ബിന്ദു ​ചാഴൂർ

  [dropcap]രാ[/dropcap]ത്രിയെയോ പകലിനെയോ സഹിക്കാം എന്നാൽ സന്ധ്യയെ വയ്യ. തിരസ്ക്കരിക്കപ്പെട്ടതാണത് പാതി തുറന്ന ഇരുട്ടിന് പിറകിൽ അത് നിൽക്കുന്നൊരു നിൽപ്പുണ്ട്.. ഇരുട്ടോ വെളിച്ചമോ ആകാതെ ആണോ പെണ്ണേ ആകാതെ ദളിതനോ സവർണ്ണനോ ആകാതെ വാതിൽപ്പടിക്കപ്പുറത്തേയ്ക്കോ ഇപ്പുറത്തേയ്ക്കോ എന്നറിയാത്ത ഒരു വ്യഥിതന്റെ നിൽപ്പ്.. !! അരുംകൊലയ്ക്കേ കൊള്ളാവൂ അതിനെ മാറ് പിളർന്ന് കുടൽമാല വലിച്ചിടാൻ, മുന്നിൽ നിർത്തി പിതാമഹൻമാരെയരിഞ്ഞു വീഴ്ത്താൻ.. മുഴുവൻ ഇരുട്ടുമായി ഒരു രാത്രി വന്നു വിളിച്ചാലും ഇറങ്ങിപ്പോകില്ല ഇനിയുംContinue Reading

  അവസാന കല്ലിന്റെ മലയിറക്കത്തിന് മറ്റൊന്നിനോടും സാമ്യമില്ല… മുമ്പേ ഉരുണ്ടുപോയ കല്ലുകളുടെതുപോലെയല്ല അതിന്‍റെ വീഴ്ചയും.. ആദ്യം കടന്നുപോയവയുടെ നെടുവീര്‍പ്പിനുമുകളിലൂടെ ഒട്ടും ഘര്‍ഷണമില്ലാതൊരു വഴുതിവീഴല്‍… അത്രമാത്രം……. അവസാന കല്ലിന്റെ മലയിറക്കം നിന്നെ ഓര്‍മിപ്പിക്കുന്നു… ഒരു പര്‍വ്വതം നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതായതെങ്ങിനെയെന്ന് ഒരന്തരീക്ഷം നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു………!!!Continue Reading