ഒരു മരത്തിൽ കൂടുകൂട്ടിയ
കിളികൾ നിർത്താതെ ചിലക്കുന്നു.
ഒരു കവിയായി കേൾക്കൂ.
ഏതു തൂവലിന്റെ കാന്തിയെ പറ്റി
ഏതു നോവിന്റെ വീക്കത്തെ പറ്റി
ഏതു പ്രതിഷേധത്തിന്റെ പാട്ടാവും
അവർ പാടുന്നത്.
വേണ്ട
ഒരു സാധാരണ മനുഷ്യനായി കേൾക്കൂ
എന്ത് വിശേഷങ്ങളാവും അവ പങ്കു വെക്കുന്നത് .
ഇനി അധികാരമുള്ള
ഒരു മരമായി കേൾക്കൂ.
വെറും ചിലക്കലുകൾ കരച്ചിലുകൾ
അത്ര മാത്രം.
Comments