LITERATURE (Page 10)

കേരളത്തിൻ്റെ ഇരുൾ അകറ്റിയ ഇടുക്കി ഡാം യാഥാർത്ഥമായിട്ട് അമ്പതാണ്ട്.1964 ൽ ആരംഭിച്ച ഡാം നിർമ്മാണം തൊഴിലാളി സമരങ്ങളും കാലാവസ്ഥയുടെ പ്രാതികൂല്യവും നിമിത്തം ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. അടിയന്തിരാവസ്ഥ കാലത്താണ് ഇടുക്കി ഡാമിൻ്റെ നിർമ്മാണം തടസ്സങ്ങളില്ലാതെ പൂർത്തിയായത്. 1976 ഫെബ്രുവരി 12 ന് ഡാമിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിർവ്വഹിച്ചു. ഹൈറേഞ്ചിൻ്റെ മലയോരങ്ങളെ നെടുകെ പിളർക്കുന്ന പെരിയാർ കുറവൻ മലയുടെ അടിവാരത്തുവെച്ച് കേരള കോൺഗ്രസിനെപ്പോലെ പിളർന്ന് ഒരു ഭാഗം ഇടുക്കി വഴിയുംContinue Reading

തീച്ചൂളയെന്നത്വിലമതിക്കാനാവാത്തഒരു പ്രയോഗമാണ്.പ്രായോഗികമായി ഒരാള്‍ക്കുംസഹനീയമായ ഒരിടമല്ലതീച്ചൂള.അതിജീവിക്കാനുമാവാത്തഒരതിശയമാണ്തീച്ചൂള.എന്നാലും തലങ്ങും വിലങ്ങുംനമ്മളൊരുക്കുംതീച്ചൂള. നോക്കൂ,എന്തൊരാര്‍ഭാടമാണത്.അനുഭവത്തിന്‍റെ തീച്ചൂള.ജീവിതത്തിന്‍റെ തീച്ചൂള.വിശപ്പിന്‍റെ തീച്ചൂള.അപഹാസത്തിന്‍റെ തീച്ചൂള.നിലനില്പിന്‍റെ തീച്ചൂള.രാഷ്ട്രത്തിന്‍റെ തീച്ചൂള.രാഷ്ട്രീയത്തിന്‍റെ തീച്ചൂള.ജനാധിപത്യത്തിന്‍റെ തീച്ചൂള.സങ്കടങ്ങളുടെ തീച്ചൂള.സഹജീവിതത്തിന്‍റെ തീച്ചൂള.വംശീയ തീച്ചൂള.പീഡനത്തിന്‍റെ തീച്ചൂള.രതിമര്‍ദ്ദനത്തിന്‍റെ തീച്ചൂള.അപമാനത്തിന്‍റെ തീച്ചൂള.വേനലിന്‍റെ തീച്ചൂള.അഹംവിസ്മൃതിയുടെ തീച്ചൂള.അപരാധത്തിന്‍റെ തീച്ചൂള.പ്രണയത്തിന്‍റെ തീച്ചൂള.വിപണിയുടെ തീച്ചൂള.വിരഹത്തിന്‍റെ തീച്ചൂള.മോഹത്തിന്‍റെ തീച്ചൂള.എന്തും അതിന്‍റെ അധിത്യകയില്‍തീച്ചൂളയാകുന്നു. മരണത്തിന്‍റെ തീച്ചൂളയില്ല.എന്തെന്നാല്‍ എല്ലാറ്റിന്‍റേയുമന്ത്യംതീച്ചൂളയിലൊരു പിടിചാരമാകലാണ്.എല്ലാം ചാരമാകുന്നതേതീച്ചൂളയില്‍.ഹോ,എന്തൊരു തീച്ചൂളയെന്ന്ഈ കവിതയുംഅവസാനം നിങ്ങളിലാകുംഒരുപിടി ചാരം. കവര്‍: സി പി ജോൺസൻContinue Reading

ഈയിടെ ഇന്ത്യൻ വിദ്യാഭ്യാസമേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾ. ലോകത്താകമാനം പരിഹാസച്ചുവയിൽ ഇവിടുത്തെ കണ്ടുപിടുത്തങ്ങളുടെ കൈപ്പുണ്യത്തെ കുറിച്ചുള്ള നൂറുകണക്കിന് ട്രോളുകൾ ഇതിനകം വന്നു കഴിഞ്ഞു. മുമ്പ് ഇതേ യൂണിവേഴ്‌സിറ്റിയിൽ നിന്നും വന്ന ഡ്രൈവറില്ലാബസ്സും, ഇപ്പോൾ AI ഇംപാക്ട് സമ്മിറ്റിൽഅവതരിപ്പിച്ച ‘കുരയ്ക്കുന്ന റോബോട്ടിക് നായ ഒരു ഗൽഗോട്ടിയാസ് മാജിക്കും’ തുടങ്ങി കോവിഡ് കാലത്ത് വൈറസിനെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ പാത്രം കൊട്ടിച്ച സംഭവുംContinue Reading

ചുമരുകളിൽ,ജനാലയുണ്ടായിരുന്ന വിടവിൽ,ഇളകിയ മച്ചിൽ,അടർന്ന തറയിൽകാട് മുളച്ചു പൊന്തുന്നു.ഉറുമ്പ് കടക്കുന്ന പിളർപ്പുകളെല്ലാംപൂത്തുലയുന്നു, പച്ച നിറയുന്നു, വേരുറയ്ക്കുന്നു നിറം മാറുന്നമണിമാളികകൾക്ക് നടുവിൽകാർക്കശ്യക്കാരിയായ വൃദ്ധയെ പോലെഒരു വീടിന്റെ അസ്ഥികൂടം.ഇവിടെയിരുന്നാണ് ഞാൻ നിനക്ക്കത്തുകളെഴുതുന്നത്. ഇവിടെയൊരൊ ഇളകിയ മൂലകളിൽകാൽ നീട്ടി പിണച്ചു വെച്ച്ആരൊക്കെയോ കഥ പറയുന്നുണ്ട്എനിക്ക് കേൾക്കാം.ഒരു രാത്രിയിൽ മിന്നാമിനുങ്ങുകൾവട്ടം ചുറ്റുന്നത് നോക്കി നോക്കിയാണ്ഞാനിവിടെ എത്തിയത്.ഒരിക്കൽ നിറഞ്ഞു തുളുമ്പിയിരുന്നതിന്റെഅടയാളങ്ങളിലൂടെപുല്ലുകൾ എഴുന്നു നിന്നിരുന്നുപേരറിയാത്ത പൂക്കൾ, സ്നേഹം വറ്റിയാലും വളരാതെങ്ങനെ എന്ന മട്ടിൽമുറിവേറ്റ് വിശ്രമിക്കുന്ന പക്ഷികൾപ്രസവിക്കാനൊരുങ്ങുന്ന പൂച്ചനാലുപാടും ചിതറിത്തെറിക്കുന്ന പ്രാണികൾContinue Reading

തന്‍റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നിയാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.‘‘Mr. Mathew Joseph travelling to Milan by Oman Air……. please proceed to the boarding gate immediately‘‘മാത്യു ഹാന്‍റ്​ ബാഗുമെടുത്ത് ഓടി… എല്ലാവരും എയര്‍ക്രാഫ്റ്റില്‍ കയറികഴിഞ്ഞിരുന്നു.ഡാഡി നേരത്തേ പറഞ്ഞതാണ്, എയര്‍പോര്‍ട്ടിലിരുന്ന് ബോധമില്ലാതെ ഉറങ്ങിയാല്‍ ഫ്ലൈറ്റ് അതിന്‍റെ വഴിക്കുപോകുമെന്ന്. എന്തായാലും ഭാഗ്യം. ബോര്‍ഡിംഗ് ഗേറ്റിലെ സുന്ദരി രൂക്ഷമായി നോക്കി, ബോര്‍ഡിംഗ് പാസ് പെട്ടെന്ന് സ്‌കാന്‍ ചെയ്തുContinue Reading