കഥ (Page 34)

എങ്ങനാ പാറുവമ്മേ, നിങ്ങളിങ്ങനെ വിധവയായത് എന്നു ചോദിച്ചാല്‍ കാണാതെ പഠിച്ചെടുത്തതു പോലെ തന്നെ ചടപടാന്ന് ഉത്തരം. അതു വിധിയാണ് കുട്ട്യേ, വിധി! പയ്യിന് തീറ്റവെട്ടാന്‍ കാത്തുവച്ച വെട്ടരുവയുടെ വാത്തല കൊണ്ട് ആണൊരുത്തനെ വെട്ടിക്കൊന്ന കഥയൊക്കെ പാറുവമ്മ പൂഴ്ത്തിവച്ചു. പാറുവമ്മ തീയത്തിയാണ്, വെറും തീയത്തിയല്ല. നല്ല കമ്യൂണിസ്റ്റുകാരിയായ തീയത്തി. അതു പറയുമ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ പാലക്കാട്ടെ തീയ്യന്മാര്‍ ചാടിത്തുള്ളിയ ആഹ്‌ളാദം ആ മുഖത്തു കാണാം. കമ്യൂണിസ്റ്റുകാരിയായ പാറുവമ്മ. അവരുടെContinue Reading

ടോക്കൺ നമ്പർ 67 എത്തുമ്പോൾ ഉച്ചതിരിഞ്ഞ് രണ്ടു മണിയായിരുന്നു. ആ ദിവസത്തെ അവസാന ടോക്കണായിരുന്നു അത്. ഡോക്ടർ ഷൈൻ എന്ന പീഡിയാട്രീഷൻ രഞ്ജിത്തിന്റെ ‘മിഴിരണ്ടിലും’സിനിമയിലെ ഇന്ദ്രജിത്തിനെ ഓർമ്മിപ്പിച്ചു. സൗമ്യൻ, മൃദുഭാഷി. പുഞ്ചിരിക്ക് പാൽമണമുണ്ടെന്നു കൂടി തോന്നി. ക്ഷമയോടെ മോളുടെ നെഞ്ചിനുള്ളിലെ കുറുകൽ മുഴുവൻ കേട്ടതിനു ശേഷം ഡോക്ടർ സ്റ്റെതസ്‌കോപ്പഴിച്ചു. “ആന്റി ബയോട്ടിക് വേണ്ടി വരും. “ മോന്റെ പനി ഏറ്റെടുത്ത് രക്തസാക്ഷിയായതാണവൾ. അവൻ പക്ഷേ ആന്റിബയോട്ടിക്കിന് പിടി കൊടുക്കാതെ രക്ഷപ്പെട്ടു.Continue Reading

ഏറെ വർഷങ്ങൾക്കു മുൻപാണ് വീട്ടുപറമ്പിനേറ്റവുമറ്റത്തൊരു കോണിലായി ഒരു നാരകമുണ്ട്. മണമുള്ള ഇലകളും കൂർത്ത മുള്ളുകളും അതിനു ചുവട്ടിൽ പൊഴിഞ്ഞു കിടപ്പുണ്ടാകും. നാരകത്തിന്റെയില കയ്യിലെടുത്തൊന്നു ഞെരടി ആ ഗന്ധമാവോളം ആസ്വദിക്കുക സീതക്കെന്നും ഏറെ ഇഷ്ടമായിരുന്നു. രൂക്ഷവും നാസികയിലേക്ക് തുളച്ചു കേറുന്നതും ആയ സുഗന്ധങ്ങളോട് വല്ലാത്തൊരു പ്രിയമാണവൾക്ക്. വർഷങ്ങൾ കഴിഞ്ഞു കൈതപ്പൂമണമുള്ള അത്തറുഗന്ധം പട്ടണത്തിലെ കടകളിൽതേടി നടന്നിട്ടുണ്ടവൾ. പണ്ട് അമ്മൂമ്മമാരുടെ മുണ്ടു പെട്ടികളിൽഏറ്റവും നല്ല തുണികളിൽ ഒളിച്ചിരിക്കുന്ന സുഗന്ധങ്ങൾ! ഒരു വേനലവധിയായിരുന്നു അന്ന്.Continue Reading

നീലനിറമാർന്ന തടാകത്തിലൂടെയാണ് പപ്പയുടെ മോട്ടോർ സൈക്കിൾ ചീറിപ്പായുന്നത്‌. ഇരുവശത്തേക്കും ചിതറുന്ന വെള്ളത്തുള്ളികൾ! പപ്പയുടെ അരക്കെട്ടിലൂടെ കൈചുറ്റിപ്പിടിച്ചു മരിയ ഇരിക്കുന്നു. അവളുടെ വെള്ളയുടുപ്പിലെ ഗിൽറ്റ് പൂമ്പാറ്റകൾ ചിറകുകൾ മിന്നിച്ചു. പൊടുന്നനെ മോട്ടോർ സൈക്കിൾ മറിഞ്ഞു വീഴുകയും തടാകം ചുകപ്പൻ നിറമാവുകയും ചെയ്തു. അവളുടെ വെള്ളയുടുപ്പിൽ ചെന്താമരകൾ വിരിഞ്ഞു. മമ്മി കൈമുട്ടിൽ നിന്നും വരുന്ന ചോര പൊത്തിപ്പിടിച്ചു. ഓർമയിൽ നിന്നും പിടഞ്ഞുണർന്ന മരിയ നടുങ്ങുകയും കയ്യിലെ നീളൻ കൈകാലുകളുള്ള പാവയെ നെഞ്ചോടു ചേർക്കുകയുംContinue Reading

വിണ്ടുകിടക്കുന്ന പാടത്തെ, ചെളികൊണ്ടങ്ങു വിഴുങ്ങുന്ന മട്ടിലാണ് ഇടവത്തിലെ പെരുമഴ പെരുമാറുക. എന്നിട്ടത് ഏമ്പക്കം വിടും. അപ്പോൾ, ഒരുവക നാറ്റമങ്ങോട്ടു കാറ്റിൽക്കയറി വീട്ടിലേക്കെത്തും. ”ചത്ത മണം!” കുട്ടി പറയും. പക്ഷേ, അപ്പോഴാണ് പാടത്ത് ട്രാക്ടർ ഇറങ്ങുക. ”ട്രാക്ടർ കാണിക്കാൻ കൊണ്ടുപോകാം, കേട്ടോ.” അച്ഛൻ ഓരോ തവണയും പ്രോത്സാഹിപ്പിക്കും. ”കുട്ടിയെ മഴയിലിറക്കരുത്, അവന് പനിയും ചീരാപ്പും വരും.” അമ്മ തടയും. ട്രാക്ടർ കാണാൻപറ്റാതെയാണ് മുൻവർഷങ്ങൾ കടന്നുപോയത്. പുഴ കവിഞ്ഞ് പുറത്തുചാടുന്ന വെള്ളം പാടങ്ങളിലേക്കുContinue Reading