LITERATURE (Page 195)

    ഉണക്കമരം എന്നു ചുണ്ടു കോട്ടി മഴ മേലോട്ടാണു പെയ്തത്. കണ്ണീരു വാർത്തതു വാറ്റി വാറ്റി ഉപ്പളവു കുറച്ച് ഞാനെന്റെ ഞരമ്പായ ഞരമ്പൊക്കെ തുളുമ്പും വരെ നിറച്ചു വെച്ചു. കല്ലുകൊത്തുകാരിയെപ്പോലെ വെയിലത്തു കുനിഞ്ഞിരുന്ന് തളിർക്ക്, തളിർക്കെന്ന താളത്തിൽ ഞാനെന്റെ ചില്ലകൾ കൊത്തി തളിരിനു തല നീട്ടാൻ വഴിയൊരുക്കി. ദാ…. നോക്ക് ഇല പച്ചകുത്തി പൂവു പൊട്ടു തൊട്ട് കായ് കണ്ണെഴുതി ചില്ല കൂടുകെട്ടി എല്ലാം കണ്ട മാനത്തു നോക്കിContinue Reading

Attukal Amma  – The Goddess of Millions  എന്ന പുസ്തകം വായിച്ചു പൂർത്തിയാക്കിയതിൽ പിന്നെ രചയിതാവായ  ലക്ഷ്മി രാജീവിനോട് എന്‍റെ  ആദ്യത്തെ അന്വേഷണം ഇതായിരുന്നു  ” ഈ പുസ്തകം എഴുതാനുള്ള  പ്രേരണ എന്തായിരുന്നു ?” അതിനൊരു കാരണമുണ്ട്.ക്ഷേത്ര ങ്ങളെ  സംബന്ധിച്ച് ഉൽപത്തിയും, പ്രതിഷ്ഠയുടെ  മാഹാത്മ്യവും, ആചാരാനുഷ്ഠാനങ്ങളും, വഴിപാട്  വിവരങ്ങളും അനുഗ്രഹ സാക്ഷ്യങ്ങളും നിറഞ്ഞ ഒരു പതിവ് പുണ്യ ഗ്രന്ഥം എന്ന് അബോധമായി പ്രതീക്ഷിച്ചു  ഞാൻ വായന തുടങ്ങുന്നു; മുൻ വിധികളെ തൂത്തെറിഞ്ഞു, തികച്ചും പുതുമയും വൈവിധ്യവും,Continue Reading

  നാല്പത്താറു പശുക്കളുള്ള ഗോപാലന്‌ ഗോപാലശ്രീ പുരസ്ക്കാരം. പശുക്കള്‍ക്ക് കാടിവെള്ളവും ഉണക്കപ്പുല്ലും പഴത്തൊലിയും കപ്പമുട്ടിയും മൂക്കില്‍ തുളയിട്ട് അതിലൂടെ കയറും വിധി പോലെ നാലുമുഴം കയര്‍ വേറെയും!Continue Reading

  ഉദയാൽപ്പരം കൃത്യം പതിനഞ്ചു നാഴിക ചെന്നപ്പോൾ രാജധാനിയിൽ,  ക്രീഡാമണ്ഡപത്തിൽ, നിരത്തിയിട്ടിരുന്ന മൂന്നു ഇരിപ്പിടങ്ങളിൽ നടുവിലുള്ള ഇരിപ്പിടത്തിൽ  സൌബാലി ആസനസ്ഥയായി . അടുത്തു നിന്നിരുന്ന  കൃപിയോടും, മിസ്സിസ് ജയദ്രഥനോടും ഇരു വശത്തുമുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ആഗ്യം കാണിച്ചു. കമ്മിറ്റിയിലെ നാലാം മെമ്പർ   വിദുരൻ ചവിട്ടു  പടിയിൽ ഇരുന്നതായി ഭാവിച്ചു   .അക്കാലത്ത് ശൂദ്രന്മാർക്കുള്ള റിസർവഡ് സീറ്റ് അതായിരുന്നു. . ഹസ്തിനപുരം അരമനയിലെ ‘ ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റീ കൂടിയതായി അറിയിച്ചു കൊണ്ട് സൌബാലി മേശമേൽ മൂന്നുContinue Reading

  ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയുടെ പ്രവാസചിന്തയിലും എഴുത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിലും മലയാളത്തില്‍ എത്രയോ പ്രവാസരചനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി മുമ്പ് കടന്നുചെന്ന പരിസരങ്ങളിലേക്കും മേഖലകളിലേക്കുമെല്ലാം വ്യത്യസ്തമായി  കടന്നുചെന്നു പുതിയ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള ശ്രമം ഈ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട മികച്ച പ്രവാസരചനകളില്‍ കാണാം. പ്രവാസം തീക്ഷ്ണമായ സാംസ്‌കാരികാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത് വലിയ ഒരു സ്വത്വ പ്രശ്‌നവുമായിരിക്കുന്നു. ഒരു പ്രവാസി എഴുതിയത് കൊണ്ട് മാത്രംContinue Reading