ശാന്തമായുറങ്ങാൻ
ഒരാൾ കൂടി
ഇറങ്ങിപ്പോയി
മരം പെയ്തതൊക്കെയും
കർക്കടകമായി കാതിലലക്കവേ.
ഒരു ദേശം നുണ പറയുമ്പോൾ
ചിരുത ചിലതെല്ലാം
ചിതലിന് കൊടുത്തു.
ഇരുളിലൊരു
കുരുടൻ പൂച്ച
കറുത്ത വിധവയുടെ
കണ്ണീരിന്
മ്യാവു മീട്ടുന്നു.
നാടകരാവുകളിൽ
അശാന്തിയുടെ വിദൂരമേഘങ്ങൾ
വാരി വിതച്ച് ഒരാൾ കൂടി
ശാന്തമായുറങ്ങാൻ
പടിയിറങ്ങിപ്പോയി.
തോരാ മഴയിൽ
തീരാവ്യഥയിൽ
ശാന്താ
എവിടെയാ ശാന്തി ?
