കൃഷ്ണപക്ഷം
ഇന്ദ്രപ്രസ്ഥത്തിലെ അവസാന രാത്രിയാണിന്ന്. നാളെ തുടങ്ങുന്ന മഹാവാനപ്രസ്ഥത്തില്‍ ആദ്യംവീഴാന്‍ വിധിക്കപ്പെട്ടവളാണ് കൃഷ്ണ. പൂര്‍വജന്മഫലമായി കിട്ടിയ അഞ്ചു പതികള്‍ എന്നെ മനസ്സിലാക്കിയതേയില്ല.അവര്‍ക്കു കൃഷ്ണ താമരപ്പൂവിന്റ സുഗന്ധവും ചാരുതയുമുള്ള ഉടല്‍ മാത്രമായിരുന്നു. ആസക്തിയോടല്ലാതെ സ്‌നേഹത്തോടെ അവര്‍ തന്നെ നോക്കിയില്ല. ഈ അവസാന രാത്രി കഴിയുന്നത് എന്നും ആശ്രയമായിരുന്ന ഭഗവാന്റെ മുന്നില്‍ ഹൃദയം തുറന്നുകൊണ്ടാകട്ടെ. സകല പാപങ്ങളും കഴുകിക്കളഞ്ഞ് പരിശുദ്ധമായ മനസ്സോടെ അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഒരു രഹസ്യത്തിന്റെ ഭാരവും ഇനി എനിക്ക് ചുമക്കാന്‍ വയ്യ.Continue Reading
















