണ് നാട് മുഴുവൻ.” വീട്ടിൽ കയറി ഒന്നു ഫ്രെഷ് ആയിട്ട് പോകാം എന്നദ്ദേഹം പറഞ്ഞെങ്കിലുംContinue Reading

ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകുന്ന നവതി. നിരവധി രോഗങ്ങളുടെ തത്രപ്പാടിൽ, ജന്മദിനം വാർദ്ധക്യത്തിന്റെയും, സഹനത്തിന്റെയും, മറ്റൊരു ദിനം മാത്രം.ജനൽ പാളികൾക്കുള്ളിലൂടെ തന്റെ ജീവിതപ്പാതയിലെ പച്ചത്തുരുത്തുകളിലേക്ക്, ബാലകൃഷ്ണൻ നായർ വെറുതെ കണ്ണോടിച്ചു.“ബാലാ, നിനക്കെല്ലാ ആശംസകളും.” വളകിലുക്കത്തോടും, പൊട്ടിച്ചിരിയോടും കൂടി ഒരു കാറ്റ് പോലെ തന്നെ തഴുകിയ ശബ്ദം തന്റെ ലക്ഷ്മിയേടത്തിയുടേത് തന്നെ.കണ്ണുകൾ അടച്ച്, ലക്ഷമിയേടത്തിയുടെ പാവാട പ്രായത്തിലെ രൂപം മുതൽ പലതും മനസ്സിലേക്ക് ആവാഹിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഒരു തുടർക്കഥ പോലെ വർഷങ്ങളോളംContinue Reading

രോഗനിർണയപരീക്ഷണങ്ങളുടെ കടലാസുകൂട്ടം നോക്കിക്കഴിഞ്ഞ് അയാളോട് ഡോക്ടർ പറഞ്ഞു,“തര്യച്ചാ, നിങ്ങളുടെ മിടിപ്പ് ഒരെണ്ണം ഇടയ്ക്കിടെ കാണാതാകുന്നുണ്ട്!”തര്യന് അതിൻ്റെ അർത്ഥം മനസിലായില്ല. അയാൾ മുന്നോട്ടാഞ്ഞിരുന്നു“എന്നുവച്ചാൽ?”ഹൃദയത്തിൻ്റെ കടുകിട തെറ്റാത്ത പ്രവർത്തനരീതിയെപ്പറ്റി ഡോക്ടർ തെല്ല് വിശദമായിത്തന്നെ അയാൾക്ക് പറഞ്ഞു കൊടുത്തു.“എന്നുവച്ചാൽ നിങ്ങളുടെ ഹൃദയം ഇടയ്ക്കിടെ ഓടാൻ മറന്നുപോകുന്നെന്ന്!”ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു.“അതാണ് ഈ ക്ഷീണം. ഇത് ഒട്ടും തുടരാൻ സമ്മതിച്ചുകൂടാ. ചിലപ്പോൾ കുഞ്ഞൊരു യന്ത്രം നിങ്ങളുടെ ഉള്ളിൽ പിടിപ്പിക്കേണ്ടി വന്നേക്കാം.”തര്യച്ചൻ്റെയുള്ളിൽ ചെറിയൊരു സ്ഫോടനം നടന്നു. എന്നാലും അത് പുറത്തേക്ക്Continue Reading