പി. എസ്. രാംദാസ് (Page 2)

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

ഹിന്ദുമതവിശ്വാസിയല്ലാത്ത അമിത് ഷാ എന്ന മഹാരാഷ്ട്രക്കാരൻ കോൺട്രാക്ടർ ഗുജറാത്ത് രാഷ്ട്രീയത്തിലും പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലും വളർന്നത് കാസ്റ്റ് പൊളിക്ടിസിന്റെ രസതന്ത്രം പയറ്റിയാണ്. പ്രാദേശികവാദം ശക്തമായ മഹാരാഷ്ട്രയിൽ ബാൽ താക്കറെയുടെ ശിവസേന ഉൾപ്പെടെ കയറിക്കൂടാൻ ഒരു പാട് തീവ്രഹൈന്ദവ സംഘടനകൾ ഉണ്ടായിരുന്നിട്ടും, അമിത് ഷാ തട്ടകമായി തെരഞ്ഞെടുത്തത് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയല്ല, മറിച്ച് ഗുജറാത്താണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഹിന്ദുമതവിഭാഗക്കാരനല്ലാത്ത ഒരാൾക്ക് അത്രയെളുപ്പം കയറിപ്പറ്റാനാകാത്ത വിധം സങ്കീർണമായിരുന്നു മഹാരാഷ്ട്രയിലെ അന്നത്തെ പൊളിടിക്സിന്റെ ഘടനContinue Reading

മീഡിയത്തോട് നീതി പുലർത്തുക എന്നു പറയുന്നത് അതിലളിതവത്കരിക്കലാകും. സ്വന്തം കലയിലൂടെ പ്രകടമാകുന്ന കലാകാരന്റെ ആർട്ടിസ്റ്റിക് ഇന്റഗ്രിറ്റി ഉണ്ടല്ലോ, അതാണ് സർവ്വപ്രധാനം. കലാസൃഷ്ടിയിലൂടെ ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്താണ്,അതെങ്ങനെയാണ് പറയുന്നത്, അതിന്റെ രീതി, പ്രയോഗമുറ ഇതെല്ലാം അതിലുൾപ്പെടു” മെന്ന് കുറച്ചുകാലങ്ങൾക്കു മുൻപ് ചലച്ചിത്ര നിരൂപകൻ എംഎഫ് തോമസിനനുവദിച്ച ഒരഭിമുഖത്തിൽ ചലച്ചിത്രഭാഷയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അടൂർ പറയുന്നുണ്ട്. മാധ്യമത്തോട് നീതി പുലർത്തുക എന്നതിനുമപ്പുറം ഒരു ആർട്ടിസ്റ്റിക് ഇന്റഗ്രിറ്റി നേടിയെടുക്കാൻ കഴിയുക എന്നതാണ് ഒരു ചലച്ചിത്രകാരനെContinue Reading

സിനിമാറ്റിക് എന്ന് ഇന്ന് നമ്മൾ വിശേഷിപ്പിക്കുന്ന രീതി, സിനിമ വരുന്നതിനും ഏറെ മുൻപ് തന്നെ ഷേക്സ്പിയറിലും ഹോമറിലും വാത്മീകിയിലും എഴുത്തച്ഛനിലും കാണാമെന്ന് സച്ചിദാനന്ദൻ തന്റെ ഒരു പുസ്തകത്തിൽ (അനുഭവം, യാത്ര, ഓർമ്മ: പ്രസാധനം ഒലിവ്) നിരീക്ഷിക്കുന്നുണ്ട്. സ്ഥലകാലങ്ങളുടെ അകലങ്ങളില്ലാതാക്കുന്ന സ്വപ്നസദൃശമായ സന്നിവേശം, കണ്ടുകഴിഞ്ഞാലും (വായിച്ചു കഴിഞ്ഞാലും ) മനം മഥിക്കുന്ന ഒറ്റ ചിത്രങ്ങൾ ഐസൻസ്റ്റീൻ മൊൺടാഷിനെ പറ്റി സംസാരിക്കുന്നതിന് മുൻപു തന്നെ പ്രയോഗത്തിലുണ്ടെന്ന് കവി പറയുന്നു.. പേരറിയാത്തവരിൽ ഒരു ദൃശ്യമുണ്ട്; Continue Reading

കലാമണ്ഡലം താമിയാശാൻ ഓർമ്മയായി. കല ഒരു സപര്യ മാത്രമല്ല, ദളിതന് അതൊരു സമരായുധം കൂടിയാണെന്ന് ജീവിതം കൊണ്ട് പ്രഖ്യാപിച്ച ഒരു വ്യക്തി ഇനി നമുക്കിടയിലില്ല. അധഃകൃതന് വിദ്യാഭ്യാസം പോലും നിഷിദ്ധമായിരുന്നൊരു കാലത്താണ്, ക്ഷേത്രങ്ങളും പൊതുസമൂഹവും  അയിത്തം കല്പിച്ച് മാറ്റിനിർത്തിയിരുന്ന ഒരു കാലഘട്ടത്തിലാണ് താമിയാശാൻ മദ്ദളം കൊട്ടിത്തുടങ്ങുന്നത് എന്നത് കേവലമായ ഒരു ചരിത്രം മാത്രമായി ഒതുങ്ങുന്നില്ല. കലാമണ്ഡലം പോലുളള ഒരു സവർണക്കോട്ടക്കകത്ത് ദളിതന്റെ ആത്മസ്വത്വവും പേറി എത്ര സമരോത്സുകമായാകണം കല പഠിക്കുകയെന്നContinue Reading

  2015 ലെ ഏറ്റവും മികച്ച മലയാളസിനിമയായി തെരഞ്ഞെടുക്കപ്പെട്ട സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി, ജൂൺ 17 ന് തീയേറ്ററുകളിൽ റിലീസിനെത്തുന്നതും ഒരുപാട് പ്രത്യേകതകളുമായാണ്. ആർട്ട്, കൊമേഴ്സ്യൽ എന്ന വേർതിരിവ് നിലനിൽക്കുകയും, മികച്ച സിനിമകൾ പലതും തീയേറ്റർ കിട്ടാതെ പിൻവലിയുകയും ചെയ്യുമ്പോഴാണ്, ആഷിഖ് അബുവിനെ പോലുളള ഒരു മുൻനിര കൊമേഴ്സ്യൽ സംവിധായകനെ മുന്നിൽ നിർത്തിക്കൊണ്ട് വിതരണത്തിൽ വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് സനൽകുമാർ ശശിധരൻ തയ്യാറെടുക്കുന്നത്. മികച്ച ഒരു ആശയമാണ് സനലിന്റേതെന്നുംContinue Reading