കഥ (Page 21)

എന്റെ മുൻ സുഹൃത്ത് കഴിഞ്ഞ ആഴ്ച മരിച്ചു. യൂറോസ്റ്റാറിൽ പാരീസിൽ നിന്നും വരുന്ന വഴി നഷ്ടപ്പെട്ട പാസ്പോർട്ട്‌ അന്വേഷിക്കാൻ ലണ്ടനിലെ കിങ്‌സ് ക്രോസ്സ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഞാൻ.അനേകം ഇടനാഴികളിലൂടെ സഞ്ചരിച്ചു നിരനിരയായി വെളിച്ചവും ഇരുട്ടും മാറി മാറി നിഴലിക്കുന്ന ഓഫീസ് മുറികൾക്ക് പുറകിൽ കാർപാർക്കിന് ചേർന്നാണ് ലോസ്റ്റ്‌ ആൻഡ്‌ സ്റ്റോലൻ വിഭാഗത്തിന്റെ അധികമാരും എത്തിപ്പെടാത്ത, എന്നാൽ എത്തിപ്പെട്ടാൽ വിട്ടുപോവാത്ത ഓഫീസ് . അവിടെ എനിക്ക് മുന്നെ വന്ന അറുപതു വയസ്സുകാരിContinue Reading

ഉള്ളിലൊരു കഥാതന്തുവിന്റെ തുടിപ്പു സ്വയം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾകോളിങ്ബെല്ലിന്റെ ശബ്ദം.അല്പം ഈർഷ്യയോടെ വാതിൽ തുറന്നു.മുന്നിൽ ജയദേവൻ.ചന്ദ്രിക ടീച്ചറിന്റെ ഇളയ മകൻ. ആലിപ്പഴം വീണുകിട്ടിയ സന്തോഷം ഉള്ളിലൊതുക്കി.എന്നെ പരിചയമില്ലാത്ത ജയന് എൻ്റെ അതിസന്തോഷത്തിന്റെ കാരണം തിരിച്ചറിയാനാവില്ലല്ലോ.അദ്ദേഹം സ്വയം പരിചയപ്പെടുത്താൻ കരുതിക്കൊ ണ്ടുവന്ന വരികൾ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ തടഞ്ഞു .“വേണ്ട ജയൻ,എനിക്ക് ആളെ മനസ്സിലായി”.അമ്പരപ്പു മറയ്ക്കാതെയെങ്കിലും മറുപടി ഒഴുകി വന്നു.“അമ്മയുടെ ഫയലിൽ നിന്നുകിട്ടിയ വിലാസവും റോഡുമാപ്പും കൃത്യമായിരുന്നു. വീടു കണ്ടുപിടിക്കാനെളുപ്പമായി . പരിചയപ്പെടുത്താതെ എന്നെContinue Reading

“അല്ല, ജലീൽ രാജി വെക്കേണ്ടി വരുമോ ?” അയാൾ ചോദ്യം കേട്ടതും ഫോൺ ചെവിയിൽ നിന്നും അല്പം അകത്തിപ്പിടിച്ച് ഒന്നാലോചിച്ചു. മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിലാക്കിയിട്ടാണ് ദുബൈയിലുള്ള മകനോട് സംസാരിക്കുക പതിവ്. മക്കയിൽ പോയി ഹജ്ജ് ചെയ്തതിന് ശേഷമാണ് സഖാവ് എന്ന വിളിപ്പേര് മാറി കമ്മ്യൂണിസ്റ്റ് ഹാജ്യാര് ആയത്. ശരീരം പഴയത് പോലെ ഇപ്പോൾ സ്വന്തം നിയന്ത്രണത്തിലല്ല. ശരീരത്തിലെ ഓരോരോ ഇന്ദ്രിയങ്ങളും നിർജീവാവസ്ഥയിലാണ് . ചെവിക്ക് മാത്രമാണ് അല്പം ജീവൻContinue Reading

സൈക്ക്ള്‍ ചവുട്ടിത്തുടങ്ങിയപ്പോള്‍ പതിവു വഴി വിട്ട് ഒരു യാത്ര മുഹേര്‍ കാംബിയുടെ മനസ്സിലുണ്ടായിരുന്നില്ല. വിവേക് നഗറില്‍ നിന്ന് തിരക്കില്ലാത്ത ധോബി കോളനിയിലേയ്ക്ക് കടക്കുന്നതിന് പകരം ഇടത്തോട്ടു തിരിഞ്ഞു കഴിഞ്ഞാണ് അന്നത്തെ വ്യായാമം സര്‍ക്കാര്‍ ജീവനക്കാരുടെ കോളനി വഴിയാവാം എന്ന് അവന് തോന്നിയത്.“റമ്പാന്‍ കലിയെ കണ്ട് വീട്ടിലേയ്ക്ക് ക്ഷണിക്കുകയുമാവാം . എന്നുമുതലേ ആലോചിക്കുന്നതാണ് . സമയം ഒത്തുവന്നില്ല .” മന:സാക്ഷി സൂക്ഷിപ്പുകാരനായ ബന്ധു, സ്ഥലംമാറ്റം കിട്ടി, വരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞുതുടങ്ങിയിട്ട്Continue Reading

അവധി ദിവസമാണ്. ചില ലേഖനങ്ങൾ വായിച്ചു തീർക്കാനുണ്ട്. കുറിപ്പുകൾ തയ്യാറാക്കിയവ ഒന്നു കൂടെ ശരിപ്പെടുത്താനുമുണ്ട്. നിർബന്ധമായി ചെയ്യേണ്ടവയൊന്നുമല്ല. മറ്റ് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ തീർക്കണോ അതോ ചുമ്മാ കോലായിലങ്ങനെ ഇരിക്കണോ എന്നായി ആലോചന.മുറ്റത്തെ ചെണ്ടുമല്ലിയിലും നന്ത്യാർവട്ടത്തിലും വന്നു ചുറ്റിത്തിരിയുന്ന പൂമ്പാറ്റകളെയും നോക്കി ഇരുന്നപ്പോൾ ദിവാസ്വപ്നത്തിൽ അങ്ങനെ ലയിച്ചിരിക്കണമോ എന്നോർത്തു.തീരുമാനമെടുക്കാനാകാതെ രണ്ടുവീടപ്പുറം വരെ കേൾക്കുന്ന ശബ്ദത്തിൽ ‘ഹൂയ്’ എന്നുറക്കെ കോട്ടുവായയുമിട്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.കഴിഞ്ഞ രണ്ടാഴ്ചയായി നല്ല തിരക്കാണ്. ഔദ്യോഗികമായ മീറ്റിംങ്ങുകൾ,Continue Reading