ഓർമ്മ (Page 6)

ബംഗ്ലാവിലെ സാഹിബ്! കേട്ടാൽ ഏതോ വലിയ കോടീശ്വരനാണെന്ന് തോന്നുന്നുണ്ടോ? എങ്കിൽ കാര്യങ്ങൾ അത്ര പന്തിയല്ല. എന്തെന്നാൽ പാലക്കാട് ജില്ലയിലെ പാട്ടികുളത്തെ രാമസ്വാമിയുടെ വീട്ടിലെ ഒരു റൂമിൽ എട്ട് പത്ത് വർഷം എന്റെ വാപ്പ താമസിച്ചു. പിന്നീട് അവിടന്ന് ഒരു കിലോമീറ്റർ അപ്പുറത്ത് കന്നിമാരി കനാൽ പാലത്തിൽ ബസ്സിറങ്ങി കനാൽ റോഡിലൂടെ നൂറു മീറ്റർ നടന്നാൽ മേൽ പറഞ്ഞ ബംഗ്ലാവാണ്. അത് ലീഫ്റ്റിരിഗേഷൻ ജീവനക്കാരന് ഗവണ്മെന്റ് വെച്ചു കൊടുത്തതാണ്. ഒരു പഴയContinue Reading

ചില ഓർമ്മകൾ വീഞ്ഞുപോലെയാണ് – കാലം ചെല്ലുന്തോറും വീര്യം കൂടിവരും. കയ്യെത്തിയാൽ തൊടാമെന്നൊക്കെ തോന്നുമെങ്കിലും ഏറെ ദൂരെയായ ബാല്യകാലത്ത് നടന്നൊരു സംഭവം, ഇന്ന് ഓർക്കുമ്പോൾ കൂടുതൽ തെളിമയാർന്നുവരുന്നു. എൻറെ ജീവിതത്തിലെ ആദ്യഹീറോ അപ്പുപ്പനായിരുന്നു – അമ്മയുടെ അച്ഛൻ, സ്വാതന്ത്ര്യസമര സേനാനിയും പുന്നപ്ര-വയലാർ സമരസഖാവുമായിരുന്ന അയ്യപ്പൻഗോപാലൻ. അപ്പുപ്പനോടൊന്നിച്ചാണ് ഞാനക്കാലത്തുറങ്ങിയിരുന്നത്. പഴയകാല അനുഭവങ്ങൾ കഥകളായി പറഞ്ഞും അവസാനകാലങ്ങളിൽ ഉറക്കത്തിനിടയിലുണർന്ന് രക്തം ഛർദ്ദിച്ചു പേടിപ്പിച്ചുമാണ് തങ്ങൾ ജീവിച്ചകാലത്തിൻറെ തീക്ഷ്ണത അദ്ദേഹം എനിക്ക് പകർന്നുതന്നത്. എന്നോടൊഴികെContinue Reading

എടവപ്പെയ്ത്തിൽ മണ്ണിൽ നിന്നും ഒഴുകിയൊലിച്ചു പോയ സാധാരണജീവിതങ്ങളുടെ അമരക്കാരനായിരുന്നു എ.കെ ലോഹിതദാസ്. ഒരിക്കൽ പോലും കഥാകാരന്റെ ബാധയേൽക്കാത്ത കഥാപാത്രങ്ങളുടെ ദ്വിമാന രൂപങ്ങൾ പ്രേക്ഷകന് തനി ജീവിതങ്ങളുടെ ത്രിമാന ദൃശ്യാനുഭവങ്ങൾ തന്നെയായിരുന്നു. വാഴ്ത്തപ്പെട്ട തിരയെഴുത്തുകാരുടെ കഥാപാത്രങ്ങൾ വാർപ്പു മാതൃകകൾ മാത്രമായിഒതുങ്ങിയപ്പോൾ ലോഹിയുടെ കഥാപാത്രങ്ങൾ തനത് ശൈലിയിൽ തനത് ഭാവങ്ങളിലൂടെ സ്വത്വം കണ്ടെത്തുകയായിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടനായ തിലകന്റെ ശുപാർശപ്രകാരം അന്തർമുഖനായ ലോഹിതദാസ് എന്ന ലോഹി താരതമ്യേന പുതിയ സംവിധായകനായ സിബിContinue Reading

കോവിഡ് കാലത്തെ ദേബ്ജീത്തിന്‍റെ (ദേബ്ജീത് സാരംഗി) അപ്രതീക്ഷിതമായ വേർ‍പാട്‌ ഒഡീഷയിലെ ആദിവാസി സമൂഹത്തിനൊരു വലിയ നഷ്ടമാണ്. ഒഡീഷയിലെ ആദിവാസി സമൂഹത്തോടൊപ്പം പ്രവർ‍ത്തിച്ച് അവരോടൊപ്പം ജീവിച്ച് അവരുടെ ജീവിതരീതിക്ക് സ്വാശ്രയത്വത്തിന്റെ വിവരണങ്ങൾ നിർമ്മിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു ദേബ്ജിത്. ലിവിങ് ഫാംസ് എന്ന സർക്കാരിതര സംഘടനയുടെ തേരാളിയായിരുന്ന ദേബ്‌ജിത്‌ ഈ ലേഖനം എഴുതിയത് 2019 ല്‍ ആണെങ്കിലും ഇതിലുന്നയിക്കുന്ന വിവിധ പ്രശ്നങ്ങളും അതിനുള്ള പരിഹാര നിർദ്ദേശങ്ങളും ഇന്നും വളരെ പ്രസക്തമാണ്‌. ഇത് ഒഡീഷയുടെContinue Reading

മുഖ്യധാരാ മലയാളസിനിമയുടെ ചരിത്ര പുസ്തകത്തിൽ അക്ഷരങ്ങളുടെ നിറക്കൂട്ടുകൾ കൊണ്ട് പ്രേക്ഷക പുരുഷാരങ്ങളുടെ കണ്ണിനിമ്പമുള്ള അധ്യായങ്ങൾ എഴുതി ചേർത്ത വിജയശില്പിയാണ് ഡെന്നിസ് ജോസഫ്. Cut-Cut എന്ന ചലച്ചിത്ര മാഗസിൻ്റെ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച ഡെന്നിസിന് കഥപറയാനുള്ള അസാമാന്യ പാടവമുണ്ടായിരുന്നു. ആകെ പറയാനുള്ള ചലച്ചിത്ര പാരമ്പര്യം ജോസ് പ്രകാശുമായുള്ള ബന്ധുത്വം മാത്രം കാമ്പുള്ള വായനയിൽ നിന്ന് ഉരുവം കൊണ്ട വൈദഗ്ധ്യവും ആകർഷണീയമായ കഥാകഥന ശൈലിയുമായി 1985 ൽ “ഈറൻസന്ധ്യ’യുമായി ഡെന്നിസ് സിനിമാലോകത്തുContinue Reading