നോവൽ (Page 15)

ഒന്ന് പറയട്ടെ? ചിലതിൽ അസാദ്ധ്യഭാഗ്യമുള്ള ഒരുവളാണ് ഞാൻ. ചിലതിൽ തീരേയുമില്ല കേട്ടോ. ഇല്ലാത്തവയെ ഉള്ളവയിൽ കുടുക്കി നാടുകാണാൻ വിടുകയാണ് ഇഷ്ടവിനോദം. അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു. അച്ഛൻ പ്രസവിച്ച പെൺമക്കൾ ഒരേസമയം ഭാഗ്യവതികളും നിർഭാഗ്യവതികളുമാണെന്ന് തോന്നുന്നു. അപ്പൂപ്പൻതാടികൊണ്ടാണ് അവരുടെ ഹൃദയം പണിതിരിക്കുന്നത്. എന്തേ? ഇത്രടം കേട്ടിട്ട് ഇവളൊരു വട്ടത്തിയാണെന്നാണോ ചിന്തിക്കുന്നത്? അപ്പോൾ മുഴുവനും കേട്ടാലോ…. ചങ്ങല എടുത്തിട്ട് വരുമായിരിക്കും അല്ലേ? വേണ്ട വേണ്ട … ആ കളിക്ക് ഞാനില്ല കേട്ടോ…അതീവ ഗൗരവമുള്ളൊരു വിശേഷംContinue Reading

ആ ബഹളത്തിനിടയില്‍ ഫോണില്‍ വന്ന മെസ്സേജ് ദേവി കണ്ടില്ല. ഒരു വിധത്തില്‍ അവനെ സമാധാനിപ്പിച്ച് അവന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിടാമെന്ന് അമ്മവാഗ്ദാനം ചെയ്ത് , ഇന്ദു വാങ്ങിക്കൊണ്ടുവന്ന ടീഷര്‍ട്ടും ട്രൌസറും ഒത്തിരി പുന്നാരിക്കലിലും ഉമ്മകളിലും കുതിര്‍ത്ത് ധരിപ്പിച്ച് , പാസ്തയും ഓംലെറ്റും ഐസ്ഡ് എസ്കിമോയും കഴിപ്പിച്ച് , ഓഫീസിലെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് അവന്‍റെ ഒരു കളി ക്കൂട്ടുകാരന്‍റെ വീട്ടില്‍ കൊണ്ടുവിട്ട ശേഷമാണ് അവള്‍ ഫോണ്‍ മെസ്സെജ്Continue Reading

ഭാഗം  14 വിമന്‍സ് ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിയുണ്ടെന്ന് പറയുവാന്‍ ദേവി  തീരുമാനിച്ചു. ഇനി ആ വീട്ടിലേക്ക് മടങ്ങുവാന്‍ അവള്‍ക്ക് മനസ്സില്ല. ഉടുത്ത വേഷത്തോടെയാണ് അവള്‍ ആ വീട് വിട്ടത്. അവളുടെയും പേരിലുള്ള ആ വീട്ടിലാണ് എല്ലാ സാധനങ്ങളും. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍,അവാര്‍ഡുകള്‍, അവളുടെ വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെറിയ കൌതുകവസ്തുക്കള്‍, അമ്മ കൊടുത്ത കുറച്ച് ആഭരണങ്ങള്‍ അങ്ങനെ എല്ലാമെല്ലാം. .. അവളുടെ ജീവിതം മുഴുവന്‍ അവിടെ ആContinue Reading

    ആ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ മുതല്‍ എന്നും വഴക്കായിരുന്നു വീട്ടില്‍. ഇത്ര സന്തോഷകരമായ ഒരു ട്രിപ്പ് കഴിഞ്ഞുവന്നിട്ട് എന്തു മണ്ണാങ്കട്ടയ്ക്കാണ് ഈ വഴക്കെന്ന്  ഹരിമോനു  മനസ്സിലായില്ല. അച്ഛന്‍ പറഞ്ഞതു പോലെ അവന്‍ അമ്മയെ കൃത്യമായി വാച്ച് ചെയ്തിട്ടുണ്ട്. അതും അവന്‍ അച്ഛനോട് പറഞ്ഞിരുന്നു. അവന്‍ രാത്രി ഉറങ്ങാതെയും ഭയന്നും കരഞ്ഞും എല്ലാം ഭയങ്കരമായി മടുത്തു. ‘അമ്മേ നമുക്ക് ഈ വീടു വിട്ടു എവിടെങ്കിലും പോകാം, അമ്മ എന്നേംContinue Reading

  ദേവി  ഡിസൈന്‍ ചെയ്ത ഒരു ഫ്ലാറ്റ് സമുച്ചയം അവളുടെ അമ്മയും അനിയത്തിയും താമസിക്കുന്ന നഗരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ അതില്‍ ഒരു ഫ്ലാറ്റ് അവള്‍ വാങ്ങിച്ചു. അല്‍പം സഹായവിലയായിരുന്നെങ്കിലും അതിനും ബാങ്ക് ലോണ്‍ എടുത്തു. അതുകൊണ്ട് ആ ഫ്ലാറ്റും അവളുടെ പേരിലായിത്തീര്‍ന്നു. അതിലൊന്നും അനൂപിനു  അന്നേരം പ്രയാസമുണ്ടായിരുന്നില്ല. അവള്‍ ജോലി ചെയ്ത് സ്വത്ത് സമ്പാദിക്കുന്നതില്‍ അയാള്‍ക്ക് വിഷമമില്ലായിരുന്നു.അയാള്‍ക്ക് ജോലിക്ക് പോവാന്‍ വയ്യ എന്ന് മാത്രം.. അയാളെ ജോലി ചെയ്യാന്‍ ആരുംContinue Reading