വെബ്ബ് ഡെസ്ക് (Page 10)

ഒഴിവുദിവസത്തിന്റെ ആഘോഷങ്ങളാണ് മലയാളിയുടെ ഏറ്റവും വലിയ അരാഷ്ട്രീയ കണ്ടുപിടുത്തം എന്ന് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്. (മലയാളി എന്നതിന്റെ മറ്റൊരു പേര് “ഒരേ സമയം അരാഷ്ട്രീയതയുടെ ഇരയും വെടിവെപ്പുകാരനും” എന്നും ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ അതിനു പ്രയോഗിക്കാവുന്ന ഒറ്റവാക്ക് ഇതുവരെ കിട്ടിയിട്ടില്ല). നാടകപ്രവര്‍ത്തനം, സിനിമകാണല്‍, സാംസ്കാരിക പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, പുരോഗമന പ്രകടനം, പ്രതിഷേധ പ്രകടനം എന്നിങ്ങനെ ഒട്ടനവധി കളികള്‍ നാം കണ്ടുപിടിക്കയും ഏതാണ്ട് ഓണാഘോഷം പോലെത്തന്നെ കൊണ്ടാടുകയും ചെയ്യുന്നുണ്ട്. എന്നാല്‍Continue Reading

സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിന്റെ ഭാര്യയും, അലാദ്ദീന്‍ ഖാന്റെ മകളുമായ അന്നപൂര്‍ണ്ണ ദേവിയെ കുറിച്ച്, ചരിത്രത്തിന്റെ അരികുകളിലേക്ക് പോയ ആ സംഗീതോപാസികയെ കുറിച്ച് രാജലക്ഷ്മി ലളിതാംബിക എഴുതുന്നു.   സംഗീതവിദുഷിയായ അന്നപൂർണ്ണാദേവിയുടെ എഴുതപ്പെട്ട ഏക ജീവചരിത്രം സോപൻ കുമാർ ബന്ദോപാദ്ധ്യായയുടെ Unheard Melody അഥവാ ‘കേൾക്കാതെ പോയ ഗീതങ്ങൾ’ ആണ്.അന്നപൂർണ്ണ എന്ന സംഗീതോപാസകയെ കേട്ടിട്ടുള്ളവർ കുറവാണ്. എന്നാൽ അവരോടൊപ്പം ഞാനിവിടെ പരാമർശിക്കുന്ന സംഗീതപ്രതിഭകളെ കേൾക്കാത്തവരും വളരെ കുറവായിരിക്കും. മെയ്ഹർഖരാനയെ ലോകത്തിനു മുന്നിലെത്തിച്ചContinue Reading

കൃത്യമായി ഓര്‍ക്കുന്നില്ല, ഏതാണ്ട് 11-ാം വയസ്സില്‍ ലീലട്ടീച്ചറിന്‍റെ സാമൂഹ്യപാഠം ക്ലാസില്‍ ചാന്നാര്‍ കലാപം പഠിക്കുമ്പൊഴാണ് ഈ ചോദ്യം ഞാന്‍ ആദ്യമായി ചോദിച്ചിട്ടുണ്ടാവുക. രജനി, സുമിത്ര, ഷൈനി അന്ന് ക്ലാസില്‍ മുലവളര്‍ന്നിരുന്ന മൂന്ന് പെണ്ണുങ്ങള്‍ അവരായിരുന്നു. അവരുടെ അട്ടഹാസമായിത്തീര്‍ന്ന പൊട്ടിച്ചിരിയില്‍ എന്‍റെ ചോദ്യം മുങ്ങിപ്പോയി. മാറിനെക്കുറിച്ചുളള പഴക്കം ചെന്ന ഓര്‍മ്മകളിലെല്ലാം ഇത്തരം നേരംകെട്ട അട്ടഹാസങ്ങള്‍ എന്നെ പിന്തുടര്‍ന്നു. എന്‍റെ ക്രമം തെറ്റിയ ഓര്‍മ്മകളില്‍ മാറ് നിവര്‍ത്തിയ ആണുങ്ങള്‍ ആണത്തത്തിന്‍റെ അടയാളമായിരുന്നു. പണ്ടൊക്കെContinue Reading