LITERATURE (Page 152)

  ഈ തെരഞ്ഞടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യരുത് എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നിയമ നിര്‍മ്മാണ പ്രക്രിയയുടെ അനിഷേധ്യ ഭാഗമാണ്. ശബരിമല വിധിയെ നിയമ നിര്‍മാണത്തിലൂടെ മറികടക്കും എന്ന് പറയുന്ന ബിജെപിയുടെ നിലപാടിനെ, ഈ വിഷയം ചര്‍ച്ച ചെയ്യാതെ ഇരുന്നാല്‍, എങ്ങനെയാണ് എതിര്‍ക്കുക എന്നത് ഒരു പ്രധാന വിഷയം തന്നെയാണ്. അതിനുമപ്പുറം, കേവലം തെരഞ്ഞെടുപ്പിന്റെ യുക്തിക്കു പുറത്തും, ചരിത്രപരമായി ചര്‍ച്ച ചെയ്യേണ്ട നിരവധി ഘടകങ്ങള്‍ ശബരിമലContinue Reading

  രാത്രിയ്ക്ക് വലിയ വിഷാദമൊന്നും പ്രകടമാകാതിരുന്ന ഒരു സമയത്ത്,  രാവ് പുലർച്ചയെ കണ്ടുമുട്ടാൻ അല്പനാഴികകൾ കൂടിയുള്ള ഒരു കഴപ്പൻ നേരത്താണ് കട്ടിലിൽ നിന്ന് വീണു തലയ്ക്കു – മുറിവേറ്റ കുട്ടിയെയും കൊണ്ട് ഒരുവൾ ആശുപത്രിയിലെത്തുന്നത്. ഗേറ്റിനു വെളിയിൽ നിർത്തിയിട്ട കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഒരു കഴുകനെക്കണ്ട് സ്വപ്നത്തിന്റെ അഴിഞ്ഞു വീണ മുണ്ടു മുറുക്കിയുടുത്ത് കാവൽക്കാരൻ വീണ്ടും മയങ്ങി. ഒരാംബുലൻസും അന്നുവരെ ഉയർത്താത്ത ശബ്ദത്തോടെ ആശുപത്രി തകർക്കും വിധം കടന്നു വന്നContinue Reading

  തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിനോ ബിജെപിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. മന്ത്രിസഭ രൂപീകരിക്കാൻ ആദ്യം ആരെയാണ് ക്ഷണിക്കേണ്ടത് എന്നൊക്കെ തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണ്. സ്വാഭാവികമായും, തെരഞ്ഞെടുപ്പിന് മുമ്പേയുള്ള മുന്നണികളായ NDA അല്ലെങ്കിൽ UPA ഇതിൽ ആർക്കാണ് കൂടുതൽ സീറ്റ് എന്നായിരിക്കും രാഷ്ട്രപതി പരിഗണിക്കുക. അല്ലെങ്കിൽ ആരാണോ ഏറ്റവും വലിയ ഒറ്റ കക്ഷി അവരെ ക്ഷണിച്ചു സത്യപ്രതിജ്ഞ ചെയ്യിക്കും. സഭയിൽContinue Reading

  വര്‍ക്കിങ് ക്ലാസ് തിയറി നശിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഈ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നാം മനസിലാക്കേണ്ടത്. ഇൻഡസ്ട്രിയൽ വിപ്ലവത്തിന്റെ പുതിയ സ്റ്റേജ്, ഓട്ടോമേഷൻ ആണ്. തത്വ ചിന്താപരമായും , രാഷ്ട്രീയമായും ലോകത്ത് ഒരിടത്തും സോഷ്യലിസ്റ്റ് സ്റ്റേറ്റ് സംവിധാനങ്ങളോ, പ്രസ്ഥാനമോ, ഇന്നില്ല . പണ്ടുമുതലേ സ്റ്റേറ്റ് മുതലാളിത്തം ആയിരുന്നു , ലെനിനിസ്റ്റ് പാര്‍ട്ടി പരികല്പനയിലൂടെ നടന്നിരുന്നതും. ആ പാര്‍ട്ടി ഭരണം ഗൂഢാത്മകവുമായിരുന്നു. ഇന്‍ഡസ്ട്രിയല്‍ കാപിറ്റലിസം തകരുന്നതോടുകൂടി ലെനിനിസ്റ്റ് സ്റ്റേറ്റ്Continue Reading

  17-ാമത് ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. പ്രഖ്യാപനം വരുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ദേശീയ, പ്രാദേശിക പാർട്ടികളെല്ലാം വോട്ടർമാരെ വശീകരിക്കുന്നതിനായി വാഗ്ദാനങ്ങൾ കോരിച്ചൊരിഞ്ഞ് തുടങ്ങിയിരുന്നു. അതോടൊപ്പംതന്നെ പരസ്പരം ചെളിവാരിയെറിയുന്ന പതിവ് പരിപാടിയും നടക്കുന്നു. 17, 18, 19 നൂറ്റാണ്ടുകളിൽ, രാജവാഴ്ചയെ കടപുഴക്കി മുതലാളിത്തം രംഗപ്രവേശം ചെയ്യുമ്പോൾ, ശാസ്ത്രീയചിന്ത, ജനാധിപത്യം, ജനാധിപത്യമൂല്യങ്ങൾ, മതമുക്തമായ മതേതര മാനവവാദം എന്നിവയുടെ കൊടിക്കൂറയും, സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം തുടങ്ങിയ ഉന്നത ആദർശങ്ങളും ഉയർത്തിപ്പിടിക്കുകയും ബൂർഷ്വാ-ജനാധിപത്യ വിപ്ലവം സാക്ഷാത്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ,Continue Reading