LITERATURE (Page 2)

ആറി ഉണങ്ങിയ മൗനത്തിൽ,വെയിൽ കൊള്ളുന്നുണ്ട്നിറം മങ്ങിയ ബ്ലൗസ്. എത്ര പുതുമ തുന്നി നൽകിയാലും,നിറമുള്ളതൊക്കെഒരു ഇരുമ്പ് പെട്ടിയിൽഭദ്രമായി വയ്ക്കും. എന്തിനാണെന്നോ,ആർക്കാണെന്നോ,അറിയാതെ… ചിലപ്പോൾ,പരാതിയുടെ വലിയ ബഹളങ്ങളിൽകുളിച്ചു കയറും. കുട നിവർത്താതെജീവിതം നനഞ്ഞുതീർക്കും. കരയാതെ,“കണ്ണീരില്ലേ?” എന്ന്ചിരിച്ചു കാട്ടും. എപ്പോഴുംവെള്ളമായി നനച്ചും,കാറ്റായി കത്തിച്ചും,അന്നമായി തിളച്ചും,വെന്തുവിളമ്പിയും. എന്നോ കരുതിയൊരു ചോദ്യം— “സുഖമാണോ?” എന്റെ തൊണ്ട തടയുമ്പോൾ,യാത്ര പറയാതെ പോയി. ഇതുപോലെ പൊള്ളിയ ജീവിതം,പുതുമയുള്ളതൊക്കെഅടുക്കിവെച്ചപെട്ടിപുറത്തുവയ്ക്കുന്നു. ആരെടുക്കാൻ,പൊള്ളുന്ന പുതുമകൾ? കവർ: ജ്യോതിസ് പരവൂർContinue Reading

സ്വന്തമായി വീട് വാങ്ങിയതുമുതല്‍ പരിഹരിക്കപ്പെടേണ്ടതായ രണ്ട് പ്രശ്നങ്ങളെ കുറിച്ചാണ് രാച്ചയ്യയ്ക്ക് പറയാനുണ്ടായിരുന്നത്. വീട്ടിലെ L ആകൃതിയിലുള്ള സ്വീകരണമുറിയാണ് ഒന്ന്. L ന്‍റെ വശങ്ങള്‍ സന്ധിക്കുന്നിടത്താണ് ടി വിയും ഇരിപ്പിടങ്ങളും സെന്‍റര്‍ ടേബ്ളും അടങ്ങുന്ന യഥാര്‍ത്ഥ’സ്വീകരണമുറി’. വാതില്‍ കടന്ന് നമ്മള്‍ പ്രവേശിക്കുന്നത് ലംബത്തിന്‍റെ ആദ്യഭാഗത്തേയ്ക്കാണ്. നേരെ നടന്ന്, അറ്റത്ത് ഇടത്തോട്ട് തിരിഞ്ഞാല്‍ ഡൈനിംഗ് എരിയയിലെത്തും. ഗ്ലാസ് ടോപ് ടേബ്ളും അതിന്‍റെ ചുറ്റുമായി ആറ് കസേരകളും ക്രമീകരിച്ചിരിക്കുന്നു. ‘അനാര്‍ഭാടമായ അകക്കാഴ്ചകള്‍ !’ എന്ന്Continue Reading

1ഗിഥാര്‍ വായിക്കുമൊരാളെഅയാള്‍ ചിത്രത്തിലാക്കിചുവരില്‍ തൂക്കി. ഗിഥാര്‍ വായിച്ചിരുന്ന ആള്‍ഇല്ലാതായിട്ടുംചിത്രത്തിലെ ആള്‍ഗിഥാര്‍ വായിച്ചുകൊണ്ടേഅനശ്വരനായി. 2അയാള്‍ വരച്ച പൂക്കള്‍യഥാര്‍ത്ഥ പൂക്കളേക്കാളുംനിറമുറ്റതായി. തേന്‍ നിറയ്ക്കാന്‍മറന്നു പോയതിനാല്‍പൂമ്പാറ്റകള്‍ വന്നതേയില്ല. 3കമിതാക്കളെ അയാളുംവരഞ്ഞിട്ടുണ്ട്.രഹസ്യമായിചുംബിക്കുന്നതായി. ചുംബിക്കുമ്പോള്‍അവര്‍ മറന്നു പോയ ലോകത്തെചിത്രംമറവില്ലാതെ കാട്ടി. കവർ: വിൽസൺ ശാരദ ആനന്ദ്Continue Reading

വ്രണങ്ങളുടെ നിറം പുരണ്ട മണ്ണിൽനീളുന്ന വരികൾഒരുവൾ അവയ്ക്കു കുറുകെ തളർന്നു വീണുഹൃദയം പിന്നിലെവിടെയോ ,അകലെഒരു പടിവാതിൽക്കൽ ഇളകിവീഴുകയോആരോ പിച്ചിച്ചീന്തുകയോ ചെയ്തിരിക്കണംബാക്കിയായ മിടിപ്പുകൾഉള്ളംകൈയിൽ നിന്നടർന്നു വീണുകൊണ്ടേയിരിക്കുന്നുഒടുവിലത്തെതും തെറിച്ചു വീഴുമ്പോൾഭാണ്ഡവും തോളിൽ നിന്നൂർന്നു പോകുന്നുഭീമാകാരമായ ശബ്ദത്തിൽ എന്തോ പൊട്ടി തകരുന്നുസ്വപ്നങ്ങളാവാംഅവൾക്കു അധികം പിന്നിലല്ലാതെ ഞാനുമുണ്ട്അവൾക്കു ഏറെ മുന്നിൽഅപരിചിതമായ ഭാഷയിൽ തലതല്ലിയാർക്കുന്നുണ്ടാരോആർത്തനാദങ്ങൾക്കു വാക്കും ഈണവുംതിട്ടപ്പെടുത്തേണ്ടതില്ലലോഅവ ആത്മാവിനെ ഉണർത്താൻ കെല്പുള്ള ഗീതമാണ്ചവിട്ടി നടന്നത് മണ്ണിലല്ലായിരുന്നെന്ന്നിലയിലാത്ത കടലിലായിരുന്നെന്നു വിതുമ്പൽഞാനപ്പോൾ എന്നെ പ്രണയിച്ച വയലിൻ വാദകനായിരുന്നകവിയെ ഓർമ്മിച്ചുപലായനം എന്ന്Continue Reading

“ജന്തർ മന്തറിലെ സംഘർഷത്തിൽ 60 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുപറ്റി അവർ വിദഗ്ധ പരിശോധനയിലാണ്. ഏതാനും പ്രക്ഷോഭകാരികൾക്ക് പരിക്കേറ്റു. കുറച്ചു പേരെ കരുതൽ തടങ്കലിൽ ആക്കുകയും കലാപം ഉണ്ടാക്കിയതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ പ്രക്ഷോഭകാരികൾ കൂട്ടം കൂടി പ്രതിഷേധം തുടർന്നത് കൊണ്ടാണ് നടപടി വേണ്ടിവന്നത്.” രാവിലത്തെ ആകാശവാണി വാർത്തയിൽ നിന്നാണ്. തലസ്ഥാനത്തെ പിടിച്ചു കുലുക്കിയ യുവജന പ്രക്ഷോഭത്തെ ഔദ്യോഗിക ദേശീയ മാധ്യമം റിപ്പോർട്ട്Continue Reading