പൂമുഖം LITERATUREകവിത കൊളുത്തിനു താഴെയുള്ള കുത്ത്

കൊളുത്തിനു താഴെയുള്ള കുത്ത്

 

ത്രമേൽ പൊള്ളിക്കുന്ന
തണുപ്പുണ്ടോ

വല്ലാണ്ട് വാചാലമാകുന്ന
മൂകതയോ

ഉരുകാണ്ട് ആവിയാകുന്ന
ഉപ്പുണ്ടോ

വെള്ളപുതപ്പിച്ചുറക്കുന്ന
ഇരുട്ടോ

മരവിച്ചിട്ടും തിളച്ചുറയുന്ന
മഞ്ഞുണ്ടോ

അറിയുന്നുണ്ടോ

നീ മരിച്ച ഉത്തരത്തിൽ
എന്തോരം ചോദ്യങ്ങളാണ്
തൂങ്ങിയാടുന്നത് ….

Comments

You may also like