കഥ (Page 6)

ഇന്ന് എന്റെ മോളുടെ വിവാഹമായിരുന്നു. ദേവിയുടെ നടയിൽനിന്ന് തൊഴുത് എന്റെയും ഭാര്യയുടെയും കാൽതൊട്ട് അനുഗ്രഹവും വാങ്ങി അവൾ മണ്ഡപത്തിൽ കയറി. ഞങ്ങളുടെയും അവളുടെയും കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. കുരവയും നാദസ്വരവും നിറഞ്ഞ അന്തരീക്ഷത്തിൽ ഞാൻ എന്റെ മോളുടെ കൈ പിടിച്ചു കൊടുത്തു. ഒരച്ഛന്റെ നിറഞ്ഞ മനസ്സോടെ. അവളില്ലാത്ത ഈ വീട് ജീവനില്ലാത്തത് പോലെ എനിക്ക് തോന്നി. മകളെ വിവാഹം കഴിപ്പിച്ചയച്ച ഒരച്ഛന്റെ സന്തോഷവും ഇതുവരെ പിരിഞ്ഞിരിക്കാത്ത അവളെ കാണാത്തതിന്റ സങ്കടവുംContinue Reading

“ക്ലാസ്മേറ്റ്സ്” വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശമായിട്ടാണ് അവന്റെ മരണവാർത്ത എന്നെത്തേടിയെത്തിയത്. ഞെട്ടൽമാറി, സമനിലവീണ്ടെടു ത്തപ്പോഴെയ്ക്കും ഇൻബോക്സിൽ മെസേജുകൾ കരഞ്ഞു വിളിച്ചുതുടങ്ങി. “എന്തുപറ്റിയതാ?!” “ആത്മഹത്യയാണല്ലേ!” “അവനെന്തിനായിത് ചെയ്തെ ?!” “നിന്നോടെന്തെങ്കിലും പറഞ്ഞാരുന്നോ ?!” “നിങ്ങളായിരുന്നില്ലേ കട്ടഫ്രണ്ട്സ്…” ചോദ്യങ്ങൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. എന്റെ മൗനം അവരെയും. ഇനി വിളികൾ വന്നു തുടങ്ങും. ഫോൺ ഓഫ് ചെയ്ത് പിന്നിലേയ്ക്ക് മലർന്നു. പിന്നിലെവിടെയോ അവന്റെ ചിരി കേട്ടതുപോലെ ഡ്രൈവ് ചെയ്യുന്നതിന്നിടയിലാണ് ആശുപത്രിയിൽ വിളിച്ച് ലീവ് പറഞ്ഞത്. കൊവിഡ്ക്കാലമായതിനാൽContinue Reading

ഞാന്‍ ഇടനാഴിയിലെ പതിവ് നടത്തത്തിന് വാതില്‍ തുറന്ന നിമിഷം ലിഫ്റ്റിൽ നിന്നുയര്‍ന്നിരുന്ന പശ്ചാത്തല സംഗീതം നിലച്ചു. ‘അന്തര്‍ജ്ജനങ്ങള്‍’ക്കായി അറിയിപ്പ് വന്നു : ‘തേഡ് ഫ്ലോർ !’ മെലിഞ്ഞുയര്‍ന്ന ഒരു രൂപം ഇടനാഴിയുടെ മദ്ധ്യത്തില്‍ ലിഫ്റ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. എതിരെ ചുമരിൽ ഒന്നരയാളുയരത്തിൽ, വലിയ നീല അക്ഷരങ്ങളില്‍, ‘സെക്കന്‍ഡ് ഫ്ലോര്‍’ എന്ന് എഴുതിയതില്‍ കണ്ണുടക്കി, എല്ലാവരെയും പോലെ, അൽപനേരം നിന്നു. പിന്നെ എന്‍റെ നേരെ തിരിഞ്ഞു. രണ്ടറ്റത്തുമുള്ള തുറന്ന ജനലിലൂടെ വരുന്നContinue Reading

അതിവിദൂരതയിലെങ്ങോ കൊതിപ്പിച്ചു കടന്നുകളഞ്ഞൊരു കനവുപോലെ “മധുര”!അമ്മയുടെ മണം മാറാത്ത തത്തപ്പച്ച നിറമുള്ള കാഞ്ചീപുരംപട്ട്, വേണിച്ചിത്തിയുടെ കരവിരുതിൽ പട്ടുപാവാടയായപ്പോൾ അമ്മയെപുതച്ചപോലെ. വാക്കുകളാൽ പ്രകടിപ്പിക്കുവാനാവാത്ത ഉള്ളിലെ വികാരങ്ങൾ മിഴികൾ പറയാൻ തുടങ്ങിയപ്പോളാവണം പാട്ടിമ്മ ചേർത്തുപിടിച്ചു പറഞ്ഞത് “ലക്ഷണമാരുക്ക് അംബാൾ മാതിരി”. നിറഞ്ഞസന്തോഷത്തോടെ ഓടി പത്രം വായിച്ചുകൊണ്ടിരുന്ന അപ്പായുടെ മുന്നിൽ ചെന്നുനിന്ന് കൊഞ്ചിക്കൊണ്ട് ചോദിച്ചു ” കൊഞ്ചം ഇങ്കെ പാരേ, നല്ലാരുക്കയാന്ന് ?” ” ഉം .. എന്ന് മൂളലിനൊപ്പം ഒരു ചേർത്തുപിടുത്തവും അതായിരുന്നുContinue Reading

കഥ 1മെസേജുകൾ സാഹിബ് പിന്നീട് അതേക്കുറിച്ച് പറഞ്ഞത് ഇതൊരു തലമുറയുടെ പ്രശ്നമാണെന്നാണ്. നാം വിചാരിക്കുന്നതുപോലെയല്ല സന്തതികൾ. സത്യം, ആത്മാർത്ഥത, സൗഹൃദം, രക്തബന്ധം എന്നിത്യാദികളിൽ അവർ തീർത്തും വ്യത്യസ്തരാണ്. നമുക്ക് നമ്മുടെ രീതികൾ ഉപേക്ഷിച്ച് ശേഷജീവിതം നയിക്കാൻ ശേഷിയില്ല. അവരുടെ രീതികളിലേക്ക് ചേക്കേറാൻ നേരവുമില്ല. പ്രായോഗികമായ ഏക കാര്യം അവർ പറയുന്നതെല്ലാം വിശ്വസിക്കാതിരിക്കുക എന്നതാണ്.പുതിയ തലമുറയും ഇതേക്കുറിച്ച് ആലോചനയിൽ മുഴുകി: നാം പറയുന്നതിന്റെ പകുതിയെങ്കിലും തന്തമാർ വിശ്വസിക്കുമെന്ന് വിശ്വസിക്കാം. എന്തുകാര്യവും ഇരട്ടിയായെങ്കിലുംContinue Reading