അസീം ആനന്ദ്

തിരുവനന്തപുരം ജില്ലയിൽ പാലോട് സ്വദേശി. മാധ്യമപ്രവർത്തകൻ. അഞ്ചു ചെറുകഥാസമാഹരങ്ങളും, രണ്ട് നോവലുകളും പ്രസിദ്ധികരിച്ചിട്ടുണ്ട്. മാക്സ് ബുക്സ് പ്രസിദ്ധീകരിച്ച പ്രാണയാണ് ഏറ്റവും പുതിയ നോവൽ.

നേരിയ തണുപ്പുള്ള പ്രഭാതം. സൂര്യകിരണങ്ങൾ മരച്ചില്ലയിൽ വീണുതിളങ്ങി. മുറ്റത്തു പടർന്നുപന്തലിച്ചു നിൽക്കുന്ന ആര്യവേപ്പിന്റെ തണലിലാണ് ആ വീടിൻ്റെ ഗൃഹനാഥനായ റിട്ടയേഡ് ഹെഡ്മാസ്റ്റർ പകൽസമയം ഏറെയും ചെലവിടാറ്. മാഷിന്റെ നാൽപതുവർഷം പഴക്കമുള്ള ഇരുനിലവീടിന്റെ പേരും തണലെന്നാണ്. വീടിന്റെ പിറകിൽ കട്ട്ഔട്ട് എന്ന്തോന്നുംവിധം ഉയരത്തിൽ ജടായുപ്പാറ കാണാം. അത്രയും പഴക്കമുള്ള ആര്യവേപ്പ് ആ നാട്ടിൽ വിരളമാണ്. അതിൽ ചുറ്റിപ്പിണഞ്ഞു പൂത്തുകിടക്കുന്ന നാടൻ മുല്ലവള്ളി. ആ മരച്ചില്ല മതിലും കടന്ന് ഇടറോഡിലേക്കു നീണ്ട് ഗർവോടെContinue Reading