കവിത (Page 31)

ഒരു മരത്തിൽ കൂടുകൂട്ടിയകിളികൾ നിർത്താതെ ചിലക്കുന്നു. ഒരു കവിയായി കേൾക്കൂ.ഏതു തൂവലിന്റെ കാന്തിയെ പറ്റിഏതു നോവിന്റെ വീക്കത്തെ പറ്റിഏതു പ്രതിഷേധത്തിന്റെ പാട്ടാവുംഅവർ പാടുന്നത്. വേണ്ടഒരു സാധാരണ മനുഷ്യനായി കേൾക്കൂഎന്ത് വിശേഷങ്ങളാവും അവ പങ്കു വെക്കുന്നത് . ഇനി അധികാരമുള്ളഒരു മരമായി കേൾക്കൂ.വെറും ചിലക്കലുകൾ കരച്ചിലുകൾഅത്ര മാത്രം.Continue Reading

ദൃശ്യചാരുതയാർന്നലാൻഡ്‌സ്‌കേപ്പുകൾക്കുപകരംസ്‌ക്രീനുകളിൽചടുലവേഗമാർന്ന പോർട്രേറ്റുകൾ.വർണ വിന്യാസങ്ങൾ…‘മാറിയ സോഫ്റ്റ്‌വെയർ പ്രഭാവം!’ കീബോർഡുകൾക്കുമുന്നിൽആനന്ദധാരപകരുന്നപുതുമുഖട്രെയിനികൾ…‘ആവേശഭരിത പ്രചാരകർ!’ മായികവലയങ്ങളിൽവിസ്മയസ്വപ്നങ്ങളുമായ്വർണനകളിലേക്കു നീളുന്നവിരൽത്തുമ്പുകൾ…‘കാണാച്ചരടിലെ പരീക്ഷണങ്ങൾ!’ മോണിറ്ററിൽവേദലിഖിത വർണ്ണസൂക്തങ്ങൾ…‘ബ്രഹ്മസ്വരൂപമണിഞ്ഞപ്രപഞ്ചരസതന്ത്രങ്ങൾ!’ പരിഷ്കരിച്ച ‘സേർച്ചെഞ്ചിനു’കൾദിനോസറുകൾക്കുമുൻപുള്ള വൻകരകളോഗോത്രസംസ്കൃതികളുടെ കൗതുകങ്ങളോകണ്ടെത്തിയതേയില്ല..! ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗങ്ങൾദേവനാഗരിയിലേക്ക്മൊഴിമാറ്റപ്പെട്ടിരിക്കുന്നു..! മുഗളന്മാരുടെവിദ്വേഷകഥകൾക്കിടയിൽ‘സേർച്ച് റേറ്റ്’ കുറഞ്ഞ,കൊളോണിയലിസത്തിന്റെസംശയാസ്പദ ‘ഡാറ്റാബേസു’കൾ..! മീററ്റിനുംഗ്വാളിയാറിനുമിടയിലെവിടെയോനാട്ടുരാജാക്കന്മാരുടെ,ത്രിമാനകല്പിത പടയോട്ടങ്ങൾക്കിടയിൽവിറങ്ങലിച്ച്, ഒരു‘ജാലിയൻവാലാബാഗ്’ചിത്രം..! ‘രാഷ്ട്രപിതാവെ’ന്ന് ടൈപ്പുചെയ്തപ്പോൾ,സ്വച്ഛഭാരത് മുദ്രകൾ —‘ചൂലിനുകീഴേയൊരു പഴഞ്ചൻകണ്ണട!’ വർഗ്ഗീയകലാപങ്ങളുടേയുംകൂട്ടക്കുരുതികളുടേയുംമിഴിവില്ലാത്ത ചിത്രങ്ങൾക്ക്‘മാപ്പിളലഹളയുടെതുടർച്ച’യെന്ന്, അടിക്കുറിപ്പ്! വികസനമെന്നാൽ ‘മൂലധന’മെന്നുംഅവശിഷ്ടമായത് ‘അധ്വാന’മെന്നുംദാരിദ്ര്യം ‘ദൈവവിധി’യെന്നുംസ്വാതന്ത്ര്യം ‘സ്തുതി’യെന്നും‘റിസൾട്ട്’ നൽകിക്കൊണ്ടേയിരിക്കുന്നു..! ചരിത്രമെന്ന് ‘സേർച്ച്’ ചെയ്തപ്പോൾകെട്ടുകഥകളുടെ‘ഗ്രാഫിക് വേർഷനുകൾ..!’മതത്തിൽനിന്നും കലാപത്തിലേക്ക്…കൃഷിയിൽനിന്നും ആത്മഹൂതിയിലേക്ക്…‘വിരൽചൂണ്ടുന്ന ഹൈപ്പർലിങ്കുകൾ!’ ‘ഗോ’ വിശേഷങ്ങളടങ്ങിയസചിത്ര ഡി-ലിറ്റു സംഹിതകൾക്കിടയിൽപേരില്ലാഫയലുകളുടെContinue Reading

പ്രണയികളെപ്പോലെഅവരും അനാഥരായിരുന്നു,പ്രണയത്തിന്‍റെ നാട്ടിൽനിന്നുംഒളിച്ചോടിവന്നഒരാണും ഒരു പെണ്ണും.“എനിക്കുവേണ്ടത്ഒരു പെണ്ണിനെയല്ല”അവൻ പറഞ്ഞു;“ഏതുപാതിരാവിലുംഇറങ്ങിവന്നെന്‍റെതോളിൽ കൈയിട്ടുതട്ടുകടയിൽ പോയൊരുചായകുടിക്കാൻ,നാടുചുറ്റാൻ,നിലയില്ലാപ്പുഴനീന്തിക്കടക്കാൻ,വേദനിക്കുന്ന കൈകൾഒന്നമർത്തിപ്പിടിക്കാൻ,നിനക്കു ഞാനുണ്ടെന്നുചാരിയിരിക്കാൻ,പാത്തും പതുങ്ങിയുംപാതയോരത്തു കാത്തുനിൽക്കാതെ കാണാനൊരുകൂട്ടുകാരനെ….” “എനിക്കു വേണ്ടതുംഒരാണിനെയല്ല”അവൾ പറഞ്ഞു,“എന്നെ പ്രണയിക്കാൻമാത്രമല്ലാതെ,എന്റേതാണ് നീയെന്നുപറയാതെ,നിനക്കു ഞാനുണ്ടെന്ന്സ്വപ്നങ്ങൾക്കൊപ്പംനടക്കാൻ,ഈ കാടും പുഴയും കാറ്റുംനമ്മുടേതെന്നു ചൊല്ലിവെറുതെ വെറുതെപൊട്ടിച്ചിരിച്ചുപാട്ടുകൾ പാടാൻ,കഥകൾ പറയാൻ,ഒരു കൂട്ടുകാരിയെ…” സൗഹൃദത്തിൽഅവർ സനാഥരായിരുന്നു,ഒരാണും ഒരു പെണ്ണും. കവര്‍ ഡിസൈന്‍: ജ്യോൽസ്ന വിൽസൺContinue Reading

പനിക്കിടക്കയേതോമരുഭൂവെന്ന പോൽപുരാതനസമുദ്രത്തിന്നസ്ഥികൾകലമ്പിച്ചുരസിയുടലിൽ മണൽത്തരികൾപൊള്ളിക്കും ശ്വാസത്തിനൊപ്പംകലരുന്നു പ്രാചീനമാമുടലുരുക്കം ഉയിർ ചോർന്നും പിന്നെയും തളിർത്തുംകാറ്റിൻചിത്രങ്ങളലയുമ്പോൾഅകലെഇരുതടാകങ്ങളിളകുന്നപോലെആഴംനാവിൽവരൾച്ചയേറ്റുംരസം കാലങ്ങൾക്കു മുൻപേനടന്നു തുടങ്ങിയൊരാളെകാണുന്നതീവിധംഅപ്രതീക്ഷിതം അനന്തമാം മേഘഛായയിൽ നിന്നുംഅലഞ്ഞരികിലെത്തും തീക്ഷ്ണതപതിയെ ചുവന്നാർദ്രമാകുമ്പോൾഉള്ളിൽത്തുളുമ്പും ജലത്തിന്നോർമ്മയിൽകറുപ്പാർന്നു തെളിയും കല്ലുകളിലൊക്കെയുംപേരറിയാത്ത വേരുകൾ കഠിനമെന്നു തോന്നും ചുണ്ടുകളുടെയരികിൽ നിന്നും ചോർന്നൊഴുകിതടാകങ്ങൾക്കുള്ളിൽവിലയിക്കും വെളിച്ചം അടയാളങ്ങൾ പോലുംപിറക്കാത്തിടത്തുനിന്നുമേറെപറന്നിപ്പോൾഊറിപ്പിടിക്കുന്നവേദനയിലുംഒരേലഹരി. ഉരുകലിൻ ശേഷംവരും തണുപ്പ്അതിനുമപ്പുറംമരുഭൂമികൾക്കുള്ളിലുണ്ട്പനിച്ചൂടൊഴിയുമ്പോൾവസന്തം. പ്രണയിതാവിൻ്റെപലകാലങ്ങളിൽചെന്നെത്തിത്തൊടാനാകും വിധംഅതിൻ്റെ ഗന്ധം ചിരിച്ചു തുടങ്ങുന്ന നിമിഷങ്ങളിൽപിന്നെ ചോരയിരമ്പുന്നവർഷങ്ങളിൽഏറെക്കഴിയുമ്പോൾ മധുരമേറുംവീഞ്ഞുപോലെനുരയുന്നനേരങ്ങളിൽഒപ്പം നിന്നുരസിക്കാനാവുന്നത്രയുംആനന്ദം. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

ചിലപ്പോഴെല്ലാം,ഉപ്പുരസമുള്ള കാറ്റ്വിജയത്തിൻറെമേൽതുരുമ്പിൻറെ ചിത്രംവരക്കുന്നതു കാണാം. മറ്റുചിലപ്പോൾ,പരാജയത്തിൻറെ ചിത്രംമധുരമുള്ള കാറ്റിനൊപ്പംപ്രശാന്തമായൊരു ആകാശത്തെതേടുന്നതു കാണാം. ഒരു നോട്ടത്തിന്…ഒരു പിൻവിളിക്ക്…ഒരു സ്പർശനത്തിന്…തുരുമ്പിൻറെ ചിത്രത്തെമായ്ക്കാൻ കഴിയും. പുറംതിരിഞ്ഞുള്ളനടപ്പുകളെല്ലാംതെളിഞ്ഞ ആകാശത്തെസൃഷ്ടിക്കണമെന്നില്ല. കവർ ഡിസൈൻ : ആദിത്യ സായിഷ്Continue Reading