ഇ എം സതീശൻ

[dropcap]ലോ[/dropcap]കം ഉറങ്ങുന്ന കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന നീതിസംഹിതയായ മനുസ്മൃതി പരിഗണിക്കാതെയാണ് ഇന്ത്യൻഭരണഘടനക്ക് രൂപം നൽകിയതെന്ന് ഭരണഘടനാ ശില്പി അംബേദ്കർക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചവരാണ് സംഘപരിവാർ ആചാര്യന്മാർ.സ്‌ത്രീ എക്കാലത്തും പുരുഷന്റെ സംരക്ഷണത്തിൽ മാത്രം കഴിയേണ്ടവളാണെന്നും അവൾ ഒരിക്കലും സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും പ്രഖ്യാപിക്കുന്ന മനുസ്മൃതി ആധുനിക ഇന്ത്യയുടെ നിയമസംഹിതയാവണം എന്നു സ്വപ്നം കാണുന്നവരുമാണവർ. രാഷ്ട്രീയ സ്വയം സേവകരുടെ എല്ലാ പ്രവർത്തനങ്ങളിലും പഥസഞ്ചലനങ്ങളിലും സ്ത്രീകൾക്ക് ഭ്രഷ്ടു കല്പിക്കപ്പെട്ടിട്ടിരിക്കുന്നതിനു കാരണവും ഈ മനുസ്മൃതി ഭക്തിയാണ്.രാജ്യ ചരിത്രത്തിൽContinue Reading

[dropcap]സ[/dropcap]ര്‍ക്കാര്‍ കണക്കനുസരിച്ച് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 27 ശതമാനം വനഭൂമിയാണ്. ഇതുതന്നെ പെരുപ്പിച്ച കണക്കാവാനേ തരമുള്ളു. കാരണം ഇതിലധികഭാഗവും വനമല്ലാതായിക്കഴിഞ്ഞ സര്‍ക്കാര്‍ വക തേക്ക് പ്ലാന്റേഷനാണ്. കുറേഭാഗം അണക്കെട്ടുകളുടെ സംഭരണി എന്ന നിലയില്‍ വനപ്രകൃതി നഷ്ടപ്പെട്ട ഭൂപ്രദേശങ്ങളാണ്. പാറപൊട്ടിച്ചും മണ്ണെടുത്തും മലയിടിച്ചും മരംമുറിച്ചും കയ്യേറ്റങ്ങള്‍ നടത്തിയും വനത്തിന്റെ ഏറെ ഭാഗങ്ങള്‍ നശിച്ചു കഴിഞ്ഞിരിക്കുന്നു. അതായത് ഇപ്പോള്‍ വനമെന്നവകാശപ്പെടുന്നതില്‍ ഏറിയ പങ്കും സ്വാഭാവിക വനമല്ല എന്നര്‍ഥം. യഥാര്‍ത്ഥത്തിലുള്ള വനം പ്രാക്തനവും സചേതനവുമായContinue Reading