ഫൈസൽ ബാവ

ഫൈസൽ ബാവ - ഗൾഫ് പ്രവാസിയായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ - ഗൾഫിലും നാട്ടിലും അനേകം മരങ്ങൾ നട്ടു. പിറന്നാൾ മരം എന്ന കൂട്ടായ്മയുടെ സ്ഥാപകൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രെറിയൻ.

‘നാം നാളെയുടെ നാണക്കേട്’ എന്ന് പ്രവചന സ്വരത്തിൽ മലയാളികളുടെ മുഖത്തു നോക്കി പറഞ്ഞ ടി. രാമചന്ദ്രൻ എന്ന ടി ആർ നമ്മോട് വിടപറഞ്ഞിട്ട് കാൽ നൂറ്റാണ്ട് പൂർത്തിയാവാറായി. കഥകളിലും ജീവിതത്തിലും,അവസാനം മരണത്തിലും വ്യത്യസ്തനായി, തന്നെ കടന്നുപോയ ടിആർ എന്ന രണ്ടക്ഷരത്തിൽ മലയാള സാഹിത്യത്തിൽ ഒരിക്കലും മായാത്ത അടയാളം പതിപ്പിച്ച ആൾ . ഒരു എറണാംകുളം പകലിൽ,കടത്തിണ്ണയിൽ അനാഥമായ മൃതദേഹമായി ടിആർ യാത്രയാകുമ്പോൾ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരികതയുടെ മേലെ അദ്ദേഹം തൂക്കിയിട്ടContinue Reading

(ജൂൺ 5 ലോക പരിസ്ഥിതി ദിനം) “The earth has music for those who listen.”(William Shakespeare) ജൂൺ 5. ലോകപരിസ്ഥിതിദിനം വന്നെത്തി. എന്തിനാണ് ഇത്തരം ദിനങ്ങൾ എന്ന ചോദ്യങ്ങൾക്ക് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതിContinue Reading

“ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്”. റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍Continue Reading

മലയാള സിനിമയിലൂടെ കാലത്തിനു മുന്നേ നടക്കുകയും തന്റെതായ ഒരിടം സൃഷിച്ച് മലയാള സിനിമയിലെ അധികാരഘടനയെ ചോദ്യംചെയ്തുകൊണ്ട് വ്യത്യസ്തമായ സിനിമകൾ മലയാളിക്ക് നൽകുകയും ചെയ്ത കെജി ജോർജ് എന്ന മഹാപ്രതിഭയിതാ “ആദാമിന്റെ വാരിയെല്ല് “എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ എല്ലാവരെയും തട്ടിമാറ്റി അഭ്രപാളിക്കപ്പുറത്തേക്ക്, മറ്റൊരു ലോകത്തേക്ക് നടന്നു പോയിരിക്കുന്നു. മലയാളത്തിലെ ധൈഷണികധാര എന്നറിയപ്പെടുന്ന ആർട്ട് സിനിമക്കാർക്കൊപ്പമായിരുന്നില്ല എന്നും ജോർജ്. എന്നാൽ സമാന്തര സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻContinue Reading

വിപി ശിവകുമാർ എന്ന എഴുത്തുകാരനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ദേശത്തിന്‍റെയും കാലത്തിന്‍റെയും പുരാവൃത്തങ്ങൾ കറുത്ത ഹാസ്യത്തിൽ കുറുക്കി മലയാളിയുടെ ഭാവനയുടെ ലോകത്തേക്ക് വിതറി വളരെ പെട്ടെന്നു തന്നെ അരങ്ങൊഴിഞ്ഞ പ്രതിഭയായിരുന്നു മലയാളത്തെ അതിശയിപ്പിച്ച വിപി ശിവകുമാർ. ആധുനിക മലയാള ചെറുകഥാലോകത്തെ ഒറ്റപ്പെട്ട ശബ്ദം, അദ്ദേഹത്തിൻ്റെ കഥകൾ മലയാളത്തിൽ വ്യത്യസ്തമായി അന്നും ഇന്നും നിലനിൽക്കുന്നു. വി പി ശിവകുമാർ “നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയാക്കി മാറ്റുകയും അതിലെല്ലാം വക്രിച്ച ചിരി ചേര്‍ക്കുകയും ആധുനികതയുടെ ഗൃഹാതുരവായനയെContinue Reading