LITERATURE (Page 143)

കാണാനാകുന്നുണ്ടോ? രക്തമിറ്റുന്ന കൊമ്പുകൾ ആട്ടിയാട്ടിയുള്ള ആ നിൽപ്പ്? ആർപ്പുവിളിയിൽ മദിച്ച് ഉദ്ധതമായി നിൽക്കുന്ന ആ മസ്തകം? സ്വയം ആലവട്ടമായിമാറി വീശുന്ന ആ പാളച്ചെവികൾ? സംശയത്തോടെ ചിമ്മിയും തുറന്നും ചുറ്റിനും നിരീക്ഷിക്കുന്ന ആ കണ്ണുകൾ? നിശ്ശബ്ദഭീഷണിയായ് നീളുന്ന ആ തുമ്പിക്കൈ? കാൽക്കീഴിലെ ഭൂമി ചവുട്ടിമെതിക്കുന്ന ലഹരിയിൽ നൃത്തംചെയ്യുന്ന തൂണുകളായി ആ കാലുകൾ? ആണികൾ കൂർത്ത ചാട്ടയായ് പുറകിൽ ചുഴറ്റിക്കളിക്കുന്ന ആ വാല്? ഇത്രയൊക്കെയായിട്ടും നിങ്ങൾക്കതിനെ കാണാനാകുന്നില്ലേ? എനിക്കെല്ലാം വ്യക്തമായിക്കാണാമല്ലൊ! എന്നാൽ കാത്തിരിക്കു…Continue Reading

ശ്രീകണ്ഠൻ നായർക്ക് ശേഷം 1952 മുതൽ താൻ പ്രതിനിധാനം ചെയ്തുവന്ന കൊല്ലം പാർലിമെൻറ് സീറ്റിലേക്കുള്ള 1980ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ആർ എസ് പി കക്ഷിനേതാവ് കൂടിയായിരുന്ന എൻ ശ്രീകണ്ഠൻ നായർ തോറ്റത് പാർട്ടിയിൽ ഒരു പൊട്ടിത്തെറിക്കു കാരണമായി. എ കെ ജി യോടൊപ്പം പാർലമെൻറിൽ ഏറ്റവും ബഹുമാനംനേടിയ നേതാവാണ് ശ്രീകണ്ഠൻ നായർ. തൻറെ പരാജയം ഉറപ്പുവരുത്താൻ സ്വന്തം പാർട്ടിയിൽ ഉള്ള ചിലരും ശ്രമിച്ചു എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവരുടെ പിന്നിൽContinue Reading

കേന്ദ്രഗവണ്മെണ്ടും social media platform ആയ ട്വിറ്ററും (Twitter) തമ്മിലുളള പോര് മുറുകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 2021-ൽ കൊണ്ടുവന്ന പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നിഷ്കർഷിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്റർ കാണിക്കുന്ന അമാന്തമാണ് കേന്ദ്രഗവണ്മെന്റിനെ ചൊടിപ്പിച്ചിരിക്കന്നത്. ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം Twitter-ന് IT Act-ലെ Section 79 അനുസരിച്ച് ലഭിക്കുന്ന പരിരക്ഷ ലഭിക്കുകയില്ലെന്ന് കേന്ദ്ര വിവരസാങ്കേതികവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്Continue Reading

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ തിരുവിതാംകൂറിൽ രാജഭരണത്തിനെതിരെയുള്ള സ്വരങ്ങൾ ഉയർന്നുതുടങ്ങിയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ് അവരിൽ ഏറ്റവും സ്മരണീയനായ മഹാൻ.ദേശീയതലത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി മാറി. പക്ഷേ നാട്ടുരാജ്യങ്ങളിലെ ജനങ്ങളെ പ്രക്ഷോഭത്തിൽ പങ്കുചേരാൻ ഗാന്ധിജി അനുവദിച്ചില്ല. ആ സാഹചര്യത്തിലാണ് പുരോഗമനചിന്താഗതിക്കാരായ ഒരുകൂട്ടം യുവാക്കൾ 1931ൽ അഖില തിരുവിതാംകൂർ യൂത്ത് ലീഗ് എന്നൊരു പ്രസ്ഥാനത്തിന് തിരുവനന്തപുരം കേന്ദ്രമാക്കി രൂപംകൊടുത്തത്. ജയിൽമോചിതനായി മലബാറിൽനിന്ന് തിരിച്ചെത്തിയ പൊന്നറ ശ്രീധർ ആയിരുന്നുContinue Reading

ശാന്തമായുറങ്ങാൻഒരാൾ കൂടി ഇറങ്ങിപ്പോയി മരം പെയ്തതൊക്കെയുംകർക്കടകമായി കാതിലലക്കവേ.ഒരു ദേശം നുണ പറയുമ്പോൾചിരുത ചിലതെല്ലാം ചിതലിന് കൊടുത്തു. ഇരുളിലൊരു കുരുടൻ പൂച്ചകറുത്ത വിധവയുടെകണ്ണീരിന് മ്യാവു മീട്ടുന്നു. നാടകരാവുകളിൽ അശാന്തിയുടെ വിദൂരമേഘങ്ങൾവാരി വിതച്ച് ഒരാൾ കൂടിശാന്തമായുറങ്ങാൻപടിയിറങ്ങിപ്പോയി. തോരാ മഴയിൽതീരാവ്യഥയിൽ ശാന്താ എവിടെയാ ശാന്തി ?Continue Reading