ആഴമേറിയൊരു വാക്കാണ് നീ
ഓട്ടോഗ്രാഫിൽ മറഞ്ഞിരിക്കുന്ന
അർത്ഥവും മധുരവുമുള്ള തണുപ്പ്
പൂക്കളിൽ ഗുൽമോഹർ ആണു നീ
സ്നേഹത്താൽ തുടുക്കുന്ന
താപത്താൽ ജ്വലിക്കുന്ന
ചുവപ്പിന്റെ വകഭേദം
യാമങ്ങളിൽ പാതിരാത്രിയും
വെളിച്ചത്തിൽ വെണ്ണിലാവും
നീയല്ലാതെ മറ്റാര്..?
ചേർന്നിരിക്കാമെന്ന വാഗ്ദാനവും
അകന്നു പോകുന്ന കാലൊച്ചകളും
നാണയത്തിന്റെ ഇരുവശങ്ങളിൽ
കാലം കൊത്തി വെച്ച അടയാളം
തമ്മിൽ പറയാതെ പോയ
വാക്കുകൾ ഇടനാഴിയിൽ
എവിടെയോ വിങ്ങുന്ന നിഴലായ്
നിന്നെ കാത്തു നിൽപ്പുണ്ട്
കവർ : വിത്സൺ ശാരദാ ആനന്ദ്
Comments