കവിത (Page 69)

മരിച്ച വീട്ടിലെ മഴ ഇന്നലത്തെ പോലാകില്ല മരണപ്പെട്ടവനോട് ഐക്യദാർഢ്യം കാണിക്കുന്നത് കണ്ണീരുകൊണ്ടുമാകില്ല കാടുകളുടെ ആഴങ്ങളിൽ നിന്നും കുതറി കടന്നുവരുന്ന ഒരു ഒറ്റക്കൊമ്പനെ പോലെയോ, മണ്ണിടിച്ചിലിൽ പുഴയിലേക്ക് കുതിച്ചുപാഞ്ഞ പാറക്കുന്നുകളെ പോലെയോ…. പെരുമ്പറകൊട്ടി കണ്ണീരു കുലച്ച കാറ്റിന്‍റെ കരവിരുതിനു  പോലും പിടിച്ചുകെട്ടാനാവാത്ത വിധം അത്രമേൽ വൈകാരികമായി തന്നെ … ആ രാത്രിയിൽ വെടിയേറ്റ് തുപ്പുന്നത് മനുഷ്യ രക്തമാണെന്ന് അറിഞ്ഞുകൊണ്ട്തന്നെയാവണം മഴ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെContinue Reading

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നുണ്ടെന്നു  നമുക്കറിയാമെങ്കിലും തിരഞ്ഞുചെല്ലുമ്പോൾ അത് ഇരുട്ടിലേക്കുതന്നെ മാഞ്ഞു പോകുന്നു . കണ്ടെന്നു , ശബ്ദം കേട്ടെന്നു , അങ്ങനെയൊരു പൂച്ചയേ ഇല്ലെന്നു , നമ്മൾ എത്ര വട്ടം ചർച്ച ചെയ്തിരിക്കുന്നു . എത്ര പെട്ടന്നാണ് പൂച്ചയുണ്ടെങ്കിലും എലിയെ പിടിക്കുമല്ലോയെന്നു വീട് തന്നെ വിഭജിച്ചു പോയത് . ഇപ്പോൾ പൂച്ച ഉണ്ടോ എന്നല്ല പൂച്ച നല്ലതോ ചീത്തയോ എന്നായി നമ്മുടെ ചർച്ചകൾ . കാലിൽContinue Reading

നിരത്തുവക്കിൽ മഴയും കാത്തുനിൽക്കുന്നത് അത്ര ഗൗരവമുള്ള കാര്യമാണോ ? മഴ വന്നാൽ അയാൾക്കങ്ങു കയറിപ്പോകാം എങ്ങോട്ടാണെന്നും എന്തിനാണെന്നും ആരു ചോദിക്കാനാണ് ! അതുപോലെയാണോ ഒരു വഞ്ചിക്കകത്ത് ഒഴുക്കും കാത്തു നിൽക്കുന്നത് ? അനങ്ങില്ലെന്ന് വാശിയാണ് തടിയും വിരലുമിട്ടു കുത്തിയിട്ടും ഈ വെള്ളത്തിന്. എത്രപേരാണ് വഞ്ചിക്കകത്തേക്ക് തിരിഞ്ഞുനോക്കിപ്പോകുന്നത് ഇതുവരെയനങ്ങിയില്ലേയെന്ന് എത്രപേരാണ് കൂവിച്ചോദിക്കുന്നത് മഴ കയറിപ്പോയയാൾക്ക് നനവുതട്ടാതെയിറങ്ങാൻ എവിടെയെങ്കിലുമൊരു കര കാണും അയാൾക്ക് തൂങ്ങിയിറങ്ങാൻ പൂഞ്ചിറകായാലെന്ത് പൂമ്പാറ്റക്കാലായാലെന്ത്; നിരത്തുവക്കിൽ നിന്ന് കയറിപ്പോയതോടെ അയാൾContinue Reading

മണ്ണിൽ ജീവന്റെ നനവാണ്‌ മഴ. മഴ നനയുന്നത് എനിക്കും ഇഷ്ടമാണ് വിഷമങ്ങളെ നനച്ച് കരിമ്പനടിപ്പിക്കുമെങ്കിലും പക്ഷെ, പുലർച്ചകളിലെ- യിരുളലകളെ വകഞ്ഞുമാറ്റി കുന്നുകൂടിക്കിടക്കുന്ന നിർബന്ധങ്ങളിലേ- ക്കിറങ്ങേണ്ടി വരുന്നോർക്ക് ഒറ്റ ജോടി ചെരുപ്പിൽ വേനലും മഴയും കടക്കാൻ കഷ്ടപ്പെടുന്നവർക്ക് കോട്ടൺ സാരി മാറ്റി ഷിഫോണിൽ കയറി, കനം വെച്ച അടിപ്പാവാട പൊക്കിപ്പിടിച്ച് ബസ്സ് കയറാനോടുന്നവർക്ക് അഞ്ചാറ് വീട്ടിൽ മുറ്റമടിച്ച്‌, പിന്നെ പല വീടുകളിൽ കാവലാളായി പോവേണ്ട കുഞ്ഞോമനയ്ക്ക് പുത്തൻകുട നിവർത്തി നനയ്ക്കാൻ മടിയുള്ളContinue Reading

അഴിഞ്ഞു തൂവി കിടക്കുന്ന മണ്ണിനു മീതെ കാതു ചേർത്തുവെച്ചാൽ ഉറങ്ങിക്കിടക്കുന്ന മരക്കുഞ്ഞുങ്ങൾ ശ്വാസമെടുത്തു വിടുന്നതു കേൾക്കാം. അമ്മ വയറിനുള്ളിൽ കുഞ്ഞുവാവ ഉറങ്ങും പോലെ കട്ടിപ്പുതപ്പിനുള്ളിൽ ചില്ലകൾ വളച്ചുവെച്ച് ഇലകൾ ചുരുട്ടിവെച്ച് പൂക്കൾ പൊതിഞ്ഞുവെച്ച് മണം അടച്ചു വെച്ച് ഒരു കാടുറങ്ങുന്നുണ്ട്. ഇടയ്ക്കു ചില പച്ചപ്പ് തലനീട്ടി നോക്കുന്നുണ്ട് ഒരു കാറ്റു് മണ്ണിൽ ചുണ്ടു ചേർത്ത് ചുറ്റിപ്പറ്റി നടക്കുന്നുമുണ്ട്. ശലഭം, സമയമായില്ലേ? എന്നു ചോദിക്കുന്നുണ്ട്.Continue Reading