മെതിലാജ് എം. എ.

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

ലോകരാജ്യങ്ങളിലെങ്ങുമുള്ള നയതന്ത്ര വിദഗ്ദർ സമാധാനപാലനത്തിനായാണ് 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യുന്നതെന്നാണ് സങ്കല്പം. നയതന്ത്രം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് തന്നെ സമാധാനപരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനുള്ള കൊടുക്കൽ-വാങ്ങൽ വിലപേശൽ ആണല്ലോ. സങ്കൽപം ഇങ്ങനെയൊക്കെ ആണെങ്കിലും സംഗതി നേരെ മറിച്ചാണ്. ലോകമെങ്ങുമുള്ള നയതന്ത്ര പ്രതിനിധികൾ 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യാറുള്ളത് യുദ്ധകാലത്താണ്, പ്രത്യേകിച്ച് തങ്ങൾ നേരിട്ടു പങ്കെടുക്കാത്ത യുദ്ധ കാലങ്ങളിൽ. യുദ്ധം ഒരു ചെസ്സ് കളിയാണ്, അതിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കും പങ്കെടുക്കാത്തവർക്കും.Continue Reading

പാത്തുമ്മയുടെ ആടിനെ വിറ്റു കിട്ടിയ പണം പ്രളയനാന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി നമ്മുടെ മുഖ്യമന്ത്രി സ്വീകരിച്ചതും 6 മണി ബുള്ളറ്റിനിൽ അഭിമാനപൂർവ്വം പറഞ്ഞതും ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. നിരവധി സ്‌കൂൾ കുട്ടികളും കുടുക്ക പൊട്ടിച്ചു കേരള പുനർനിർമ്മാണത്തിനായി ചില്ലറ തുട്ടുകൾ നൽകിയിരുന്നു. നമ്മുടെ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ മലയാളികളെ സംഭാവനയ്ക്കായി സന്ദർശിച്ചു. ചിലർ പണം തരാമെന്നു പറഞ്ഞു, ചിലർ പറഞ്ഞു പറ്റിച്ചു, ചിലർ ദാനം തരാമെന്നുContinue Reading

കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഒരു ഇൻഡസ്ട്രി ആണ് റീട്ടെയിൽ മേഖല. ലോകമെങ്ങും റീട്ടെയിൽ മേഖല ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. മാസങ്ങളോളം പല ഘട്ടങ്ങളിലായി കടകൾ അടഞ്ഞു കിടന്നു, ഇപ്പോഴും അടഞ്ഞു കിടക്കുന്നു, തെരുവുകളിലും വൻകിട ഷോപ്പിംഗ് മാളുകളിലും. മറ്റു ഇന്ഡസ്ട്രികളിൽ നിന്നും റീട്ടെയിൽ മേഖലക്കുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അത് ദൈനം ദിന കാഷ് ഫ്ളോയെ ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ് എന്നതാണ്. അതായതു ഒരു എഞ്ചിനീയറിങ്Continue Reading

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെContinue Reading

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യം അതിന്റെ ഏറ്റവും ദുർബലമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നതാണ് ഇക്കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. ലോകത്തിന്റെ മറ്റേതൊരു തലസ്ഥാനത്തായിരുന്നെങ്കിലും ഭീകരമായ ചോരക്കളം തന്നെ സൃഷ്ടിക്കുകയും വലിയൊരു അട്ടിമറി ശ്രമമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യുമായിരുന്നു ഈ സംഭവങ്ങൾ. ഒരു പക്ഷെ ഭരണാധികാരികൾ വിളക്കിൻ കാലുകളിൽ തൂങ്ങി നിൽക്കുകയും മുല്ലപ്പൂ വിപ്ലവങ്ങൾക്ക് തുടക്കമാവുകയും സമാധാന സേനകൾ പറന്നിറങ്ങുകയും ചെയ്തേനെ. എന്തുകൊണ്ടാവും അമേരിക്ക പോലൊരു രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം പിടിച്ചെടുക്കാൻContinue Reading