വി. രവികുമാര്‍ (Page 6)

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ലബ്‌ലിന്‌ അധികം അകലെയല്ലാതുള്ള  ലാഷ്നിക്ക് എന്ന പട്ടണത്തിൽ ഒരാൾ തന്‍റെ ഭാര്യയോടൊപ്പം താമസിച്ചിരുന്നു. അയാളുടെ പേര്‌ ചെയിം നോസ്സെൻ എന്നായിരുന്നു, ഭാര്യയുടേത് റ്റെയ്ബെലി എന്നും. അവർക്കു കുട്ടികൾ ഇല്ലായിരുന്നു. അവരുടെ ബന്ധം വന്ധ്യമായിരുന്നു എന്നല്ല; റ്റെയ്ബെലി ഒരാൺകുട്ടിയേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചുവെങ്കിലും മൂന്നും ചെറുപ്രായത്തിൽ തന്നെ മരിച്ചുപോവുകയായിരുന്നു- ഒന്നിന്‌ വില്ലൻചുമയായിരുന്നു, മറ്റേതിന്‌ അഞ്ചാം പനിയും മൂന്നാമത്തേതിന്‌ ഡിഫ്ത്തീരിയയും. അതില്പിന്നെ റ്റെയ്ബെലിയുടെ ഉദരം അടഞ്ഞു; യാതൊന്നു കൊണ്ടും കാര്യമുണ്ടായില്ല- പ്രാർത്ഥനകളും മരുന്നുംContinue Reading

വിജനമായ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ആ വിദേശി കിതയ്ക്കുന്നുണ്ടായിരുന്നു. ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ തനിക്കു തന്നെ ചുമക്കേണ്ടി വന്ന വലിയ പെട്ടി അയാളെ ശരിക്കും ക്ഷീണിപ്പിച്ചു കളഞ്ഞു. തൂവാലയെടുത്ത് മുഖം ഒപ്പിയിട്ട് ഒരു കൈ കണ്ണിനു മേൽ പിടിച്ച് വിദൂരതയിൽ പോയി ലയിക്കുന്ന പാളങ്ങളിലേക്കയാൾ നോക്കിനിന്നു. വിഷണ്ണനും ചിന്താധീനനുമായി അയാൾ വാച്ചിലേക്കു നോക്കി: ട്രെയിൻ പുറപ്പെടുമെന്നു പറഞ്ഞ നേരമായിരിക്കുന്നു. ആരോ ഒരാൾ, അയാൾ എവിടെ നിന്നു പൊട്ടി വീണുവെന്ന് ദൈവത്തിനേ അറിയൂ,Continue Reading

ന്യൂയോർക്കിലെ മഴ ഒരു പ്രവാസി മഴയാണ്‌.  പൊടുന്നനേ ഒരു കിണറിന്റെ ഇരുട്ടിലേക്കു പതിച്ച തെരുവുകളിലേക്ക് നെടുങ്കൻ സിമന്റുചതുരക്കട്ടകൾക്കിടയിലൂടെ സമൃദ്ധവും സ്നിഗ്ധവും സാന്ദ്രവുമായ ഒരക്ഷീണധാരയായി അത് കൊട്ടിവീഴുന്നു. ട്രാഫിക് ലൈറ്റിന്റെ ചുവപ്പുനിറം പച്ചയാവുന്ന ഇടവേളയിൽ ഒരു ടാക്സിയിൽ അഭയം തേടിയ നിങ്ങൾക്ക് കോരിച്ചൊരിയുന്ന മഴവെള്ളം വടിച്ചുമാറ്റുന്ന വൈപ്പറുകളുടെ ഏകതാനമായ ദ്രുതചലനങ്ങൾക്കു പിന്നിൽ താനൊരു കെണിയിൽ പെട്ടതായി തോന്നിപ്പോകുന്നു. എത്ര മണിക്കൂർ ഇങ്ങനെ ഓടിയാലും ചതുരാകൃതിയിലുള്ള ഈ തടവറകളിൽ നിന്നോ വകഞ്ഞുപോകേണ്ട വെള്ളത്തൊട്ടികളിൽContinue Reading

പുലർച്ചെ മൂന്നു മണി. ആർദ്രമായ ഏപ്രിൽ രാത്രി എന്റെ മുറിയുടെ ജനാലകൾക്കു പുറത്തു നിന്ന് ഉള്ളിലേക്കെത്തിനോക്കുകയും നക്ഷത്രങ്ങൾ കൊണ്ടെന്നെ നോക്കി വാത്സല്യത്തോടെ കണ്ണു ചിമ്മുകയുമാണ്‌. എനിക്കുറക്കം വരുന്നില്ല, അത്ര സന്തോഷവാനാണ്‌ ഞാൻ! ‘വിചിത്രവും ദുരൂഹവുമായ ഒരനുഭൂതി കൊണ്ട് നെറുക മുതൽ കാലടി വരെ ഞാനാകെ പൊട്ടിത്തരിക്കുകയാണ്‌. ഇപ്പോൾ അതിനെ വിശകലനം ചെയ്യാൻ എനിക്കു കഴിയില്ല- എനിക്കതിനുള്ള നേരമില്ല, എനിക്കതിനു മടിയുമാണ്‌- എന്തു വിശകലനം! ഒരു മണിമേടയിൽ നിന്ന് തല കുത്തനേContinue Reading