നോവൽ (Page 14)

ഇതൾ- ആറ്🌿 “ഈരേഴു ഭുവനങ്കള്‍ പടൈത്തവനേകൈയില്‍ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീഎന്ന തവം സെയ്തനൈ യശോദാഎന്ന തവം സെയ്തനൈ…” “എന്നട ചെല്ലക്കുട്ടി? അമ്മാവോടെ ചെല്ലമാക്കുമാ?… അമ്മാവോടെ തങ്കം എങ്കെ? എന്ന വേണം.. അപ്പാക്കിട്ടെ പോലാമാ? “ പാൽ നിറഞ്ഞിരിക്കുന്ന വായ മുലക്കണ്ണിൽനിന്നുംമാറ്റി അമ്മയുടെ മുഖത്തുനോക്കി മതിമറന്ന് ചിരിക്കുകയാണെന്റെ ഉണ്ണിക്കൃഷ്ണൻ. വായിലൂടെ പാലൊഴുകുന്നു. ഇന്നോളം കണ്ടതിൽ ഏറ്റവും അഴകാന കാഴ്ച. പുതുമണ്ണിൽ ആദ്യമായ് വിത്തുമുളച്ചിരിക്കുകയാണ്. ബാലികയുടെയും മകളുടെയും ഭാര്യയുടെയും എണ്ണിയാലൊടുങ്ങാത്തContinue Reading

വിവാഹം കഴിഞ്ഞിട്ട് ഒൻപത് മാസങ്ങൾ കഴിഞ്ഞിരുന്നു. സാവിത്രി ഏഴ് മാസം ഗർഭിണിയും. ഏഴാം മാസം സീമന്തം, വളകാപ്പ്. ആഘോഷമായി സാവിത്രിയെ പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിന്‍റെ തലേന്ന് രാത്രി, തികച്ചും യാദൃശ്ചികമായ് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു. ആകെ ഒരു അസ്വസ്ഥത കണ്ണുകളടച്ച് ഉറക്കത്തെ കാത്തുകിടക്കുമ്പോഴാണ് വളരെ നേർത്ത ശബ്ദത്തിൽ ഒരു കരച്ചിൽ കേട്ടത്. ഒപ്പം എന്തോ ഒന്ന് തട്ടിമറിഞ്ഞ ശബ്ദവും. അദ്ദേഹത്തെ ഉണർത്താതെ വിളക്ക് തിരിContinue Reading

ഇതൾ 4 “എന്ന മാതിരി കൂന്തൽ, എന്നാ ഒര് സിരിപ്പ്… എവളവ് അഴക്… ചിന്നയ്യാ കൊടുത്തുവച്ചോര് !” അന്നുവരെയുള്ള ജീവിതത്തിൽ “വാദ്ധ്യാരോടെ പെരിയ പൊണ്ണ്”, ” പഠിച്ച പൊണ്ണ്” എന്നതിലൊക്കെയായിരുന്നു ഞാൻ അഭിമാനിച്ചിരുന്നത്. ഇവിടെ, മരുമകളായ് ഞാൻ വന്നുകയറിയ ഈ കുടുംബത്തിൽ എന്റെ സൗന്ദര്യം,മുടിയഴക്, അവയൊക്കെ എന്റെ പുരുഷന്റെ സൗഭാഗ്യങ്ങളെന്ന് വാഴ്ത്തപ്പെടുമ്പോൾ, എനിക്ക് ഞാനൊരു സുന്ദരിയായ സ്ത്രീയെന്ന നിലയിൽ അഭിമാനം തോന്നി. “ഏയ് അമുദം.. എന്ന യോസിക്കിറേൻ? “ഉം… എതുവുമിലൈയ്…Continue Reading

ഇതൾ – 3 അമുദം മരിച്ചു” എന്ന ഫോൺകാൾ വന്നതിന് ശേഷം ഇതുവരെയും സ്വസ്ഥതയില്ലാത്തതും എന്നാൽ എന്തെന്ന് തിരിച്ചറിയാനാവാത്തതുമായ ഏതൊക്കെയോ തരം ചിന്തകളാണുള്ളിൽ. ഞാൻ ഞാനല്ലാതാകുന്നതുപോലെ… എനിക്കുള്ളിൽ മറ്റാരൊക്കെയോ സംസാരിക്കുന്നതുപോലെ… മഴ പെയ്തുതോർന്നിരിക്കുന്നു. സമയം ഇപ്പോൾ എത്രയായിക്കാണും?. എപ്പോഴോ പോയ കറണ്ടും ഇതുവരെ വന്നിട്ടില്ല… വല്ലാതെ.. വല്ലാതുറക്കം വരുന്നു. മരണത്തേക്കാളും ആഴമുള്ള മൗനത്തിൽ ഞാനൊരുവളെ പൊതിഞ്ഞുവെയ്ക്കുന്നു.. പലതായ് കീറിയ ഇന്നലെകളുടെ വാറോലകളിൽ ഞാനവളെ കൊരുത്തിടുന്നു.. പ്രാണന്റെ അവസാനത്തെ തുള്ളിയും ഊർന്നുവീഴുംContinue Reading

മരണം= രണ്ട് എന്തൊരു മഴയാണിത്! തോരുന്നതേയില്ലല്ലോ. കുഞ്ഞിന്റെ കരച്ചിൽ. വിശന്നിട്ടാവും അമ്മയുടെ മുലയും കുടിച്ച് അമ്മച്ചൂടേറ്റുറങ്ങേണ്ട കുഞ്ഞായിരുന്നു, ഇനിയത് പറഞ്ഞിട്ടെന്തിന്? ആൺകുഞ്ഞുങ്ങളെ ഇങ്ങനെ കരയിക്കരുതെന്ന് മുത്തി പറയാറുണ്ട്, അപകടമാണെന്ന്, ഇത് പിന്നെ പെൺകുഞ്ഞാണല്ലോ എത്ര വേണമെങ്കിലും കരയാം. മൂന്നുവയസ്സുകാരൻ അവിടെ തൊട്ടും പിടിച്ചും നിൽപ്പുണ്ട്. അമ്മയെ കാണണമെന്ന് പാട്ടിയോട് കുറേ നേരം ശാഠ്യം കാട്ടിയിരുന്നു. മൂന്നുവയസ്സുകാരന്റെ ശാഠ്യത്തിന് അവന്റെമ്മയല്ലാതെ മറ്റാരാണ് കീഴടങ്ങുക? അതും ‘ആത്മഹത്യ ചെയ്തവളുടെ മകന്റെ’ വാശിക്ക് ഇനിയവിടെContinue Reading