വിനോദ് ആനന്ദ്

വെഞ്ഞാറമൂട് സ്വദേശി. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു. കഥാസമഹാരം: (അ)ലിഖിതം, നോവൽ : കഠ്‌പുത് ലിവാല.

ആകാശം കണ്ണീരു പോലെ തെളിമയുള്ള ഒന്നോ രണ്ടോ തുള്ളികൾ പൊഴിച്ചൊരു വൈകുന്നേരമാണ് കാക്കപ്പാറയുടെ ഉച്ചാം തലപ്പത്തിരുന്നുകൊണ്ട് രവി ആദ്യമായി ‘കള്ളവെടി’ പൊട്ടിക്കാൻ പോയ കഥ എന്നോട് പറയുന്നത്. ചിരിയുടെ ചിമ്മിനി വെട്ടമണഞ്ഞ രവിയുടെ മുഖത്ത് എൽ ഇ ഡി ബൾബുകൾ പോലെ അന്നേരം ഒരു കൊള്ളിയാൻ മിന്നി മാഞ്ഞു. സ്വന്തം ജീവിതാനുഭവത്തെ തുറന്ന പാഠപുസ്തകം പോലെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച് ആനന്ദിക്കുന്ന പുതിയ ടോപ്പിക്ക് രവി പറഞ്ഞു തുടങ്ങിയപ്പോഴേ വല്ലാത്തContinue Reading