ഫൈസൽ ബാവ

ഫൈസൽ ബാവ - ഗൾഫ് പ്രവാസിയായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ - ഗൾഫിലും നാട്ടിലും അനേകം മരങ്ങൾ നട്ടു. പിറന്നാൾ മരം എന്ന കൂട്ടായ്മയുടെ സ്ഥാപകൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രെറിയൻ.

സുദീപ് ടി ജോർജിന്‍റെ ആര്യാനം വെയ്ജ’, എന്ന കഥാസമാഹാരത്തിലൂടെ പുതുതലമുറ കഥകൾ എഴുതി അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭാഷയിലും, ആഖ്യാനത്തിലും, വ്യത്യസ്തമായ വിഷയങ്ങൾ തെരെഞ്ഞെടുക്കുന്ന കാര്യത്തിലും ഒക്കെ ഇവർ ഏറെ മുന്നിട്ടു നിൽക്കുന്നു. അത്തരത്തിലുള്ള ശ്രദ്ധേയനായ ഒരു കഥാകൃത്താണ് സുദീപ് ടി ജോർജ്ജ്. അദ്ദേഹത്തിന്റെ ‘ആര്യാനം വെയ്ജ’, എന്ന സമാഹാരത്തിലെ കഥകളിലൂടെ പറയാൻ ശ്രമിക്കുന്നത് ഇന്നിന്‍റെ രാഷ്ട്രീയമാണ്‌. ആശകളുടെയും ആകുലതകളുടെയും നന്മകളുടെയും ഇടത്തിൽ നിന്ന് കൊണ്ടാണ് കഥാകൃത്ത് പറയാനുള്ളത് പറയുന്നത്. രാഷ്ട്രീയത്തിന്‍റെയും കലാപത്തിന്‍റെയുംContinue Reading

കേരളത്തിലെ സ്ത്രീമുന്നേറ്റത്തിൻ്റെ പരിണാമത്തിലെ ഒരു നിർണായക ഘട്ടം“ഹാവാനയിലെ പെൺകുട്ടികൾ വെസ്പകളിൽ ചവിട്ടിത്തിരിയുമ്പോൾ, അവർ ഭരണകൂടത്തിനെതിരെ തിരിയുന്നു” (“The Motorcycle Diaries ചെ ഗുവേര) കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ വി.ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ഒരു വിപ്ലവകരമായ നാഴികക്കല്ലായിരുന്നു. സ്ത്രീകളുടെ സ്വപ്നങ്ങളും സാധ്യതകളും അടിച്ചമർത്തപ്പെട്ടിരുന്ന കാലഘട്ടത്തിൽ അനിവാര്യമായ ഒരാശയം നാടകത്തിലൂടെ സമൂഹത്തിലേക്ക് തുറന്നുവിട്ടപ്പോൾ അടുക്കളയുടെ അതിരുകൾക്കപ്പുറത്തേക്ക് സ്ത്രീകളെ എത്തിക്കുക എന്നതായിരുന്നു ആ നാടകം നൽകിയ ശക്തമായContinue Reading

സിനിമ കേവലം വിനോദം മാത്രമല്ല, സാമൂഹ്യ പ്രതിഷേധത്തിന്റെയും സംസ്കാരത്തിന്റെയും ശക്തമായ മാധ്യമവുമാണ്. സിനിമ എന്ന കലയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, അവയെക്കുറിച്ച് ചർച്ചചെയ്യുന്നതിനും സാധ്യമാവണം. എന്നാൽ, സിനിമയുടെ ഈ ശക്തി ചിലപ്പോൾ നെഗറ്റീവ് ആയും ഉപയോഗിക്കപ്പെടുന്നുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം, വിതരണം, ഫലങ്ങൾ എന്നിവയെ സിനിമകൾ ചിലപ്പോൾ കാല്പനികവൽകരിക്കുകയോ ആകർഷകമാക്കി പൊലിപ്പിക്കുകയോ ചെയ്യുന്നു. ഇതിന് പ്രേക്ഷകരെ,പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കാൻ കഴിയും. സിനിമകളിൽ മയക്കുമരുന്നുകളുടെ ചിത്രീകരണം എങ്ങനെ അവതരിപ്പിക്കുന്നു എന്നത് പ്രധാനമാണ്. പലപ്പോഴുംContinue Reading

ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ട ആർട്ടിസ്റ്റ് ഹെബ സാഗൂത് എന്ന ചിത്രകാരിയുടെ പെയിന്റിങ്ങുകളെ കുറിച്ച്. ഹെബ സാഗൂത് എന്ന ഫലസ്തീൻ ചിത്രകാരിക്ക് നിറങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള വഴിയാണ്.ക്യാൻവാസിൽ ചായം പകർത്തുമ്പോഴെല്ലാം ഹെബ സാഗൂത് സ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്നു. ഒരിക്കലും അടിച്ചമർത്താനാവാത്ത സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും ലോകത്തിനാണ് ഹെബ നിറംകൊടുത്തത്. സ്വാതന്ത്ര്യം, മാനവികത,വിശാലമായ സ്വപ്നങ്ങൾ എന്നീ വിഷയങ്ങളാണ് ഹെബയുടെ ചിത്രങ്ങളിൽ. എന്നും സംഘർഷാവസ്ഥ നിലനിൽക്കുന്ന പലസ്തീനിലെ ഗാസ പ്രദേശത്ത് ജനിച്ച ഒരു യുവ കലാകാരിയിൽContinue Reading

ഒക്ടോബർ 9 ചെ ഗുവേരയുടെ ജ്വലിക്കുന്ന ഓർമ്മദിനം വല്ലെഗ്രാൻഡെയുടെ സാധാരണ മണ്ണിൽ, മേജറടക്കമുള്ള പട്ടാളക്കാർക്കിടയിൽ ചെഗുവേരയുടെ മൃതശരീരം കിടന്നു, സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗം അടയാളപ്പെടുത്തിയ ഒരു ഹോമം പോലെ. മരിച്ചിട്ടും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആ കണ്ണുകൾ തെളിഞ്ഞിരുന്നു. പ്രശസ്ത ബൊളീവിയൻ ഫോട്ടോഗ്രാഫർ ഫ്രെഡി ആൽബോർട്ട ട്രിഗോയാണ് ചെ ഗുവേരയുടെ അന്തിമ ചിത്രം പകർത്തിയത്. ഫ്രെഡി ആൽബോർട്ട ട്രിഗോ (1932-2005) ചെ ഗുവേരയുടെ മരണശേഷമുള്ള ചിത്രങ്ങൾ പകർത്തിയതിലൂടെ ലോകശ്രദ്ധ നേടിയ ബൊളീവിയൻ ഫോട്ടോഗ്രാഫറുംContinue Reading