വെബ്ബ് ഡെസ്ക് (Page 6)

  പാതിരാത്രി കഴിഞ്ഞ് ആംബുലൻസ് വന്നപ്പോഴാണ് ഞാനറിഞ്ഞത് മാനേജർ സാറിന് ഹൃദയാഘാതം വന്നെന്ന് ആശുപത്രിയിലെത്തും മുമ്പേ എല്ലാം കഴിഞ്ഞെന്നും രാവിലേയെഴുന്നെറ്റപ്പോൾ പറയുന്നത് കേട്ടൂ മിനിഞ്ഞാന്ന് ചൂട് കൂടിയൊരു ഉച്ചയിൽ വണ്ടിയോടിച്ച് ഓഫീസിലെത്തുമ്പോൾ ഡ്രൈവർ ഹർജിത്തിന് നെഞ്ചുവേദന വന്നു അന്നും വന്നു ദീർഘ ശ്വാസം വലിച്ചൊരു ആംബുലൻസ് ജോലി സമ്മർദ്ദങ്ങളിലെ ഉപ്പുരസത്തെ കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഇന്നലെയും ക്ലാസ്സെടുത്തിരുന്നു ലളിതമായ പ്രക്രിയകളാണെങ്കിലും അതിനെല്ലാം സങ്കീർണ്ണതകളുടെ വളവുകൾ വരുന്നതെങ്ങനെ? നടക്കാൻ പറയുമ്പോൾ പാദങ്ങളുടെ കൂടെContinue Reading

ദേശീയ മൃഗം, ദേശീയ പക്ഷി തുടങ്ങി ദൈവത്തിന്റെ സ്വന്തം മൃഗങ്ങളും മനുഷ്യന്റെ ഓമന മൃഗങ്ങളും പോലെ മുഖ്യധാരയില്‍ വരുന്ന ജീവികളെയൊക്കെ സംരക്ഷിക്കാന്‍ ഇവിടെ നിയമങ്ങളും മനുഷ്യരുമുണ്ട്. എന്നാല്‍ പ്രകൃതിയുടെ സംതുലനാവസ്ഥക്ക് അത്യാവശ്യമായ മറ്റൊരു കൂട്ടം ചെറുജീവികളെ അധികമാരും ശ്രദ്ധിക്കാറില്ല. ഇവരും ഈ ഭൂമിയുടെ അവകാശികളാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ മോഹങ്ങളാല്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയോടൊപ്പം ഈ ജീവികളും വംശമറ്റ് പോവുന്നുണ്ട്. ആദിവാസികളെ പോലെ അരികുവല്‍ക്കരിക്കപ്പെട്ട ഈ ചെറുജീവികളോട് ഇഷ്ടം കൂടുകയും, അവയെContinue Reading

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സ് ബലാത്സംഗത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന സോഷ്യൽ നെറ്റ് വർക്കുകളിലൂടെ പ്രചരിക്കുന്ന വാർത്തയുടെനിജസ്ഥിതി അന്വേഷിക്കണമെന്നും സംഭവത്തിനുപിന്നിലെ ദുരൂഹത തുടരുന്നത് വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നും സ്ത്രീപ്രവർത്തകരും എഴുത്തുകാരും  സർക്കാരിനോട് പൊതുനിവേദനത്തിലൂടെ ആവശ്യപ്പെട്ടു.   പൊതു നിവേദനം കൊച്ചിയിലെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സന്യാസിനി ആയ നഴ്സ് ബലാത്സംഗത്തിനിരയായി ചികിത്സയിൽ ആണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്Continue Reading

  ആലപ്പുഴയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രമായ WATSAN പാര്‍ക്കിനെ മനോഹരമാക്കാന്‍ ബിനാലെ കലാകാരന്മാര്‍ക്കൊപ്പം എത്തിയപ്പോഴാണ് ചിത്രകാരികളായ പി.എസ് ജയ, പി.എസ്. ജലജ സഹോദരിമാരെ ഞാനാദ്യമായി കാണുന്നത്. പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ ആലപ്പുഴ സര്‍വ്വോദയപുരത്ത് നടന്ന മനുഷ്യസംഗമത്തിന്റെ കൂടിച്ചേരലില്‍ കണ്ടു. അന്ന് കണ്ട ജയമറ്റൊരാളായിരുന്നു. ജയയില്‍ കാണപ്പെട്ട കറുപ്പിന് പക്ഷേ, സ്വാഭാവികതയുണ്ടായിരുന്നില്ല. അതങ്ങനെയല്ലേ വരൂ. പ്രകൃതിയുടെ സവിശേഷതകളെ അതേപടി പുനരാവിഷ്കരിക്കാന്‍ മനുഷ്യന് ബുദ്ധിമുട്ടാണല്ലോ. രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് വായിച്ച ജയയുടെContinue Reading

അശോക്‌ മിത്രയും പ്രസൻജിത് ബോസും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രണ്ടു തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. 84 കാരനായ മിത്ര അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും പശ്ചിമ ബന്ഗാളിൽ 1977 -87 കാലത്ത് ധനകാര്യ മന്ത്രിയും ഇന്ദിരാ സര്ക്കാരിന്റെ മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവുമായിരുന്നു. 38 കാരനായ പ്രസൻജിത് ബോസ് സി പി എം ന്റെ ഗവേഷണ വിഭാഗത്തിന്റെ മുൻ കൺവീനർ. പ്രണബ് മുഖർജിയുടെ പ്രസിഡണ്ട്‌ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങിയതിനെ വിമർശിച്ചു പ്രസന്‍ജിത്തിനെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു.Continue Reading