LITERATURE (Page 121)

ഞങ്ങൾക്ക് ഒരു ഉണ്ണിപിറന്നു അച്ഛന്റെ ചന്തമോ അമ്മയുടെ നിറമോ മുത്തച്ഛന്റെ കവിളിലെകാക്കപുള്ളിയോ മുത്തശ്ശിയുടെ കഴുത്തിലെപാലുണ്ണിയോ ഇല്ലാത്ത ഒരു ഉണ്ണി. കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത നീണ്ടുമെലിഞ്ഞ കാതുണ്ടായിട്ടും കേൾവിയില്ലാത്ത ബുദ്ധന്റെ ഒരു പഴകിയഛായാചിത്രമുണ്ടായിരുന്നു ഞങ്ങളുടെ ചുവരിൽ. അതേ ഛായയായിരുന്നു ഉണ്ണിക്ക് അതേ നിറമായിരുന്നു കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത കാതുണ്ടായിട്ടും കേൾക്കാൻകഴിയാത്ത ബുദ്ധന്റെ മറ്റൊരു ഛായാചിത്രമായി ഞങ്ങളുടെ ഉണ്ണി ഉലകത്തിൽവളർന്നു കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading

നിയോലിബറലിസം സാധ്യമാക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ മികച്ച മാതൃകയായി അവതരിക്കപ്പെട്ടിരുന്ന ചിലി എങ്ങിനെയാണ് പൊടുന്നനെ ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിന്റെ വക്കിലെത്തിയത് ? ചിലിയിലെ ജനങ്ങളുടെ കണ്ണിൽ ജലത്തിന്റെയും അതുപോലുള്ള പൊതു പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും പാരിസ്ഥിക പ്രശ്നങ്ങളും മറ്റ് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള വിഷയമായി മാറിയത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം തിരയേണ്ടത് ആ രാജ്യത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലേക്കും അതിന്റെ പ്രധാന അന്തർധാരയായി വർത്തിച്ച നിയോലിബറൽ ലോകവീക്ഷണത്തിലുമാണ്.Continue Reading

കൽക്കരിയുടെ നിറമുള്ള ഇരുട്ടിൽ ഇപ്പോൾ തെളിയുന്നത് ഓർമ്മകളിൽ നിന്ന് മാഞ്ഞുപോകാത്ത ചില സത്യങ്ങളാണ് എന്നിട്ടും ഞാനവയെ ദു:സ്വപ്നങ്ങളെന്ന് വിളിക്കുന്നു..   ഇടിഞ്ഞുപോയ കൽക്കരിഖനിയുടെ അടിയിൽനിന്ന് ശബ്ദമില്ലാത്തവരുടെ ആത്മാക്കൾ എന്നോട് സ്വപ്നങ്ങളിലൂടെ സംവദിക്കുന്നു.   നുണപറയുന്ന ചരിത്രങ്ങളിലേക്കു നോക്കി അവർ ശബ്ദിക്കാനാവാതെ നെടുവീർപ്പിടുന്നു.. ചാട്ടയടിയേറ്റ് തിണർത്തുപൊട്ടിയ നീറ്റലൊടുങ്ങാത്ത മുറിവുകൾ മറയ്ക്കാൻ അവർ കൊടിയsയാളങ്ങൾ നിറഞ്ഞ പതാകകൾകൊണ്ട് പുതയ്ക്കുന്നു.   ഇടിച്ചു വീഴ്ത്തിയ ഖനിയിൽ നിന്നും രക്ഷപ്പെട്ട ഒരെലി സാന്ത്വനത്തിന്റെ പാരിതോഷികങ്ങൾ ഏറ്റുവാങ്ങാനെത്തിയContinue Reading

‘വലിയമ്മയ്ക്ക് രണ്ട് മക്കളാണ് -കുട്ട്യേടത്തിയും ജാന്വേടത്തിയും..കുട്ട്യേടത്തി കറുത്തിട്ടാണ്.ജാന്വേടത്തിയുടെ അഭിപ്രായത്തിൽ, തൊട്ട് കണ്ണെഴുതാം…’ അമ്മയുടേയും വലിയമ്മയുടേയും ശകാരവും ഭേദ്യവും നിരന്തരം ഏറ്റുവാങ്ങിയും വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിച്ചും ജീവിച്ച കുട്ട്യേടത്തിയുടെ കഥ, കഥാപാത്രത്തിന്റെ സ്വഭാവത്തിലും രചനയുടെ ശൈലിയിലും വേറിട്ട് നിൽക്കുന്ന എം ടി കഥയാണ്.-മലയാളികൾക്ക് മന:പാഠമായ കഥ .. മോശമല്ലാത്ത മട്ടിൽ അതിന്റെ ചലച്ചിത്ര രൂപവും വന്നു..കഥയോളം ഹൃദയസ്പർശിയായിരുന്നോ അത് എന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാവും . പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കഥയെ കുറിച്ചാണ്.Continue Reading

നവീനങ്ങളായ ആശയങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയെന്നത് കേരള സംസ്‌കാരത്തിന്റെ ഒരു പ്രത്യേകതയാണല്ലോ. അത് കൊണ്ട് തന്നെയാണ് ഭാരതത്തിൽ പിറവിയെടുത്തതും വിദേശങ്ങളിൽ സംജാതമായതും ആയ മതങ്ങളെയെല്ലാം തന്നെ അവയുടെ പ്രാരംഭ ദശയിൽ പോലും സ്വാഗതം ചെയ്യാൻ നമുക്ക് കഴിഞ്ഞത്. വൈവിധ്യമാർന്ന ഏതാദൃശ ചിന്താ ധാരകൾ ഗണ്യമായ സ്വാധീനം ചെലുത്തുക വഴി ഇവിടത്തെ സമുദായ സൗഹൃദാന്തരീക്ഷം സമ്പന്നമാവുകയും ചെയ്തു. ക്രിസ്തു വർഷാരംഭത്തിനു നൂറ്റാണ്ടുകൾ മുൻപ് തന്നെ ജൈന ബുദ്ധ സന്ദേശങ്ങൾ കേരളത്തിൽ പ്രചരിച്ചിരുന്നു.Continue Reading