LITERATURE (Page 192)

  ഇടവഴികള്‍ക്കരികിലെ വാകമരങ്ങള്‍ പൂക്കുമ്പോള്‍ ഹൃദയത്തിലേക്കും ചുവപ്പ് പടരുന്നെന്ന് പറഞ്ഞ ഒരു പെണ്‍കുട്ടി ഏതോ നഗരത്തില്‍ മുഷിഞ്ഞ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചു കഴിയുന്നുണ്ടാകണം. മദ്യശാലയിലെ അരണ്ട വെളിച്ചങ്ങള്‍ക്കു മീതെ പുളിച്ച വാക്കുകളാല്‍ പ്രണയത്തിന്റെ ഒച്ച ഞാനവളെ കേള്‍പ്പിക്കാന്‍ ശ്രമിക്കും. ആ ലഹരിയില്‍ എന്റെ കണ്ണുകളില്‍ നിന്നവള്‍ ഇറങ്ങിപ്പോകട്ടെയെന്ന് എത്ര വിചാരിച്ചിട്ടുമെന്തേ… ഞങ്ങളാകാശ പന്തലിന്‍ചോട്ടില്‍ കിനാപൂമരക്കൊമ്പത്ത് നഷ്ടക്കൂടുകളില്‍ സ്വപ്നങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും അടയിരിക്കുന്ന ഏകാകികള്‍.Continue Reading

    30 ആണോ 31 ആണോ ടീച്ചർ ചോദിക്കുമ്പോ കൈപ്പത്തി കമഴ്ത്തി ഉയർച്ച താഴ്ചകളെ തൊട്ടെണ്ണിയിരുന്ന മാർച്ച്. സ്കൂൾ ആരവങ്ങളിൽ നിന്നും കൈകാൽ കഴുകി പമ്പരം കൊത്തുന്നവരെ നോക്കി കൊഞ്ഞനം കുത്തിയിരുന്നതും മാർച്ച്. പ്രണയവും വിരഹവും മാറത്തടുക്കി വിട്ടുപോകലിന്റെ വിങ്ങലിൽ വിറയ്ക്കുമ്പോൾ പരീക്ഷാപ്പനിയെന്ന് അമ്മയോട് കള്ളം പറയിക്കുന്ന മാർച്ച്‌. ജനുവരി ഫെബ്രുവരി പിന്നെ മറിച്ചിടാൻ പേടിയാണിപ്പോൾ പുതുവർഷം തുടങ്ങുകയല്ല ഗതികേടുകൾ ഒടുങ്ങിയില്ലേൽ കുടിയിറക്കപ്പെടുമെന്ന അറിയിപ്പിന്റെ ചെണ്ടമേളങ്ങൾ. നടപ്പു വർഷംContinue Reading

  പൊള്ളുന്ന വേനലിൽ പൊട്ടി മുളച്ചൊരു കവിത കവിതയുടെ ഹൃദയം തേടി മടിച്ച് മടിച്ചൊരു അഭ്യുദയകാംക്ഷി ബേക്കലിന്റെ തീരത്ത് മുട്ടിട്ടിഴഞ്ഞ കവിതയ്ക്ക് കാലത്തിന്റെ കൈയ്യും പിടിച്ച് നടക്കാമെന്നായി… കടലിരമ്പുമ്പോൾ ബോൺസായ് മരച്ചോട്ടിൽ കണ്ണീർ കൊണ്ട് തുലാഭാരം തണുത്തൊരു വെളുപ്പാൻ കാലത്ത് പനി കിടക്കയിലേക്ക് കവിതക്കൊരു ചുക്കുകാപ്പി കവിളിലൊരുമ്മയും… അങ്ങനെ കവിത മൗനത്തോട് കഥ പറഞ്ഞു… ശൂന്യതയോട് കൂട്ട് കൂടി ഓടാമ്പലിട്ടsച്ചിരുന്നെങ്കിലും ഖണ്ഡകാവ്യമൊളിഞ്ഞു നോക്കി നെറ്റി ചുളിച്ചു വ്യാകരണ പിശകിന്റെ ചെവിയിലുംContinue Reading

  അവസാന കല്ലിന്റെ മലയിറക്കത്തിന് മറ്റൊന്നിനോടും സാമ്യമില്ല… മുമ്പേ ഉരുണ്ടുപോയ കല്ലുകളുടെതുപോലെയല്ല അതിന്‍റെ വീഴ്ചയും.. ആദ്യം കടന്നുപോയവയുടെ നെടുവീര്‍പ്പിനുമുകളിലൂടെ ഒട്ടും ഘര്‍ഷണമില്ലാതൊരു വഴുതിവീഴല്‍… അത്രമാത്രം……. അവസാന കല്ലിന്റെ മലയിറക്കം നിന്നെ ഓര്‍മിപ്പിക്കുന്നു… ഒരു പര്‍വ്വതം നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതായതെങ്ങിനെയെന്ന് ഒരന്തരീക്ഷം നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു………!!!Continue Reading

  വഴിക്കപ്പോള്‍ അങ്ങിനെ കിടന്നാലോചിക്കാനാണ് തോന്നിയത്. അടിയിലടിയിലടിയിലെവിടേയ്ക്കൊ നൂണ്ടിറങ്ങി പിറന്നപാട് നൂൽബന്ധമില്ലാതെ മലർന്ന് കിടന്ന്‍ തോന്നുംപോലൊക്കെ തിരിഞ്ഞും മറിഞ്ഞും മറിഞ്ഞും തിരിഞ്ഞും നീണ്ടു മെലിഞ്ഞും ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും ഒടിമറയുന്ന മൃഗിമകളെ മെരുക്കിയൊളിപ്പിച്ച്… മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്… കരിയിലപ്പുതപ്പ് പുതച്ച് കാടിനൊപ്പം താണ്ഡവമാടി മഴവെള്ളത്തിനൊപ്പം തുടുത്ത് കുത്തിയൊലിച്ച് അരികുകളിലെ പൊത്തുകളിലും പൊന്തകളിലുമുള്ളവരോട് കുശലം പറഞ്ഞു വിരളമായി കടന്നുപോകുന്ന മനുഷ്യന്റെ വിയർപ്പേറ്റു വാങ്ങി…. നിലാവില്‍ കുളിച്ചു തോർത്തി ഇരവിനോടിണ ചേർന്ന് അങ്ങിനെContinue Reading