LITERATURE (Page 70)

അമ്മേ, പേടിയാകുന്നെനിക്ക്ഏറേനേരമായീമണൽപ്പരപ്പിൽപൂഴ്ന്നുകിടക്കുന്നല്ലോഅനങ്ങാൻ വയ്യാതെ,ശ്വസിക്കാനും,ഇവിടെ ഞാൻ ഒറ്റയ്ക്കാണ്! ഇരുട്ടത്തവർ പൊയ്പ്പോയെങ്ങോമണൽവാരിയെൻമൂക്കും വായുമടച്ച്,എന്തോ ഭാരമെൻ നെഞ്ചിലും കയറ്റിവച്ച്.ഇങ്ങു വരുമ്പോൾതെളിച്ചമുണ്ടായിരുന്നാകാശത്തു,വായിൽ മധുരവും.ഇപ്പോൾ ദുർഗന്ധമാണ് ചുറ്റും! മിന്നുന്നുണ്ടകലെയവിടെയോ വെളിച്ചപ്പൊട്ടുകൾഉടയുന്നു കുപ്പിച്ചില്ലുകൾവഴുവഴുത്ത നാവുകൊണ്ടട്ടഹസിക്കുന്നു,ആരൊക്കെയാണവർ?ഭയമാകുന്നമ്മേഇരുട്ടത്താദ്യമല്ലേ ഞാൻ! പിടയും കുഞ്ഞുമീനുകളെചിറകരിഞ്ഞുപച്ചയ്ക്കു തിന്ന്,ബാക്കിയായ മുള്ളുകൊണ്ടെൻകണ്ണുകൾ കൊത്തിപ്പറിച്ചവറ്റകൾ,പിന്നെ മണൽപ്പൊത്തിൽ മുഖംപൂഴ്ത്തി, കാലുകൾ കൂട്ടിക്കെട്ടി വലിച്ചൂ നിർദ്ദയം. ചുറ്റുംനിന്ന്കലപിലകൂട്ടുന്നു പട്ടികൾ,കടിച്ചുവലിക്കുന്നെൻ ചുണ്ടുകൾമണക്കുന്നു ദേഹമാകെ,ശേഷം നക്കിനക്കികുടഞ്ഞുകുടഞ്ഞ്,ഒരു കീറത്തുണിപ്പോലെ. വായ്തുറക്കാൻ വയ്യല്ലോയെനിക്ക്കുടുങ്ങിക്കിടപ്പുണ്ട്,മണൽത്തരികൾ,വായു കടക്കുന്നിടത്തെല്ലാം.കേൾക്കുന്നുണ്ടോയെൻ്റഒച്ചയില്ലാനിലവിളി, ചൊല്ലമ്മേഞാൻ ചെയ്ത തെറ്റെന്ത്‌? അച്ഛൻവരുമ്പോഴമ്മപറയണേ,ഞാനിനി പലഹാരപ്പൊതി തട്ടിപ്പറിക്കില്ല,വാവയെ കൊഞ്ചിച്ച് ഇക്കിളി കൂട്ടില്ല,അമ്മയുരുട്ടിയ മാമുണ്ടുContinue Reading

വിയർപ്പിന്റെ നീണ്ട കൈകൾഞെരുക്കിയ ഒരുച്ചയിൽവേനലിന്റെ തനിരൂപംകണ്ടു പകച്ചു ഞാൻ കാറ്റിന്റെ ചെറിയ മാളങ്ങൾപോലും പണ്ടേയടച്ച്‌ചിതൽ വന്നു മൂടിനിമിഷങ്ങളെണ്ണിത്തുടങ്ങിയ ജീവനുംഒരിടവേള കിട്ടികാഴ്ചകളിൽ ഇരുട്ട്കോട്ടയൊരുക്കികാതിൽ വന്നതെല്ലാംചുടുകാറ്റിൻ അപസ്വരങ്ങൾ നെറികെട്ട സ്വപ്‌നങ്ങൾ ഒടുങ്ങുന്ന നേരത്ത്വിരൽതുമ്പത്ത് മഴയുടെ സ്പർശംമഴനൂലുകൾ നെയ്ത കുളിരുടുപ്പ്കുന്നിറങ്ങിയ സാന്ത്വനത്തുള്ളികൾപ്രളയരാഗം വരെ പാടട്ടെപ്രാണന്റെ കടലിൽ ചേർന്നിടട്ടെ എനിക്കിത് ആശ്വാസ വചനംആയുസ്സിനോട് ചേർത്തുകിട്ടിയആതുര ലേപനം. വര: പ്രസാദ് കാനത്തുങ്കൽ കവർ : ജ്യോതിസ് പരവൂർContinue Reading

“അല്ലാ, ഇതാരൊക്കെയാ വന്നിരിക്കുന്നത്. എത്ര നാളായി ചേച്ചിയേയും ചേട്ടനെയും കണ്ടിട്ട്. എന്തോ വിശേഷം കാര്യമായിട്ടുണ്ടല്ലോ?.” ദുർഗ്ഗ വിടർന്ന പുഞ്ചിരിയോടെ ഹരിയെയും ലക്ഷ്മിയെയും സ്വാഗതം ചെയ്തു. മറുപുഞ്ചിരി സമ്മാനിച്ചതല്ലാതെ ഹരി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ വിമ്മിട്ടം മറച്ചുപിടിക്കാൻ പാടുപെടുന്ന ഹരിയെ നോക്കി ദുർഗ്ഗ പറഞ്ഞു, “പാടത്തൊക്കെ കറങ്ങിനടന്ന് കുറെ സമയം കളയാനായി അച്ഛൻ, മോനേയും കൂട്ടിക്കൊണ്ടു പോയതാണ്. എന്നെ കണ്ടാലുടൻ അവൻ കൈ രണ്ടും മുകളിലേക്ക് ഉയർത്തി കരച്ചിലാണ്, ഈ അവസ്ഥയിൽContinue Reading

മണിപ്പൂർ എന്ന ഇന്ത്യൻ വടക്കുകിഴക്കൻ സംസ്ഥാനം എല്ലാ വാർത്താമാധ്യമ മേഖലകളിലും ദിനംപ്രതി നിറഞ്ഞുനിൽക്കുകയാണ്. കലാപാന്തരീക്ഷത്തിൽ വെന്തുരുകുന്ന സംസ്ഥാനത്തിലെ ഞെട്ടിക്കുന്ന വാർത്തകളും വിവരങ്ങളും പതിയെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറംലോകത്തോടുള്ള ജനങ്ങളുടെ ബന്ധം വിഛേദിച്ചതുനിമിത്തം മണ്ണടിഞ്ഞുപോവുമായിരുന്ന ഈ സത്യങ്ങളുടെ കെട്ട് ഓരോന്നായി അഴിഞ്ഞുവരുന്നതിനൊപ്പം സമൂഹത്തിന്‍റെ നാനാതുറയിൽനിന്നും ശബ്ദങ്ങളും ഉയർന്നുവന്നുതുടങ്ങി; അനുകൂലമായും പ്രതികൂലമായും. സംസ്ഥാനത്തെ മലയോരജില്ലകൾ കത്തിയെരിയുന്ന ഈ അവസ്ഥയിൽ അവയ്ക്കിടയിൽ കത്തിയെരിയപ്പെടുന്നത് ഒരുകൂട്ടം നിരപരാധികളായ മനുഷ്യരുടെ ഭാവി കൂടെയാണ്. രണ്ട് വംശീയവിഭാഗങ്ങളുടെ വിദ്വേഷവെറികൾക്ക് അവർContinue Reading

എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛനും അമ്മയും ഈ സ്ത്രീയുടെ പേരിൽ വഴക്ക് കൂടിയത് കണ്ട് ഒറ്റക്ക് മാറി ഇരുന്നപ്പോഴാണ് ഞാൻ ആദ്യമായി കവിത എഴുതിയത്. ആ വിശ്വ സാഹിത്യകാരിയുടെ കൃതികൾ വായിക്കാറുണ്ടെങ്കിലും അമ്മ മരിച്ചു കഴിഞ്ഞ് വർഷത്തിലൊരിക്കൽ അവർ അച്ഛനെ കാണാൻ വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കുട്ടിക്കാലത്ത് എന്‍റെ കവിളിൽ തരാറുള്ള ഇലഞ്ഞി പ്പൂമണമുള്ള ഉമ്മകളും വലുതായപ്പോൾ കിട്ടാറുള്ള ഈർപ്പമുള്ള തലോടലും എന്‍റെ എഴുത്തിനു പ്രചോദനമാകുന്ന കരടുകൾ എന്നതിൽ കവിഞ്ഞ് ഒരുContinue Reading