LITERATURE (Page 51)

ഇക്കരെ നിന്നു പരുക്കൻവഴിയൂ- ടക്കര പറ്റാനൊരു പുഴു…. കമ്പിളിനൂലിൻ കുപ്പായവുമി- ല്ലമ്പിളി മിന്നും കനവും… വേച്ചു വിറച്ചു വിയർത്തുമുഴച്ചും മൂച്ചു പിടിച്ചും അഴന്നു വലഞ്ഞും ആഞ്ഞു ഞെരിക്കാനേതൊരു കൈ? തേച്ചു തുലയ്ക്കാനേതൊരു കാൽ?! കാണാപ്പേടികൾ ചൂഴേ നെയ്തൊരു വലയിൽ കുതറി വലഞ്ഞും അലകടലിൽ തിര, ചൊരിമണലിന്നല – യിഞ്ചിനു താണ്ടി ഞരമ്പുമിടിപ്പുകൾ പാകിയ വഴിയിൽ പുഴുവിഴയുന്നു. അക്കരയുണ്ടൊരു പച്ചപ്പിൻ തല ചക്കര കാട്ടി വിളിക്കുന്നു അക്കര ചക്കര പിന്നെയുമക്കര- യകന്നുമായുംContinue Reading

“ഇതെന്‍റെ ചരമക്കുറിപ്പാണ്…” ഇത്രയുമെഴുതി പേന താഴ്ത്തി. എന്തെഴുതാനാണ് !! ഭൂമിയിലെ ഊഴം കഴിഞ്ഞ് മടങ്ങുകയാണ്.ജീവിതംകൊണ്ട് ഞാൻ സൃഷ്ടിച്ച അടയാളമെന്താണ് ?! കാലമിനിയും ബാക്കിയില്ലെന്നറിഞ്ഞാകാം,ഒരുപാടോർമ്മകൾ…മുഖങ്ങൾ… അച്ഛന്‍റെയും അമ്മയുടെയും മുഖം മനസ്സിൽതെളിഞ്ഞുമരണംവരെ അവരെന്നെയോർത്ത്സന്തോഷിച്ചതോർമ്മയില്ല. അവളെക്കുറിച്ചോർത്താൽ, കരഞ്ഞുകൊണ്ട്തിരിഞ്ഞുനടന്നതാണ് അവസാനകാഴ്ച. തോറ്റുപോയ കളിയിടങ്ങൾ.തലകുനിച്ച തൊഴിലിടങ്ങൾ.നെഞ്ചുനീറി ഇറങ്ങിപ്പോന്ന ചങ്ങാതിക്കൂട്ടങ്ങൾ…മുഖംതിരിച്ചുനടക്കുന്ന ബന്ധുജനങ്ങൾ….ഏകാന്തതയല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലാത്ത കലാലയങ്ങൾ… വേണ്ട, ഒന്നുമോർക്കേണ്ട. നീണ്ടൊരു നെടുവീർപ്പോടെ വാചകം പൂർത്തിയാക്കി.“ഇതുതന്നെയാണ് എന്‍റെ അടയാളവും. “ ഇറ്റുവീണ കണ്ണുനീർ അക്ഷരങ്ങളെപടർത്തിക്കളയുന്നേരം മുകളിൽ തൂങ്ങിയാടുന്നകുരുക്കിന്‍റെ നിഴൽ എന്‍റെContinue Reading

അപരനുള്ളു കാട്ടുവാനുള്ള ഉപായം കൂടിയാണ് ഓരോ എഴുത്തും. ആശാൻ തൻ്റെ ഉള്ളു കാട്ടിയത് നായികമാരിലൂടെ ആയിരുന്നു. പുറമെയുള്ള ‘ചിന്നസ്വാമി’ വേഷവും അനുരാഗത്തിൽ തിളച്ചുമറിയുന്ന ഉള്ളും തമ്മിലുള്ള വൈരുദ്ധ്യത്തിൽ, ഉള്ള് കാട്ടാൻ നായികമാരാണ് നല്ലത് എന്നത് ആശാൻ സ്വീകരിച്ച തന്ത്രപരമായ ഉപായം ആയിരിക്കണം. സൂക്ഷ്മദൃക്കുകളല്ലാത്ത ഭൂരിപക്ഷം പരന്മാരെ ഉള്ളു കാട്ടാതിരിക്കുക എന്നത് കൂടിയാണല്ലോ ലക്ഷ്യം: ആശാൻ വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു മുമ്പാണ് ‘നളിനി’യും ‘ ലീലയും എഴുതുന്നത് എന്നത് യാദൃച്ഛികമല്ല. ജീവിതകാമനയിൽContinue Reading

അരികിലാരുമില്ലാത്ത നേരംഓർമയിൽ നിന്നെന്നെ കടലാസിലേക്ക് പകർത്താൻ ശ്രമിച്ചു! മുഖം വരയ്ക്കാൻ തുടങ്ങുമ്പോൾമുഖം കുനിച്ചു നിൽക്കേണ്ടിവന്ന നിരാശകൾ കണ്ണുകളിൽ നിറഞ്ഞു!കാതു വരയ്ക്കുമ്പോളതിൽ കുത്തുവാക്കുകളുടെ മുള്ളുകൾ തറഞ്ഞു! കനവുകൾ നീന്തിത്തുടിക്കട്ടെ മത്‍സ്യമായ്കണ്ണുകൾക്ക് കടലാഴങ്ങൾനൽകി നിറവേറാതെപോയ സ്വപ്നമൊക്കെയുമതിൽചിപ്പിക്കുള്ളിലെ മുത്തു പോലെ തിളങ്ങുന്നു! കൈകൾ വരയ്ക്കുമ്പോൾകൈവിട്ടുപോയതൊക്കെയുംകൈക്കലാക്കുവാനുള്ള മോഹംകൈകൾരണ്ട്പോരെന്ന് പറഞ്ഞു, രണ്ടെണ്ണമധികംവരഞ്ഞു! നെഞ്ചു വരയുമ്പോളതിനുള്ളിൽപ്രണയം കൂട്ടിലകപ്പെട്ട കിളിയായിചിറകിട്ടടിക്കുന്നു! കാലുകൾ വരയുമ്പോൾകനൽപഥങ്ങളിൽ നടന്നു വെന്തതിൻചൂര് ചുറ്റിലുംപരക്കുന്നു!പഴുപ്പിച്ചു മൂർച്ചകൂട്ടിയ ഇരുമ്പായുധം പോലെവിരലുകൾ ജ്വലിക്കുന്നു! ചിത്രംപൂർത്തിയാക്കുംമുൻപേകാലുകൾ നെഞ്ചിലേക്ക് മടക്കിവച്ച് ,കൈകൾ നാലുംചിറകുകളായിContinue Reading

ഭൂതകാലത്തിൽ എവിടെയോ വായിച്ചത് പോലെ. അല്ല വായിച്ചതു തന്നെ. വീണ്ടും ആലോചിച്ചു. തിരുത്തൽ ഉണ്ട്. അനുഭവം ആണ്. ട്രെയിനിൽ ആണ് യാത്ര. നൈരന്തര്യം ഉള്ള യാത്രയാണ്. വേറെ വഴിയില്ല. അതുകൊണ്ട് തന്നെ വിരസമായ യാത്ര ഒരു യന്ത്രത്തെ പോലെ മാറ്റിയിരുന്നു. യാത്രയിലുടനീളം അയാളുടെ കണ്ണുകൾ ചുറ്റുമുള്ള യാത്രക്കാരുടെ മേൽ യാതൊരു ദാക്ഷിണ്യവും കൂടാതെ അവരുടെ ജീവിതം ചൂഴ്‌ന്നെടുക്കാൻ ശ്രമിക്കുന്നതു പോലെ അലഞ്ഞു കൊണ്ടിരുന്നു. ചില സമയങ്ങളിൽ ജാള്യത അയാളെ പിന്തിരിപ്പിച്ചുവെങ്കിലുംContinue Reading