ലിക്സ്റ്റിന്റൈന്‍ എന്ന കൊച്ചു രാജ്യവും റൈന്‍ ഫാള്‍സും
വാട്ടന്‍സില്‍ നിന്ന് ലിക്സ്റ്റിന്റൈന്‍ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായ വദൂസിലേക്ക് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ യാത്ര ചെയ്യണം. ദീര്‍ഘങ്ങളായ ടണലുകള്‍ നിരവധി. റോഡിനിരുവശവും കുന്നുകളും മലകളും പച്ചപ്പുകളും തടാകങ്ങളും. ഉറക്കക്ഷീണത്തിലാണ് ഏറെക്കുറെ എല്ലാവരും. ഞാനും പാര്‍ത്ഥനും ആണ് കൂട്ടത്തിലെ കള്ളുകുടിയന്മാര്‍. ഞങ്ങള്‍ വെനീസില്‍ വച്ചു കിട്ടിയ വീഞ്ഞ് അകത്താക്കി തമാശകള്‍ പറഞ്ഞ്, ആസ്വദിച്ച്, യാത്ര ചെയ്യുന്നു. മറ്റുള്ളവര്‍ മിക്കവാറും ഉറക്കത്തില്‍. കുട്ടികള്‍ ആകട്ടെ പിന്നിലെ സീറ്റുകളില്‍ കളിയും തമാശയും. നഗരങ്ങളെ കുറിച്ചുംContinue Reading





















